For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ നിന്നും ഉയർന്നു പറക്കാത്ത ഉയരെ

  By സദീം മുഹമ്മദ്
  |

  സദീം മുഹമ്മദ്

  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  സ്നേഹം ഒരു പോസസീവനസ്സ് ആയി മാറുന്ന, പുതിയ കാലത്തിലെ ചില യുവ ജീവിതങ്ങളിലേക്കുള്ള നേർക്കാഴ്ചയാണ് ഉയരെ.കളിതമാശക്കപ്പുറം പ്രേമം ഒരു ഗൗരവമായ കാര്യമാണെങ്കിലും വർത്തമാനകാലത്ത് അത്, മാനസികമായി കരുത്ത് നല്കുന്നതിനപ്പുറം, മാനസികനില തെറ്റുന്നതിലേക്കും തെറ്റിപ്പിക്കുന്നതിലേക്കും എത്തുന്ന തെങ്ങനെയാണ് എന്നതാണ് ഈ ചലച്ചിത്രം അന്വേഷിക്കുന്നത്.

  സ്കൂൾ പഠനകാലത്ത് തന്നെ തുടങ്ങിയ യാദ്യഛികമായ സൗഹൃദം കൗമാരത്തോടൊപ്പം പ്രേമത്തിലേക്ക് എത്തുന്ന പല്ലവി ( പാർവതി തെരുവോത്ത്) യുടെയുംഗോവിന്ദി (ആസിഫലി ) ന്റെയും പനേം . ജീവിതത്തിലൂടെയാണ് ഉയരെക്ക് തുടക്കമാകുന്നത്.

  ചെറുപ്പത്തിൽ ഡൽഹിയിലേക്ക് എൻ സി സി കാഡറ്റായുള്ള റിപ്പബ്ലിക്ക് ദി ന പരേഡിൽ പങ്കെടുക്കുവാനുള്ള തന്റെ കന്നി വിമാനയാത്രയിൽ വെച്ച് പല്ലവി എന്ന പെൺകുട്ടിയിൽ പൈലറ്റാകുകയെന്നത് ഒരഭി നിവേശമാകുന്നു. പിന്നീടങ്ങോട്ട് ഇതിനായിരുന്നു അവളുടെ എല്ലാ ശ്രമങ്ങളും. പക്ഷെ തന്റെ കരിയറിനോടൊപ്പം അവൾക്ക് സ്കൂൾ ജീവിതത്തിലെ ഒറ്റപ്പെട്ട സമയത്ത് തനിക്ക് താങ്ങായി വന്ന ബാല്യകാല സുഹൃത്തിനെയും ഒരേ പോലെ കൊണ്ടു പോകുവാൻ സാധിക്കുന്നില്ല. ഇത്തരമൊരു തികച്ചും വ്യത്യസ്തമായ ഒരു സന്ദർഭത്തിൽ വെച്ച് കാമുകനോട് get Lost my life എന്ന് പറയേണ്ടി വരുന്നു. ഇതിൽ ദേഷ്യപ്പെട്ട് അവൻ ചെയ്യുന്ന പ്രതികാരത്തിനിരയായി തന്റെ ജീവിതത്തിൽ നിന്ന് തന്നെ പാർശ്വവല്ക്കരിക്കപ്പെടുകയാണ്. പക്ഷെ, അവിടെയും തന്റെ ഇച്ഛാശക്തി കൊണ്ട് സ്വയംകഴിവ് തെളിയിച്ച് സമൂഹത്തെക്കൊണ്ട് കാര്യങ്ങളെ മാറ്റിപ്പറയിപ്പിക്കുകയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ പല്ലവി രവീന്ദ്രൻ

  ആദ്യ പകുതിയുടെ അവസാനത്തോടടുക്കുമ്പോഴെക്ക് ഒരു കണ്ടിരിക്കാവുന്ന എന്റർടെയിനറിന്ന് അപ്പുറത്തേക്ക് സിനിമയുടെ സ്വഭാവം മാറുകയാണ്. തീയേറ്ററിലെ സാധാരണക്കാരായ പ്രേക്ഷകർക്കപ്പുറം സിനിമയെ ഗൗരവമായി കാണുന്ന ചലച്ചിത്ര പ്രേമികൾക്കടക്കം കീറി മുറിച്ച് പരിശോധിക്കുവാൻ കാമ്പുള്ള ഒരു ദൃശ്യാഖാനമായി മാറുകയാണ്.

  ഇതിനെല്ലാമപ്പുറം മലയാള സിനിമ കൂടുതൽ സ്ത്രീപക്ഷ സൗഹൃദ പാന്ഥാവിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിൽ ഇത്തരമൊരു വേറിട്ട കാഴ്ചയുടെ മുന്നിൽ നടക്കുവാൻ എന്തു കൊണ്ടും ത്രാണിയുള്ള സിനിമയാണ് ഉയിരെ എന്ന് നിസ്സംശയം നമുക്ക് പറയാം.

  ഒരു സ്ത്രീപക്ഷ സിനിമ ആയതു കൊണ്ട് മാത്രമല്ല, .മറിച്ച് ഒരു കേന്ദ്രകഥാപാത്രത്തിന്റെ എല്ലാ ക്യാമറാക്കണ്ണുകളെയും തന്നിലേക്ക് കേന്ദ്രീകരിപ്പിക്കുവാൻ പാർവതി തിരുവോത്ത് എന്ന അഭിനേത്രിയുടെ മെച്യുറായ അഭിനയത്തിലൂടെ സാധിച്ചുവെന്നതാണ് ഈ സിനിമ ആ അഭിനേത്രിയുടേത് കൂടിയായി അടയാളപ്പെടുത്തുന്നത്.

  തികച്ചും നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും അതിനെ വേറിട്ടതാക്കുവാൻ ആസിഫലിക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു പ്രാധാനവഴിതിരിവായ കഥാപാത്രമായ വിശാൽ രാജശേഖരനെ ഭംഗിയുള്ളതാക്കുവാൻ ടൊവിനോ നല്കിയ പങ്കും ഏറെയാണ്.

  സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആസിഡ് ആക്രമണം എന്ന ദുരന്തത്തിന്റെ അനന്തരഫലമായി , സ്ത്രീകൾ എങ്ങനെ ഇല്ലാതാക്കപ്പെടുന്നുവെന്നതിലേക്ക് സൂചന നല്കുന്നുണ്ടെങ്കിലും അവിടെ ചടഞ്ഞിരിക്കുന്ന ഒരു കേന്ദ്രകഥാപാത്രത്തിനപ്പുറം ' എങ്ങനെ ഇതിനെ മറികടക്കുവാൻ സാധിക്കുമെന്ന പോസിറ്റീവായ ചിന്തയാണ് ഈ സിനിമ പ്രേക്ഷകന് നല്കുന്നത്.

  മനോഹരമായ ഗാനങ്ങളിൽ പതിനെട്ടു വയസ്സ് തികഞ്ഞിട്ട് എന്ന ഗാനം വരികൾ കൊണ്ടും സംഗീതം കൊണ്ടുമെല്ലാം ഏറെ വേറിട്ടതായിട്ടുണ്ട്. മലയാള ചലച്ചിത്ര ലോകത്ത് തീയേറ്ററുകളിൽ ആരവങ്ങളുണ്ടാക്കുന്നതോടൊപ്പം പ്രേക്ഷകന്റെ ബുദ്ധിയെ കബളിപ്പിക്കാത്ത ഒരു പിടി സിനിമകളാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റേതായി രേഖപ്പെടുത്തപ്പെട്ടത്.ഇപ്പോൾ ഒരു വലിയ കാലത്തിനു ശേഷം അവരിലെ പുതിയ തലമുറ അതും മൂന്ന് സ്ത്രീകൾ മുന്നിട്ടിറങ്ങി നിർമാണം പൂർത്തിയാക്കിയ ഉയിരെയും ആ പാന്ഥാവിലുള്ളത് തന്നെയാണെന്ന് നമുക്ക് പറയാം.

  തിരക്കഥ തന്നെയാണ് സിനിമയുടെ ശക്തി എന്ന ടയാളപ്പെടുത്തുന്ന ബോബി സഞ്ജയ്, സംവിധായകൻ മനു അശോകൻ എന്നിവർക്കും പൂച്ചെണ്ടുകൾ നല്കും ഈ സിനിമ

  English summary
  Fardis writes about malayalam movie uyare
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X