നസ്രിയയോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാമോന്ന് ഫഹദിന്റെ സഹോദരന്‍; അതിനെന്താ ഞാന്‍ തയ്യറാണെന്ന് നടിയും

അവതാരകയായിട്ടും ബാലതാരമായിട്ടും വെള്ളിത്തിരയില്‍ എത്തിയ നടി നസ്രിയ നസീം തെലുങ്ക് ഇന്‍ഡസ്ട്രിയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അടുത്തിടെയാണ് ഈ സന്തോഷ വിവരം നടി തന്നെ പുറത്ത് വിടുന്നത്. അന്ന് മുതല്‍ നസ്രിയയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അവര്‍ക്ക് മുന്നിലേക്കിതാ ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളും അതിന് നല്‍കിയ ക്യാപ്ഷനുമാണ് വൈറലായത്. ചേട്ടത്തിയായ നസ്രിയയ്‌ക്കൊപ്പം കൈ ചൂണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്താലോ എന്ന് ചോദിക്കുകയാണ് ഫര്‍ഹാന്‍. അതിനെന്താ റെഡി എന്ന് പറഞ്ഞ് നസ്രിയയും. അങ്ങനെ ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്നതാണ് അടുത്ത ചിത്രം.

nazriya-fahadh

ഫര്‍ഹാന് ഒപ്പമുള്ളതും അല്ലാത്തതുമായി നസ്രിയയുടെ നിരവധി ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ചിത്രങ്ങള്‍ തരംഗമായിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഫഹദ് എവിടെ എന്നുള്ള ചോദ്യമാണ് കൂടുതലായും ഉയര്‍ന്ന് വരുന്നത്. കുറച്ച് ദിവസങ്ങളായി താരകുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ നസ്രിയ ചില സെല്‍ഫി ചിത്രങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.

ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമാഭിനയത്തില്‍ നിന്നും നസ്രിയ മാറി നില്‍ക്കുകയായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സിലാണ് അവസാനം അഭിനയിച്ചത്. 2018 ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ അനിയത്തിയായി എത്തി. ശേഷം നിര്‍മാണത്തിലേക്ക് തിരിഞ്ഞ നസ്രിയയും ഫഹദും ഒന്നിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ വര്‍ഷം ട്രാന്‍സ് എന്ന ചിത്രത്തിലൂടെ ഫഹദും നസ്രിയയും നായിക-നായകന്മാരായി അഭിനയിച്ചിരുന്നു.

Recommended Video

ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ | Filmibeat Malayalam

nazriya-fahadh

കൊറോണ പ്രതിസന്ധികളില്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. എങ്കിലും തെലുങ്കില്‍ നാനിയുടെ നായികയാവാനൊരുങ്ങുകയാണ് നടി. 'അന്റെ സുന്ദരനികി' എന്ന് പേരിട്ടിരിക്കുന്ന റോമാന്റിക് കോമഡി ചിത്രം വിവേക് ആത്രേയയാണ് സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ് 2021 ലായിരിക്കും ആരംഭിക്കുക. ചിത്രത്തില്‍ നസ്രിയ ഒരു ഗര്‍ഭിണിയുടെ വേഷത്തിലെത്തുന്നു എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X