ഗര്‍ഭിണിയാണെന്ന് പേളി മാണി! കുഞ്ഞതിഥി എത്തുന്നു! റേച്ചലിന്‍റെ പോസ്റ്റ് കണ്ടപ്പോഴേ ഉറപ്പിച്ചിരുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിച്ചതോടെയാണ് ഇരുവരും പരിചയപ്പെട്ടത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ഷോയിലൂടെയാണ് പേളി മാണിയെക്കുറിച്ചും ശ്രിനിഷ് അരവിന്ദിനെക്കുറിച്ചും പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് പ്രണയനാടകമെന്ന വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു.

ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പേളി പറഞ്ഞത്. മോഹന്‍ലാലായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. ശ്രിനിഷിന്റെ തീരുമാനവും അതായിരുന്നു. ബിഗ് ബോസിലെ പ്രണയനിമിഷങ്ങളെല്ലാം പ്രേക്ഷകരും കണ്ടതാണ്. ശക്തമായ പിന്തുണയാണ് പേളിക്കും ശ്രിനിഷിനും ആരാധകര്‍ നല്‍കിയത്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പേളിഷ് ദമ്പതികള്‍. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

 പേളി മാണി അമ്മയാവുന്നു

പേളി മാണി അമ്മയാവുന്നു

വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് പേളി മാണി മിനിസ്‌ക്രീനിലെത്തിയത്. ഡി ഫോര്‍ ഡാന്‍സ് കണ്ട പ്രേക്ഷകരാരും പേളിയെ മറക്കാനിടയില്ല. അവതരണം മാത്രമല്ല പാട്ടും അഭിനയവുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു പേളി ബിഗ് ബോസിലേക്ക് എത്തിയത്. ശ്രിനിഷ് അരവിന്ദുമായി പ്രണയത്തിലായത് ബിഗ് ബോസില്‍ വെച്ചായിരുന്നു. പ്രണയം പരസ്യമാക്കിയതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. ഇരുകുടുംബങ്ങളുടേയും പിന്തുണയോടെയായിരുന്നു വിവാഹം നടത്തിയത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

ആഗ്രഹിച്ച വാര്‍ത്ത

ആഗ്രഹിച്ച വാര്‍ത്ത

പേളി മാണി ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. അങ്ങനെയൊരു കാര്യം സംഭവിച്ചാല്‍ അത് താന്‍ തന്നെ അറിയിക്കുമെന്നായിരുന്നു താരം പറഞ്ഞത്. തങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത തന്നെയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. ഉപ്പിലിട്ട മാങ്ങ പേളി മാണി സ്റ്റാറ്റസാക്കിയപ്പോഴേ സംശയമുണ്ടായിരുന്നുവെന്നായിരുന്നു ആരാധകരില്‍ ചിലര്‍ പറഞ്ഞത്. പേളിഷ് ദമ്പതികളുടെ പുതിയ സന്തോഷത്തിന് ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.

റേച്ചലിന്റെ  സ്റ്റാറ്റസ്

റേച്ചലിന്റെ സ്റ്റാറ്റസ്

പേളി മാണിയുടെ സഹോദരിയായ റേച്ചല്‍ മാണിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഇടയ്ക്ക് റേച്ചല്‍ മാണി എത്തിയത്. സഹോദരിയെക്കുറിച്ച് പറഞ്ഞ് മുന്‍പ് പേളി എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ റേച്ചല്‍ പങ്കുവെച്ച വീഡിയോ കണ്ടപ്പോള്‍ പേളി ഗര്‍ഭിണിയാണോയെന്ന സംശയമുണ്ടായിരുന്നുവെന്നായിരുന്നു ചിലരുടെ കമന്റുകള്‍. കൂട്ടുകുടുംബമായാണ് തങ്ങള്‍ കഴിയുന്നതെന്നും വീട്ടില്‍ ഇഷ്ടം പോലെ ആള്‍ക്കാരുണ്ടെന്നും പേളി പറഞ്ഞിരുന്നു.

പേളി പങ്കുവെച്ച വീഡിയോ

പേളി പങ്കുവെച്ച വീഡിയോ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രിനിഷും. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പേളി മാണി ഗര്‍ഭിണിയായെന്ന സന്തോഷം പങ്കുവെച്ചത്. വയറില്‍ തൊട്ടുകാണിക്കുന്ന പേളിയെ കണ്ടപ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. ശ്രിനിഷിനേയും ടാഗ് ചെയ്തായിരുന്നു പേളി വീഡിയോ പങ്കുവെച്ചത്.

ആരാധകരുടെ സന്തോഷം

ആരാധകരുടെ സന്തോഷം

ബിഗ് ബോസിന് ശേഷവും പേളിഷ് ആര്‍മി, ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്. പേളിയും ശ്രിനിഷും വിവാഹിതരാവാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും അതാഘോഷിച്ചിരുന്നു. ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹമായിരുന്നു ആദ്യം നടത്തിയത്. ഇതിന് ശേഷമായാണ് ഹിന്ദു രീതിയില്‍ വിവാഹം നടത്തിയത്. വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുഞ്ഞതിഥിയുടെ വരവിനേയും ആരാധകര്‍ ഇതിനകം സ്വാഗതം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

താരങ്ങളുടെ ആശംസ

താരങ്ങളുടെ ആശംസ

പേളി മാണിയുടെ സന്തോഷത്തിന് ആശംസ നേര്‍ന്ന് താരങ്ങളും എത്തിയിട്ടുണ്ട്. അഭിനന്ദനം അറിയിച്ച് ആദ്യമെത്തിയത് നസ്രിയയായിരുന്നു. ഗോവിന്ദ് പത്മസൂര്യ, പ്രിയ വാര്യര്‍, പ്രിയാമണി, വിനയ് ഫോര്‍ട്ട്, ഷംന കാസിം, ദീപ്തി സതി, അമൃത സുരേഷ്, ശില്‍പ്പബാല, കനിഹ, തുടങ്ങിയവരെല്ലാം ആശംസകളുമായെത്തിയിട്ടുണ്ട്. എല്ലാവരോടും നന്ദി പറയുന്നുവെന്ന് വ്യക്തമാക്കി പേളിയും എത്തിയിട്ടുണ്ട്.

 ബിഗ് ബോസിലെ മനോഹരനിമിഷം

ബിഗ് ബോസിലെ മനോഹരനിമിഷം

രണ്ട് വര്‍ഷം മുന്‍പാണ് തങ്ങള്‍ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം ശ്രിനിഷിലൂടെ എന്റെയുള്ളില്‍ വളരുന്നു, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നായിരുന്നു പേളി മാണി കുറിച്ചത്. പേളിയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുക്കുന്നതിന്റെ തിരക്കിലാണ് ശ്രിനിഷ്. സണ്‍സെറ്റ് കാണണമെന്ന് പേളി ആഗ്രഹം പറഞ്ഞുവെന്നും അത് കാണിച്ച് കൊടുക്കുന്നതിന്റെ വീഡിയോയും ശ്രീനി പോസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X