നസ്രിയയെ അഭിനന്ദിച്ച് ഭര്‍തൃസഹോദരന്‍! ശിഷ്യ കൊള്ളാലോ! ടീച്ചര്‍ സംതൃപ്തനായിരിക്കുന്നു!

ബാലതാരമായി തുടക്കം കുറിച്ചതാണ് നസ്രിയ നസീം. അവതരണത്തില്‍ നിന്നും അഭിനേത്രിയിലേക്ക് ചുവടുമാറിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടുകയായിരുന്നു ഈ താരം. വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി എത്തിയപ്പോഴും സ്വീകാര്യത അതേ പോലെ നിലനിര്‍ത്തിയിരുന്നു താരം. സഹതാരങ്ങളുമായുള്ള നസ്രിയയുടെ കെമിസ്ട്രിയും ശ്രദ്ധിക്കപ്പെടാറുണ്ട്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം നസ്രിയ അഭിനയിച്ചിരുന്നു. ബാഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നസ്രിയയുടെ ജീവിതത്തിലേക്ക് ഫഹദ് എത്തിയത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദും നസ്രിയയും ഭാര്യഭര്‍ത്താക്കന്‍മാരായാണ് അഭിനയിച്ചത്. സ്‌ക്രീനില്‍ മാത്രമല്ല വൈകാതെ തന്നെ ജീവിതത്തിലും ഇവരൊന്നിക്കുകയായിരുന്നു. വിവാഹ ശേഷം അഭിനയം നിര്‍ത്തില്ലെന്ന് പറഞ്ഞ താരം 4 വര്‍ഷത്തിന് ശേഷം കൂടെയിലൂടെയായിരുന്നു തിരിച്ചെത്തിയത്. പൃഥ്വിരാജിന്റെ സഹോദരിയായാണ് കൂടെയില്‍ നസ്രിയ എത്തിയത്. ഇതുപോലൊരു സഹോദരിയെ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചുപോയെന്നായിരുന്നു പൃഥ്വി പറഞ്ഞത്.

ട്രാന്‍സിലായിരുന്നു ഫഹദിനൊപ്പം നസ്രിയ വീണ്ടും ഒരുമിച്ച് എത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നസ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ഫഹദിന്റേയും ഓറിയോയുടെയുമൊക്കെ ചിത്രങ്ങളുമായി എത്തിയ നസ്രിയയെ അഭിനന്ദിച്ച് ഫര്‍ഹാനും എത്തിയിട്ടുണ്ട്. ഫഹദിന്റെ സഹോദരനായ ഫര്‍ഹാനും ഇതിനകം തന്നെ സിനിമയില്‍ വരവറിയിച്ച് കഴിഞ്ഞിട്ടുണ്ട്. എന്തൊരു ഫോട്ടോഗ്രഫി, താങ്കളുടെ ഫോട്ടോഗ്രഫി ടീച്ചര്‍ സംതൃപ്തനായിരിക്കുന്നു എന്ന കമന്റുമായാണ് ഫര്‍ഹാന്‍ എത്തിയത്.

Nazriya Nazim

ലോക് ഡൗണ്‍ കാലമായതിനാല്‍ ഫഹദും വീട്ടിലുണ്ട്. ഓറിയോയ്ക്കും ഫഹദിനുമൊപ്പമായി സമയം ചെലവഴിക്കുകയാണ് നസ്രിയ. ഫഹദാണ് നസ്രിയയ്ക്ക് ഓറിയോയെ സമ്മാനിച്ചത്. പൊതുവെ പട്ടിയെ പേടിച്ചിരുന്ന താന്‍ ആ സ്വഭാവം മാറ്റിയത് ഓറിയോയുടെ വരവിന് ശേഷമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. സിനിമാസെറ്റുകളിലും ഇടയ്ക്ക് ഓറിയോയെ നസ്രിയ ഒപ്പം കൂട്ടാറുണ്ട്. ഓറിയോ ബിസ്‌കറ്റിലെ പോലെയുള്ള കളറായതിനാലാണ് ഈ പേര് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു.

ഫഹദിനും സഹോദരന്‍ ഫര്‍ഹാനുമൊക്കെ പട്ടികളെ ഭയങ്കര ഇഷ്ടമാണ്. വിവാഹത്തിന് ശേഷവും തനിക്ക് പട്ടികളെ പേടിയായിരുന്നുവെന്ന് താരം പറയുന്നു. ആ പേടിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഓറിയോ വന്നതോടെയാണ് പേടി പോയത്. ഫഹദിന്റെ സഹോദരിയായ അമ്മുവായിരുന്നു ഈ പേര് തിരഞ്ഞെടുത്തതെന്നും നസ്രിയ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X