»   » മനസ്സിൽ നന്മ മാത്രം നിറച്ച അബ്ദുള്ളക്ക

മനസ്സിൽ നന്മ മാത്രം നിറച്ച അബ്ദുള്ളക്ക

Subscribe to Filmibeat Malayalam

എ വി ഫര്‍ദിസ്

എഴുത്തുകാരന്‍
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഏകദേശം രണ്ടുമാസം മുൻപാണ് അവസാനമായി അബ്ദുല്ലക്കയെ ഫോണിൽ വിളിച്ചത്. എന്റെ പുസ്തക പ്രകാശനത്തിന്ന് വരണ മെന്ന് പറയാനായിരുന്നത്. നോക്കട്ടെ, മോനെ. കഴിയുമെങ്കിൽ തീർച്ചയായും വരും. ഇൻ ശാ അള്ളാ.

  ഏതാനും ദിവസങ്ങൾക്ക് മുൻപ് അബ്ദുല്ലക്കയുടെ ഫോൺ നമ്പറിൽ പല പ്രാവശ്യം വിളിച്ചിരുന്നു. പക്ഷേ അറ്റന്റ് ചെയ്യുന്നില്ല. ഒന്നു രണ്ടു പ്രാവശ്യം തൊട്ടടുത്തെ ദിവസങ്ങളിലും വിളിച്ചു. എടുക്കുന്നില്ല. എന്തോ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നാണ് അന്ന് തോന്നിയത്. പക്ഷേ പിന്നീടാണ് ആശുപത്രി മനസ്സിലേക്കോടി വന്നത്. ഈയടുത്ത കാലങ്ങളിൽ പലപ്പോഴും അബ്ദുല്ലക്കയെ പട്ടാള പള്ളിയിലോ, നഗരത്തിലെ ഏതാനും പരിപാടികൾക്കോ തുടർച്ചയായി കണ്ടില്ലെങ്കിൽ ന്തായാലും ഉറപ്പിക്കാം. എന്തോ അസുഖം കീഴടക്കിയിട്ടുണ്ടാകും. അല്ലെങ്കിൽ അബ്ദുല്ലക്കക്ക് വീട്ടിലിരിക്കാൻ കഴിയില്ലെന്നു റപ്പാണ്. വടിയും കുത്തിപ്പിടിച്ചോ അല്ലാതെ ആരുടെയെങ്കിലും ചുമലിൽ കൈയ്യൂന്നിയോ അദ്ദേഹം ടൗൺ ഹാളിലും അളകാപുരിയിലുമെല്ലാം എത്തും.

  പണ്ടാണെങ്കിൽ മിക്കവാറും പി വിജിയോടൊപ്പമായിരിക്കും ഇപ്പോൾ എല്ലാ സമയത്തും പി വിജിയോടൊപ്പം ഉണ്ടാകാറില്ല.

  കോഴിക്കോടിന്റെ നന്മ എന്നുളളത് നമുക്ക് അനുഭവിച്ചറിയുവാൻ സാധിക്കുക അബ്ദുല്ലക്കയെ പോലുള്ളവരെ പരിചയപ്പെടുമ്പോഴായിരിക്കും. മനസ്സിൽ നിറഞ്ഞ ആ നന്മ അവിടെ നിന്ന് നിറഞ്ഞൊഴുകി , അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ നമുക്കതനുഭവിക്കുവാൻ സാധിക്കും. ഇതാണ് ഒരിക്കൽ പരിചയപ്പെട്ടാൽ നമ്മുടെ മനസ്സിൽ നിന്ന് അബ്ദുല്ലക്കയെ കുടിയിറക്കുവാൻ സാധിക്കാതിരിക്കുന്നത്. ഇനി നമ്മൾ വിചാരിച്ചാലും ആ മുഖവും പെരുമാറ്റവുമെല്ലാം ഇറങ്ങിപ്പോകുകയുമില്ല.

  നാട്യങ്ങളില്ലാത്ത, ജാടകളില്ലാത്ത ആ പെരുമാറ്റവും മോനെ.... വിളിയുമെല്ലാം ഒരു പ്രാവശ്യംപോലും പരിചയപ്പെട്ടവർക്ക് ജീവിതകാലം മുഴുവൻ നീണ്ടു നില്ക്കുന്ന സുഖമുള്ള ഓർമകളിൽ ഒന്നായി നില്ക്കും.

  കോഴിക്കോട് നഗരത്തിന്റെ സൗമ്യ സാന്നിധ്യമായ് പതിറ്റാണ്ടുകളോളം കോഴിക്കോടിന്റെ നാടക-സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു കെ ടി സി അബ്ദുള്ള. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ നിരവധി ചലച്ചിത്രങ്ങളില്‍ മുഖംകാണിച്ച ആളായിരുന്നു. അബ്ദുള്ളക്ക വലിയൊരു സൗഹൃദവലയത്തിന്റെ ഉടമകൂടിയായിരുന്നു.

  അറുപതുകളില്‍ കോഴിക്കോട് തുടങ്ങിയ യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമിയിലൂടെയാണ് കെ ടി സി അബ്ദുള്ള നാടകാഭിനയ രംഗത്തേക്ക് വരുന്നത്. കെ പി ഉമ്മര്‍ പോലുള്ളവരോടൊപ്പം അമച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് വന്നത്. നാല്പത്തിയഞ്ചില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം അറബിക്കഥ, നോട്ട്ബുക്ക്, യെസ് യുവര്‍ ഓണര്‍, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷം ചെയ്തത്.


  കാണാക്കിനാവിലെ അധ്യാപകന്‍, കാറ്റത്തെ കിളിക്കൂടിലെ റിക്ഷക്കാരന്‍, അറബിക്കഥയിലെ അബ്ദുക്ക, യെസ് യുവര്‍ ഓണറിലെ കുഞ്ഞമ്പു, ഗദ്ദാമയില ഗള്‍ഫുകാരന്‍...തുടങ്ങിയവ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ വേഷങ്ങളിലൊന്നാണ്. അവസാനം സുഡാനി ഫ്രം നൈജീരിയയിലെ രണ്ടാം ബാപ്പ എന്ന കഥാപാത്രവുമായാ ണ് അബ്ദുല്ലക്ക കടന്നു വന്നത്.

  ഒരു പക്ഷേ അബ്ദുല്ലക്കയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ഇതായിരുന്നുവെന്ന് ഇപ്പോൾ നിസ്സംശയം പറയാം. കാരണം അത്രത്തോളം ഈ കഥാപാത്രത്തിന്റെ നോട്ടവും നടത്തവും രീതിയുമെല്ലാം യോജിച്ചു പോകുന്നതായിരുന്നു അബ്ദുല്ലക്കയുടേത്. അല്ലെങ്കിൽ തന്റേതായ മാനറിസങ്ങളിലൂടെ ആ കഥാപാത്രത്തെ കീഴടക്കുകയായിരുന്നു. ഇതു ശരിവെക്കുന്നതാണ് സുഡാനി കണ്ടശേഷം അതിനെക്കുറിച്ച് , എവിടെയായിരുന്നു ഇത്ര കാലമെന്ന നിലക്ക് സൂ രാജ് വെഞ്ഞാറമൂട് ഫെയ്സ് ബുക്കിൽ കുറിച്ച വാചകങ്ങൾ

  1959-ല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (കെ.ടി.സി.)യില്‍ ചേര്‍ന്നതിന് ശേഷമാണ് അബ്ള ല്ലക്ക, കെ.ടി.സി. അബ്ദുല്ലയായത്. 1959-ലാണ് അബ്ദുല്ല കെ.ടി.സി. യില്‍ ജോലിയില്‍ പ്രവേശിച്ചത്. കെ ടി സി സിനിമാനിർമാണ കമ്പനി തുടങ്ങിയതോടെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ മുഖ്യ ചുമതലക്കാരനായി. ഇവരുടെ സിനിമ കളിലെല്ലാം ചെറുതെങ്കിലും മനോഹരമായ ഓരോരോ വേഷങ്ങളും അദ്ദേഹം ചെയ്യുകയും ചെയ്തു.

  റേഡിയോനാടകരംഗത്ത് 'എ ഗ്രേഡ്' ആര്‍ട്ടിസ്റ്റായിരുന്ന അബ്ദുല്ലക്ക് പകിട്ടേറിയ നാടക പാരമ്പര്യവും അവകാശപ്പെടാനുണ്ട്. കെ പി ഉമ്മർ ,'ആരാണ പരാധി' എന്ന ആദ്യനാടകത്തില്‍ ജെമീല എന്ന സ്ത്രീ വേഷമവതരിപ്പിച്ചതുപോലെ, അബ്ദുള്ളക്കയും ആദ്യം സ്ത്രീവേഷമാണവതരിപ്പിച്ചത്. എ.കെ. പുതിയങ്ങാടിയുടെ 'കണ്ണുകള്‍ക്ക് ഭാഷയുണ്ട്' എന്ന നാടകം മലബാര്‍ നാടകോത്സവത്തില്‍ അവതരിപ്പിച്ചപ്പോള്‍ അഭിനയിക്കേണ്ട നടി എത്താതായപ്പോഴാണ് താൻ പെണ്‍വേഷമണിയേണ്ടി വന്നത് എന്ന കഥ അദ്ദേഹം അയവിറക്കുമായിരുന്നു. പിന്നീട് പി.എന്‍.എം. ആലിക്കോയയുടെ 'വമ്പത്തി നീയാണ് പെണ്ണ്' എന്ന നാടകത്തിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. ടെലിവിഷന്‍ പരമ്പരകളിലുൾപ്പടെ നല്ല കുറെ വേഷങ്ങള്‍ ചെയ്തിരുന്ന

  കെ ടി സി അബ്ദുള്ള തന്റെതായ പുഞ്ചിരിയിലൂടെ എന്നും കോഴിക്കോടിന്റെയും മലയാളത്തിന്റെയും സഹൃദയലോകത്തെ തന്നോട് അടുപ്പിച്ചു നിര്‍ത്തി.

  താൻ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹം അസുഖബാധിതനാകുന്നതും ഇഹലോകം വിട്ടകലുന്നതും..

  മലയാള സിനിമാലോകത്ത് എന്നെന്നും അബ്ദുല്ലക്ക ഓർമിപ്പിക്കപ്പെടുന്നത് വ്യത്യസ്തമായ കോഴിക്കോടൻ കഥാപാത്രങ്ങളിലൂടെ തന്നെയായിരിക്കും.

  നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു! നായകനായി അഭിനയിച്ച് വരുന്നതിനിടയില്‍ അപ്രതീക്ഷിതമായി ആ വിയോഗം!

  English summary
  Fardis AV writes about actor KTC Abdulla

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more