വിധവ ആയതോടെ ആഭരണം അഴിപ്പിച്ച് വെപ്പിച്ച് വെള്ള വസ്ത്രം അണിഞ്ഞു! സ്വപ്‌നം നേടിയെടുത്ത് ആയിഷ
പ്രതിസന്ധികള്‍ തരണം ചെയ്തു ജീവിതലക്ഷ്യത്തിലേക്ക് എത്തിയവരുടെ കഥകള്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ച ചെയ്യാറുണ്ട്. അത്തരത്തില്‍ ഫാഷന്‍ ഡിസൈനറും സെലിബ്രിറ്റി കോസ്റ്റ്യൂമറുമായ ആയിഷയുടെ ജീവിതകഥ കൂടി വൈറലാവുകയാണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒരു ഡിസൈനര്‍ ഷര്‍ട്ട് കൊടുക്കുക എന്ന തന്റെ വലിയ സ്വപ്നം നേടിയെടുത്തു എന്ന് പറഞ്ഞ് ആയിഷ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. ഇതിന് പിന്നാലെ ആയിഷയെ കുറിച്ചും അവരുടെ പോരാട്ടത്തെ പറ്റിയും ചില എഴുത്തുകളും പ്രചരിക്കുകയാണിപ്പോള്‍.

'സൗദിയില്‍ ജനിച്ചു വളര്‍ന്ന ബാല്യം. ഒരു തികഞ്ഞ യഥാസ്തിക കുടുംബത്തിലെ ചെറിയ കുട്ടി. പിതാവ് സൗദിയില്‍ എഞ്ചിനീയര്‍ ആയിരുന്നു. എല്ലാവരുടെയും അനിയത്തി പ്രാവായി ജീവിക്കുന്നതിനിടയില്‍ അക്സ്മികമായി പിതാവ് ഒരു ആക്‌സിഡന്റില്‍ മരണപെടുന്നു. പിന്നീട് ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം വളരെ ചെറിയ പ്രായത്തില്‍ വിവാഹിതയായി
ഫാഷന്‍ ഡിസൈനര്‍ ആകുക എന്ന സ്വപ്നം അവള്‍ കുഴിച്ചു മൂടി. വളരെ പെട്ടെന്ന് തന്നെ ഒരു കുഞ്ഞിന്റെ അമ്മ ആയി. തന്റെ കൂട്ടുകാരെല്ലാം പഠിച്ചു കൊണ്ടിരിക്കുന്നത് അവള്‍ വേദനയോടെ കണ്ടു. കുഞ്ഞിനെ വളര്‍ത്താന്‍ അറിയില്ല, വീട്ടുകാര്യങ്ങള്‍ നോക്കാന്‍ അറിയില്ല, ആളുകളോട് പെരുമാറാന്‍ അറിയില്ല, കല്യാണം കഴിഞ്ഞതിന് ശേഷം കുറ്റപ്പെടുത്തലുകള്‍ മാത്രം. അതിനിടയില്‍ ഒരു പെണ്‍കുട്ടി കൂടി ഉണ്ടായി.
ഡിപ്രഷന്‍ സ്റ്റേജില്‍ കൂടി പോകുമ്പോള്‍ പല പ്രാവശ്യം ആത്മഹത്യയെ പറ്റി ചിന്തിച്ചു. അപ്പോഴാണ് ഭര്‍ത്താവിന്റെ മരണം. വിധവ ആയ തന്നെ പലരും വളരെ സഹതാപത്തോടെ നോക്കുന്നത് അവള്‍ അറിഞ്ഞു. തന്റെ ആഭരണങ്ങള്‍ അഴിച്ചു വെച്ചു, വെള്ളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ തന്നെ നോക്കി പലരും നെടുവീര്‍പ്പിട്ടു. ഇനി നിനക്ക് ജീവിതം ഇല്ലെന്നും കുഞ്ഞങ്ങളെ നോക്കി ഒതുങ്ങി ഇവിടെ ജീവിക്കാനും പലരും ഉപദേശിച്ചു.

വീണ്ടും ഇരുട്ട് മൂടിയ ജീവിതം. പക്ഷെ അവള്‍ തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. തന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടു പോയ ഓരോ സ്വപ്നങ്ങള്‍ അവള്‍ നേടാന്‍ തീരുമാനിച്ചു. പതുക്കെ തന്റെ ഭര്‍ത്തവിന്റെയും തന്റെ പിതാവിന്റെയും ബിസിനസുകള്‍ അവള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. Peaches എന്ന പേരില്‍ ഒരു ബ്യൂട്ടിക് സ്ഥാപിച്ചു.
ഫാഷന്‍ ഫീല്‍ഡില്‍ നിന്നും ഓഫറുകള്‍ വരാന്‍ തുടങ്ങി. ജഡ്ജ്, ഗ്രൂമര്‍, ഡയറക്ടര്‍, ടിവി പ്രോഗ്രാമുകള്‍, ഇന്റര്‍വ്യൂ, സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍, അങ്ങനെ പല മേഖലകളും കീഴടക്കി. തന്റെ രൂപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങള്‍ കണ്ടു പലരും നെറ്റി ചുളിച്ചു. പക്ഷെ വളരെ ധൈര്യപൂര്‍വം അവള്‍ മുന്നോട്ട് നീങ്ങി.
അവളുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു മമ്മൂക്ക എന്ന മഹാനടന് ഒരു ഡിസൈനര്‍ ഷര്‍ട്ട് സമ്മാനിക്കുക എന്നത്. അതേ അവള്‍ക്ക് അത് സാധിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമായി ഇതിനെ കാണുന്നു... ആയിഷയ്ക്ക് എല്ലവിധ ആശംസകളും നേരുന്നു... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications