ഫഹദിന് മുന്നിൽ പോസ് ചെയ്ത നസ്രിയ, ആ മനോഹര ചിത്രം പകർത്തി ഫർഹാൻ, കാണൂ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നാസിമും. ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് താരങ്ങൾ. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു നസ്രിയ വിവാഹിതയാവുന്നത്. പിന്നീട് താരം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു. വിവാഹ ശേഷ ഫഹദിനോടുളള ഒരു സ്ഥിരം ചോദ്യമായിരുന്നു നസ്രിയയുടെ മടങ്ങി വരവ്.

വിവാഹത്തിന് ശേഷം അഞ്ജലി മേനോൻ ചിത്രമായ കൂടെയിലും ഫഹദ് ഫാസിൽ ചിത്രമായ ട്രാൻസിലും നസ്രിയ അഭിനയിച്ചിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നസ്രിയ. തന്റേയും ഫഹദിന്റേയും ചെറിയ സന്തോഷങ്ങളും കുടുംബ വിശേഷങ്ങളും നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരദമ്പതിമാരുടെ ഒരു ക്യൂട്ട് ചിത്രമാണ്.

 ഫർഹാൻ  ക്ലിക്ക്

സോഷ്യൽ മീഡിയയിലും സിനിമ പേജുകളിലും വൈറലാകുന്നത് ഫഹദിന്റേയും നസ്രിയയുടേയും ചിത്രമാണ്. ഫർഹാൻ തന്നെയാണ് ചേട്ടന്റേയും നസ്രിയയുടേയും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീണ്ടും ഒരിക്കൽ കൂടി മഹേഷ് ഭാവനയായിരിക്കുകയാണ് ഫഹദ്. ഇക്കുറി മോഡലായിരിക്കുന്നത് ജീവിത്തത്തിലെ നായികയായ നസ്രിയയു പ്രിയപ്പെട്ട വളർത്ത നയ ഓറിയോയുമാണ്. ചിത്രത്തിനോടൊപ്പം വൈലാകുന്നത് ഫർഹാൻ കുറിച്ചിരിക്കുന്ന അടിക്കുറിപ്പാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

   ഫഹദിന്റെ ഫോട്ടോ

''ഷാനു നസ്രിയയുടെ ചിത്രം എടുക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രമാണിത്''... എന്ന് കുറിച്ച് കൊണ്ടാണ് ഫർഹാൻ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ഇതിന് മുൻപും നസ്രിയയുടേയും ഫഹദിന്റേയും നിരവധി ചിത്രങ്ങൾ ഫർഹാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ മികച്ച പ്രേക്ഷക അഭിപ്രയാമാണ് ലഭിച്ചിരിക്കുന്നത്. മനോഹരമായ ചിത്രമെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലാത്ത ഫഹദിന്റെ വിശേഷങ്ങളറിയുന്നത് നസ്രിയയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
  ഫഹദിന്റെ ക്ലിക്ക്

ഫഹദും മികച്ച ഫോട്ടോഗ്രാഫറാണ്. നസ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഫഹദിന്റെ ക്ലിക്കുകൾ പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഫഹദ് എടുത്ത ചിത്രം നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഭർത്താവ് എന്നാണ് ചിത്രത്തിന് കടപ്പാട് നൽകിയിരിക്കുന്നത്. ഈ ചിത്രം തന്നെയാണ് നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാമിലെ മുഖ ചിത്രവും ഫഹദിന്റെ ക്ലിക്കിന് മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. സഹോദരൻ ഫർഹാൻ ഫാസിൽ പകർത്തുന്ന ചിത്രങ്ങളും നസ്രയ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.

 നസ്രിയ വന്നതിന്  ശേഷമുള്ള  മാറ്റം

നസ്രിയ ജീവിതത്തിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങൾ പല അഭിമുഖങ്ങളിലപും ഫഹദ് പങ്കുവെയ്ക്കാറുണ്ട്. നസ്രിയയുടെ വരവോടെ ജീവിതം അർഥ പൂർണ്ണമായി എന്നാണ ഫഹദ് പറയുന്നത്. അലസനും മടിയനുമായ താൻ അധികം വീടിന് പുറത്തു പോലും പോകാറില്ലായിരുന്നു. അങ്ങനെയുളള തന്നെ മറ്റൊരു വഴിയിലൂടെ നയിച്ച് കൊണ്ട് വന്നത് നസ്രിയ ആണെന്ന് ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബാംഗ്ലൂർ ഡെയ്സ്, ട്രാൻസ് എന്നീ ചിത്രങ്ങളിലാണ് ഫഹദും നസ്രിയയും ഒരുമിച്ച അഭിനയിച്ചത്. ബാംഗ്ലൂർ ഡെയ്സിന് ശേഷമായിരുന്നു വിവാഹം. പിന്നീട് ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് അൻവർ റഷീദ് സംവിദാനം ചെയ്ത ട്രാൻസ്.

ഫർഹാൻ ഫാസിൽ ചിത്രം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X