twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും ശോഭനയും അടക്കമുള്ളവര്‍ സമയം നോക്കാതെ അതില്‍ ഇന്‍വോള്‍ഡ് ആയി! മനസ് തുറന്ന് ഫാസില്‍

    |

    ഫാസിലിന്റെ സംവിധാനത്തില്‍ പിറന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ തകര്‍ത്തഭിനയിച്ച മണിച്ചിത്രത്താഴിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പലപ്പോഴായി സംവിധായകന്‍ ഫാസിലും താരങ്ങളുമെല്ലാം പറഞ്ഞിട്ടുണ്ട്. എന്നിട്ടും കൗതുകം തീരാത്ത പലവിശേഷങ്ങളുമാണ് സിനിമയുടെ പിന്നണയില്‍ ഉണ്ടായിട്ടുള്ളത്.

    'മണിച്ചിത്രത്താഴിലെ ആവാഹനം പലരാത്രികള്‍ കൊണ്ട് എടുത്തതാണ്. മോഹന്‍ലാലും ശോഭനയും അടക്കം എല്ലാ ആര്‍ട്ടിസ്റ്റുകളും സമയം നോക്കാതെയാണ് അതില്‍ ഇന്‍വോള്‍ഡ് ആയത്. ടേക്കുകള്‍ ചെയ്യുക, എന്നത് മാത്രമായിരുന്നു ചിന്ത. എത്ര എടുത്താലും മതിയാവാത്ത അവസ്ഥ. അതൊരു കൂട്ടായ്മയാണ്. ഒരാള്‍ക്ക് കിട്ടുന്നതല്ല.

    manichithrathazhu

    നമ്മുടെ അഭിനേതാക്കള്‍ വളരെ ഇന്‍വോള്‍ഡ് ആയാല്‍ സ്വാഭാവികമായും സംവിധായകനും അറിയാതെ അതില്‍പ്പെടും. ടെക്‌നീഷ്യന്‍സും ഇന്‍വോള്‍ഡ് ആവും. സിനിമയില്‍ കിട്ടുന്ന അസുലഭ നിമിഷങ്ങളാണതെന്നും കേരളകൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു. 1993 ഡിസംബര്‍ 25 ഒരു ക്രിസ്തുമസ് ദിനത്തിലായിരുന്നു ഫാസിലിന്റെ സംവിധാനത്തില്‍ മണിച്ചിത്രത്താഴ് റിലീസിനെത്തുന്നത്.

    അക്കാലത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു മണിച്ചിത്രത്താഴ്. ഒരു വര്‍ഷത്തോളം സിനിമയുടെ പ്രദര്‍ശനം നടന്നിരുന്നു. ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മണിച്ചിത്രത്താഴിലൂടെ ശോഭനയ്ക്ക് ലഭിച്ചു.

    English summary
    Fassil Talks About Mohanlal And Shobana's Efforts Of Manichitrathazhu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X