ഭർത്താവിനും മനസിലായില്ല, ഹണി റോസിനെ പറഞ്ഞിട്ട് ഇങ്ങനെ ചെയ്യുന്നല്ലോയെന്ന് ചോദിക്കുന്നവരോട്: ഫറ ഷിബ്ല

നടി ഹണി റോസ് ഉദ്ഘാടന പരിപാടികളിൽ സ്വയം ഒബ്ജക്ടിഫെെ ചെയ്യുന്നു എന്ന് നടി ഫറ ഷിബ്ല വിമർശിച്ചിരുന്നു. ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി കൊടുത്ത സമയത്തായിരുന്നു ഇന്ന്. വിമർശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഫറ ഷിബ്ലയുടെ പ്രസ്താവനയ്ക്ക് വന്നു. ഫറ വളരെ ​ഗ്ലാമറസായ ഫോട്ടോഷൂട്ട് നടത്തിയ ആളാണല്ലോ എന്നിട്ടാണോ ഹണിയെ വിമർശിക്കുന്നതെന്ന ചോദ്യങ്ങൾ വന്നു. ഇപ്പോഴിതാ തന്റെ നിലപാടിനെക്കുറിച്ച് സംസാരിക്കുകയാണ് ഫറ ഷിബ്ല. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ബോഡി എക്സ്പോസ് ചെയ്യുന്നതൊന്നും എന്റെ പ്രശ്നമല്ല. നമ്മൾ നമ്മളെ തന്നെ ഒബ്ജക്ടി ഫെെ ചെയ്യുന്നു എന്ന പോയന്റ് കൂടിയില്ലേ എന്നാണ് ഞാൻ പറഞ്ഞത്. ഹണി റോസിനെ ഞാൻ ശരിക്കും ബഹുമാനിക്കുന്നു. എനിക്കാ സ്ട്ര​ഗിൾ മനസിലാകും. സിനിമയിൽ നിൽക്കുന്ന ഏതൊരാൾക്കും തുടരെ വർക്കുണ്ടാകുക, നിലനിൽക്കുക എന്നൊക്കെ പറയുന്നത് സ്ട്ര​ഗിൾ ആണ്. ഹണി റോസ് കടന്ന് പോയത് എനിക്ക് മനസിലാകും. ഹണി റോസിനോട് എനിക്കൊരു വെെരാ​ഗ്യവും ഇല്ല.

Fara Shibla  Honey Rose

ഹണി റോസ് ഉന്നയിച്ച ആരോപണം നൂറ് ശതമാനം ശരിയായിരിക്കും. അതേസമയം അതിന് ഇങ്ങനെ ഒരു വശമില്ലേ എന്നാണ് ഞാൻ ചോദിച്ചത്. സെൽഫ് ഒബ്ജക്ടിഫിക്കേഷൻ അല്ലേ എന്നാണ് ചോദ്യം. അത് അറിയാതെ ആയിപ്പോകുന്നതാണ്, എന്നെ ഉദ്ഘാ‌ടനത്തിന് വിളിക്കുന്നു, ഞാൻ ഉദ്ഘാടനം ചെയ്യുന്നു എന്ന് പറയുന്നത് പോലെ അത്ര നിഷ്കളങ്കമാണ് അക്കാര്യം എന്ന് എനിക്ക് പേഴ്സണലി തോന്നിയില്ല. അങ്ങനെ തോന്നുന്നുണ്ടോ എന്നാണ് ഞാൻ ചോദിച്ചത്. ആർട്ടിന് വേണ്ടി സ്വന്തം ബോഡി ഉപയോ​ഗിക്കുന്നവരെ ഞാൻ ബഹുമാനിക്കുന്നു. ഫോട്ടോ​ഗ്രഫിയായാലും ഷോർട്ട് ഫിലിമായാലും.

ഹണി റോസിനെക്കുറിച്ച് പറഞ്ഞത് കൊണ്ട് എനിക്ക് ആർട്ടിന് വേണ്ടി എന്റെ ബോഡി യൂസ് ചെയ്യാൻ പറ്റില്ലേ. എനിക്കിഷ്ടപ്പെട്ടില്ലെങ്കിൽ സ്ക്രോൾ ചെയ്ത് പോകുന്ന ആളാണ് ഞാൻ. പക്ഷെ ഇത് സമൂഹത്തിൽ ഒരു പ്രശ്നമുണ്ടാക്കുന്നത് പോലെ തോന്നി. ഉദ്ഘാടനത്തിന് അവിടെ വരുന്നവർ എന്തിനാണ് വരുന്നതെന്ന് എനിക്ക് ആലോചിച്ചിട്ട് ഉത്തരം കിട്ടുന്നില്ല. തീർച്ചയായും ഹണി റോസ് സുന്ദരിയാണ്. പക്ഷെ അതാണോ താഴെ വരുന്ന കമന്റുകൾ.

Fara Shibla  Honey Rose

ഹണി റോസിനെ പറ്റി പറഞ്ഞിട്ട് നിങ്ങൾ ഇതാണോ ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട് ഞാൻ പറഞ്ഞത് നിങ്ങളിത് രണ്ടും ഒന്നാണെന്നാണ് വിചാരിക്കുന്നതെങ്കിൽ ഇതേക്കുറിച്ച് സംഭാഷണം തുടങ്ങാൻ പോലും തയ്യാറല്ല എന്നാണ്. എന്റെ ഭർത്താവിന് പൂർണമായും മനസിലായിട്ടില്ല. ഭർത്താവിന്റെ അമ്മയ്ക്ക് മനസിലായിട്ടില്ല. എല്ലാവരെയും എല്ലാ കാര്യവും മനസിലാക്കിക്കാൻ നമുക്ക് പറ്റില്ല. നമുക്ക് ശരിയാണെന്ന് ഉറപ്പുണ്ടോ എന്നാണ് ചോദ്യം. അത് ചോദ്യം ചെയ്യാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലെന്നും ഫറ ഷിബ്ല പറഞ്ഞു.

More from Filmibeat

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X