ജയിലില്‍ കിടന്നിട്ടും ദിലീപിന്‍റെ കലിയടങ്ങുന്നില്ല, മോഹന്‍ലാലിനെതിരെ ഫാന്‍സിനെ ഇറക്കിയ ജനപ്രിയന്‍
ഓണച്ചിത്രങ്ങള്‍ക്ക് തുടക്കമിട്ട് തിയേറ്ററുകളിലേക്ക് എത്തിയതാണ് വെളിപാടിന്റെ പുസ്തകം. മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ച ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരുന്നത്.
കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ സംവിധായകനും മലയാള സിനിമയിലെ അതുല്യ പ്രതിഭയും തമ്മിലുള്ള സമാഗമത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഓണം റിലീസിന് തുടക്കമിട്ട് തിയേറ്ററുകളിലേക്ക് എത്തിയതാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഈ സംഭവത്തിന് പിന്നില്‍ ദിലീപ് ഫാന്‍സാണെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ ആരോപിക്കുന്നത്.

ഒാണം റിലീസിന് തുടക്കമിട്ടു
ഓണം റിലീസിന് തുടക്കമിട്ട് തിയേറ്ററുകളിലേക്ക് എത്തിയതാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വളരെ മോശം ചിത്രമെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്.

മോശം പ്രചാരണത്തിന് പിന്നില്‍ ദിലീപ്
മോശം റിവ്യൂ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ദിലീപ് ഫാന്‍സാണെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ ആരോപിക്കുന്നത്. താരങ്ങളുടെ പേരില്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ അടിപിടി കൂടുന്നത് സിനിമയിലെ നിത്യ സംഭവങ്ങളിലൊന്നാണ്.

തുടക്കത്തില്‍ മോശം അഭിപ്രായം
ആദ്യ ദിനത്തില്‍ ചിത്രത്തെക്കുറിച്ച് നെഗറ്റീവ് അഭിപ്രായമായിരുന്നു പ്രചരിച്ചിരുന്നത്. പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന തരത്തിലായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

സംഘടിത നീക്കങ്ങള്‍ക്ക് പിന്നില്‍
മോഹന്‍ലാല്‍ ചിത്രത്തിനെതിരെ നടക്കുന്ന സംഘടിത നീക്കങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ഫാന്‍സാണെന്നാണ് ലാല്‍ ഫാന്‍സ് ആരോപിക്കുന്നത്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള മോഹന്‍ലാലിന്റെ മൗനമാണ് ആരാധകരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

മോഹന്‍ലാലിന്‍റെ മൗനം
നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കാത്തതാണ് പ്രധാന വിഷയമായതെന്നാണ് സൂചന.

താരങ്ങള്‍ പ്രതികരിച്ചിരുന്നു
നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ സിനിമയിലെ പല താരങ്ങളും പ്രതികരണവുമായി രംഗത്തത്തിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇതുവരെ ആ വിഷയത്തെക്കുറിച്ച് പ്രതികരണം നടത്തിയിരുന്നില്ല. ഇതാണ് ദിലീപ് ഫാന്‍സുകാരെ പ്രകോപിപ്പിച്ചതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കുടുംബ സദസ്സുകള്‍ക്ക് പ്രിയപ്പെട്ട സംവിധായകനില്‍ നിന്നും പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രം തന്നെയായിരുന്നു ഇതെന്ന് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നു.

സ്വന്തമായി കണ്ടെത്തിയ ഗെറ്റപ്പ്
കഥാപാത്രവും പേരുമെല്ലാം തയ്യാറായിരുന്നുവെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് സംവിധായകന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. താരത്തിന്റെ ഗെറ്റപ്പിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ലാല്‍ ജോസിനെ സഹായിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു.

മികച്ച കളക്ഷന്‍ നേടി മുന്നേറുന്നു
തുടക്കത്തിലെ മോശം പ്രതികരണം ഒഴിച്ചു നിര്‍ത്തിയാല്‍ മോശമില്ലാത്ത കളക്ഷനുമായാണ് ചിത്രം മുന്നേറുന്നത്. അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications