'അത് നാച്വറൽ അല്ല'; ഉദ്ഘാടനത്തിന് ശരീരം മാർക്കറ്റ് ചെയ്യുന്നവരുണ്ടെന്ന് ഫറ ഷിബ്ല; 'ചെയ്യുന്നത് തെറ്റാണ്'

കുറച്ച് സിനിമകളിലേ ചെയ്തിട്ടുള്ളൂയെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സിനിമാ രം​ഗത്ത് സജീവമാവുകയാണ് നടി ഫറ ഷിബ്ല. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. അതിന് മുമ്പ് ടെലിവിഷൻ ഷോകളിലും അഭിമുഖങ്ങളിലും അവതാരകയായി ഫറ ഷിബ്ല സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന നടിയാണ് ഫറ.

ഇതിന്റെ ഭാ​ഗമായി ചെയ്ത ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബോഡി ഷെയ്മിനെക്കുറിച്ചുള്ള വ്യത്യസ്തമായൊരു അഭിപ്രായം പങ്കുവെക്കുകയാണ് ഫറ ഷിബ്ല. സ്വന്തം ശരീരം തെറ്റായി മാർക്കറ്റ് ചെയ്യുമ്പോൾ വരുന്ന കമന്റുകളെ ബോഡി ഷെയ്മിം​ഗ് ആയി കാണാൻ പറ്റില്ലെന്ന് ഫറ ഷിബ്ല പറയുന്നു. സെെന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Fara Shibla

ശരീരത്തെ മാർക്കറ്റ് ചെയ്ത് ഒരു ട്രെൻഡ് ഉണ്ടാക്കുന്നു. ട്രെൻഡ് ആകുമ്പോൾ മറ്റുള്ളവർക്കും അങ്ങനെ ചെയ്യാൻ തോന്നും. ഇവർക്കിങ്ങനെ ചെയ്യാമെങ്കിൽ നമുക്ക് അതിനെക്കുറിച്ച് പറഞ്ഞൂ‌ടെ എന്ന് തോന്നും. അവരത് മാർക്കറ്റ് ചെയ്യുമ്പോൾ നമുക്കതിനെ ബോഡി ഷെയിം ചെയ്യാം എന്ന് തോന്നാം.

വരുന്ന പെൺകുട്ടികളും ഞാനെന്റെ ബോഡിയാണ് മാർക്കറ്റ് ചെയ്യേണ്ടത് എന്ന് തോന്നാം. നാലോ അഞ്ചോ സിനിമ ചെയ്യാൻ പറ്റുമായിരിക്കും. ഒരുപാട് പണം ഉണ്ടാക്കാനേയാക്കാം. പക്ഷെ ഒരു നടിയെന്ന നിലയിൽ ആളുകളുടെ മനസിൽ സ്ഥാനമുണ്ടാകാൻ നമ്മൾ ചെയ്യേണ്ടത് നമ്മളുടെ ക്രാഫ്റ്റിൽ വർക്ക് ചെയ്യുകയെന്നതാണ്.

Fara Shibla

ദിവസവും ഒരു മണിക്കൂർ ട്രെയിൻ ചെയ്യുന്ന ആക്ടേർസിനെ എനിക്കറിയാം. അത്രയും പാഷനേറ്റ് ആയ ആളുകളുള്ള സ്ഥലത്താണ് നമുക്ക് ബോഡി മാർക്കറ്റ് ചെയ്ത് കുറച്ച് പൈസ ഉണ്ടാക്കാം എന്ന് വിചാരിക്കുന്നത്. ആണുങ്ങളുടെ മനസിലെ ചിന്തകളേക്കാൾ പെണ്ണുങ്ങളുടെ മനസിലെ ചിന്തകളാണ് മാറേണ്ടത്.

സൗന്ദര്യം എല്ലാവരും ആസ്വദിക്കുന്നതാണ്. പക്ഷെ അത് മാത്രമാണ് ഞാനെന്ന് പറഞ്ഞ് പ്രൊജക്ട് ചെയ്യുമ്പോൾ അത് മോശമാണെന്ന് തോന്നിയിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുമ്പോൾ ഇതൊരു ബോഡി ഷെയ്മിം​ഗ് ആകുമോ എന്ന് ചിന്തിക്കാറുണ്ട്. പക്ഷെ ഇത് ചെയ്യുന്നവർക്കും കാണുന്നവർക്കും അറിയാം അത് നാച്വറൽ അല്ലെന്ന്. അതിനൊരു സാധ്യതയുമില്ല. നാച്വറൽ ആകണമെന്നൊന്നും ഇല്ല. കഥാപാത്രങ്ങൾക്ക് വേണ്ടി കൂന് വെക്കുന്നവരും പല്ല് വെക്കുന്നവരും ഉണ്ട്.

വേറൊരാളെ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ലല്ലോ ഇതെന്റെ യാത്രയല്ലേ എന്ന് പലർക്കും തോന്നുന്നുണ്ടാകും. പക്ഷെ ഇതൊരു ട്രെൻഡായി. അത് പോലെ വേറെ ആളുകൾ വരുന്നുണ്ട്., പണ്ടൊക്കെ വളരെ പ്ര​ഗൽഭരായ ആക്ടർ ഉ​ദ്ഘാടനത്തിന് വരുമ്പോഴാണ് ആളുകൾ കൂ‌ടുന്നത്. ഇന്ന് അങ്ങനെയല്ല. ചെയ്യുന്നത് തെറ്റല്ല എന്ന് കരുതരുത്. തെറ്റാണ് ചെയ്യുന്നത്. ബോഡി ഷെയ്മിം​ഗ് തെറ്റാണെങ്കിൽ ഇതും അതുപോലെ തെറ്റാണെന്നും ഫറ ഷിബ്ല അഭിപ്രായപ്പെട്ടു.

ആരെയും പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും ഫറ ഷിബ്ലയുടെ വാക്കുകൾ പല ഊഹാപോഹങ്ങൾക്കും വഴി വെച്ചിട്ടുണ്ട്. ബോഡി ഷെയ്മിം​ഗ് ഇന്ന് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കെയാണ് ഫറ ഷിബ്ല തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ പല മുൻനിര താരങ്ങളും ബോഡി ഷെയ്മിം​ഗ് നേരിടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സംസാരിച്ചി‌ട്ടുണ്ട്. സോമന്റെ കൃതാവ് ആണ് ഫറ ഷിബ്ലയുടെ പുതിയ സിനിമ. വിനയ് ഫോർട്ടാണ് ചിത്രത്തിലെ നായകൻ. രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബർ ആറിന് റിലീസ് ചെയ്യും.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X