ഒടിഞ്ഞ കാലുമായിട്ടാണ് ബേസില്‍ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വന്നത്! യുവതാരത്തെ കുറിച്ച് സംവിധായകന്‍

മൂവാറ്റുപുഴയില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ യുവനടന്‍ ബേസില്‍ ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു. ബേസിലും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഒരു കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. യുവതാരത്തിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ പകച്ച് നില്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. പൂവള്ളിയും കുഞ്ഞാടും' എന്ന ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചത് ബേസില്‍ ജോര്‍ജ് ആയിരുന്നു.

ആദ്യ സിനിമയില്‍ അഭിനയിക്കാനെത്തിയ ബേസിലിനെ കുറിച്ച് സംവിധായകന്‍ ഫാറുഖ് അഹമ്മദാലി പറയുകയാണ്. സമയം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ താരത്തെ കുറിച്ച് പറഞ്ഞ് സംവിധായകനെത്തിയത്.

 ബേസിലിനെ കുറിച്ച് സംവിധായകന്‍

മൂവാറ്റുപുഴയില്‍ ബേസില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി അന്യസംസ്ഥാന തൊഴിലാളികള്‍ തമാസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ അമിതവേഗതയാണ് അപകട കാരണമെന്നാണ് സൂചന. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. നവാഗതനായ ഫാറുഖ് അഹമ്മദലി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലായിരുന്നു ബേസില്‍ ആദ്യം അഭിനയിച്ചത്.

 ബേസിലിനെ കുറിച്ച് സംവിധായകന്‍

ഹ്രസ്വചിത്രങ്ങളിലോ മ്യൂസിക് ആല്‍ബങ്ങളിലോ പ്രത്യക്ഷപ്പെടാതിരുന്ന താരമാണ് ബേസില്‍. എന്റെ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രം പുറത്തിറങ്ങിയിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് അടുത്ത പടം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ബേസിലിന്റെ അച്ഛന്‍ എന്റെ സുഹൃത്താണ്. അങ്ങനെയാണ് ഞങ്ങളുടെ സിനിമയിലേക്ക് നായകന് വേണ്ടിയുള്ള ഓഡിഷന്‍ നടക്കുന്നതറിഞ്ഞ് ബേസില്‍ എത്തിയത്.

ബേസിലിനെ കുറിച്ച് സംവിധായകന്‍

ഇരുപത്തിയൊന്ന് വയസേ ഉണ്ടായിരുന്നുള്ളു. ഏറെ എനര്‍ജറ്റിക്. ഞങ്ങള്‍ ക്രിസ്തുമസ് രാത്രിയിലാണ് പരിചയപ്പെട്ടത്. അങ്ങനെ അദ്ദേഹം ഓഡിഷനെത്തി. നമ്മുടെ നായകന് വേണ്ട ലുക്ക് ബേസിലിന് ഉണ്ടായിരുന്നു. അങ്ങനെ പൂവള്ളിയും കുഞ്ഞാടും തുടങ്ങി. സിനിമയുടെ പൂജയുടെ സമയത്തും ബേസിലിന് ഒരു അപകടം സംഭവിച്ചിരുന്നു. കാലൊടിഞ്ഞു. സ്റ്റീല്‍ ഇടേണ്ടി വന്നു. അങ്ങനെ ആ ഒടിഞ്ഞ കാലുമായിട്ടായിരുന്നു ബേസില്‍ ആദ്യ സിനിമയില്‍ അഭിനയിച്ചത്.

ബേസിലിനെ കുറിച്ച് സംവിധായകന്‍

സിനിമയില്‍ അപ്പു എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിച്ചത്. പുതുമുഖമായ ആര്യയായിരുന്നു ചിത്രത്തിലെ നായിക. നടന്മാരായ ഷമ്മി തിലകന്‍, കോട്ടയം നസീര്‍ തുടങ്ങിയ ഏതാനും ചിലരൊഴിച്ചാല്‍ സിനിമയില്‍ ബാക്കി എല്ലാവരും പുതുമുഖങ്ങളായിരുന്നു. നൊസ്റ്റാള്‍ജിയ നിറഞ്ഞ ചിത്രമായിരുന്നു ഇത്. പുതുമുഖം ആയിരുന്നിട്ട് കൂടി നല്ല പ്രകടനമായിരുന്നു ബേസില്‍ ചിത്രത്തില്‍ നടത്തിയത്. എല്ലാവരുമായി സഹകരിക്കുന്ന പ്രകൃതമായിരുന്നു. സിനിമാ മോഹം ഏറെയുണ്ടായിരുന്നു ബേസിലിന്. എഞ്ചിനീയറിംഗ് കഴിഞ്ഞ് സിനിമയിലെത്തിയതായിരുന്നു.

 ബേസിലിനെ കുറിച്ച് സംവിധായകന്‍

തൃപ്പന്നൂരിലെ കള്ളന്മാര്‍ എന്ന പേരില്‍ ബേസിലിനെ വച്ച് അടുത്ത ചിത്രവും ഫാറുഖ് ആരംഭിച്ചിരുന്നു. ചിത്രത്തില്‍ മൂന്ന് നായകന്മാരെയാണ് തീരുമാനിച്ചിരുന്നത്. അതില്‍ ഒരാളായിരുന്നു ബേസില്‍. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രാരംഭഘട്ട പരിപാടികള്‍ നടന്ന് വരികയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ബേസിലിന്റെ വിടവാങ്ങല്‍. മലയാള സിനിമയില്‍ മികച്ച നടനായി ഉയരേണ്ട ആളായിരുന്നു ബേസിലെന്നും ഫാറുഖ് പറയുന്നു.

Read more about: നടൻ actor death മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X