2019 ലെ ഫര്‍ഹാന്റെ അവസാനത്തെ പോസ്റ്റില്‍ നസ്‌റിയയും ഫഹദും പിന്നെ ഒരു 'വൃത്തികെട്ട' കൈയ്യും
അങ്ങനെ 2019 എന്ന വര്‍ഷം പടിയിറങ്ങി. നല്ലതും ചീത്തയും, ചെറുതും വലുതുമായ ഒത്തിരി സിനിമകള്‍ പോയ ഒരു വര്‍ഷം മലയാളത്തില്‍ സംഭവിച്ചു. കഴിവുറ്റ പുതിയ പുതിയ കലാകാരന്മാര്‍ അഭിമുഖമായി. എല്ലാ വര്‍ഷത്തെയും പോലെ ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമൊന്നും യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. അങ്ങനെ ഇങ്ങനെ കഴിഞ്ഞുപോയ 2019 ല്‍ തന്റെ ഏറ്റവും അവസാനത്തെ ഇന്‍ാേസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ച് ഫര്‍ഹാന്‍ ഫാസില്‍. എല്ലാവരും സ്വന്തം ഫോട്ടോയും മറ്റും പങ്കുവച്ച് പുതുവത്സരാശംസകള്‍ നേരുമ്പോള്‍ ഫര്‍ഹാന്‍ ജ്യേഷ്ഠന്റെയും ജ്യേഷ്ഠപത്‌നിയുടെയും ഫോട്ടോയ്‌ക്കൊപ്പമാണ് പുതുവത്സരാശംസകള്‍ അറിയിച്ചത്.
2019 ലെ അവസാനത്തെ ഫോട്ടോ എന്ന് പറഞ്ഞ് ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും ചിത്രം ഫര്‍ഹാന്‍ പങ്കുവച്ചു. ചിത്രത്തില്‍ അറിയാതെ പെട്ടുപോയ ഒരു കൈയ്യുണ്ട്. 'ആ വൃത്തികെട്ട വിരലുകള്‍ ഒഴിവാക്കിയേക്കൂ' എന്ന് പറഞ്ഞുകൊണ്ടാണ് ഫര്‍ഹാന്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.

2019 എന്ന വര്‍ഷം ഫര്‍ഹാന് എങ്ങിനെയായിരുന്നു എന്ന് ചോദിച്ചാല്‍, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമ ചെയ്തിരുന്നു. അണ്ടര്‍ വേള്‍ഡ് എന്ന ആ ചിത്രം പക്ഷെ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. അരുണ്‍കുമാര്‍ അരവിന്ദാണ് സിനിമ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











