മള്‍ട്ടിപ്ലക്‌സില്‍ ഈ വര്‍ഷം വേഗത്തില്‍ അമ്പത് ലക്ഷം കടന്ന ചിത്രങ്ങള്‍ ഇവയാണ്! കാണൂ
ശ്രദ്ധേയ സിനിമകളായിരുന്നു മലയാളത്തില്‍ ഈ വര്‍ഷവും പുറത്തിറങ്ങിയിരുന്നത്. സൂപ്പര്‍താരങ്ങളുടെത് അടക്കമുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. നവാഗതരുടെ സിനിമകള്‍ക്കും തിയ്യേറ്ററുകളില്‍ സ്വീകാര്യത ലഭിച്ചൊരു വര്‍ഷം കൂടിയായിരുന്നു 2018. പുലിമുരുകന് ശേഷം മലയാളത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു.
അബ്രഹാമിന്റെ സന്തതികള്‍ക്കൊപ്പം തന്നെ മലയാളത്തിലെ യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്കും മികച്ച വരവേല്‍പ്പ് പ്രേക്ഷകര്‍ നല്‍കിയിരുന്നു. പൃഥ്വിരാജ്, ഫഹദ്, ടൊവിനോ തോമസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് വലിയ നേട്ടമുണ്ടാക്കിയിരുന്നത്. മികച്ച പ്രേക്ഷകാഭിപ്രായങ്ങള്‍ക്കൊപ്പം മോശമില്ലാത്ത കളക്ഷനും നേടിയ ചിത്രങ്ങളായിരുന്നു ഇവരുടെതായി പുറത്തിറങ്ങിയിരുന്നത്. മലയാള സിനിമകളുടെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ കളക്ഷനും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. ഈ വര്‍ഷമിറങ്ങിയ കുറച്ചധികം ചിത്രങ്ങള്‍ കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നേട്ടമുണ്ടാക്കിയിരുന്നു. മള്‍ട്ടിപ്ലക്‌സുകളില്‍ ഈ വര്‍ഷം വേഗത്തില്‍ അമ്പത് ലക്ഷം കടന്ന ചിത്രങ്ങളെക്കുറിച്ചറിയാം...

വരത്തന്‍
ഫഹദ് ഫാസിലിന്റെതായി പുറത്തിറങ്ങിയ വരത്തന്‍ എന്ന ചിത്രമാണ് ഈ വര്‍ഷം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും എറ്റവും വേഗത്തില്‍
അമ്പത് ലക്ഷം കടന്നത്. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദിനെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ ചിത്രം മേക്കിങ്ങ് കൊണ്ടായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പഴകി പറഞ്ഞ പ്രമേയമാണെങ്കിലും അവതരണത്തിലെ പുതുമ കൊണ്ടായിരുന്നു ചിത്രത്തിന് മികച്ച വരവേല്‍പ്പ് ലഭിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറിലെ വലിയ വിജയമായി മാറുമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ ചിത്രമായിരുന്നു വരത്തന്‍. ഏഴു ദിവസം കൊണ്ടായിരുന്നു ചിത്രം കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും 53.42 ലക്ഷം നേടിയിരുന്നത്.

തീവണ്ടി
ഏട്ടു ദിവസം കൊണ്ടായിരുന്നു ടൊവിനോയുടെ തീവണ്ടി കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും അമ്പത് ലക്ഷം നേടിയത്. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. സംയുക്താ മേനോനായിരുന്നു ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയിരുന്നത്. എട്ടുദിവസം കൊണ്ട് 53.96 ലക്ഷമായിരുന്നു ചിത്രം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നേടിയത്.

അബ്രഹാമിന്റെ സന്തതികള്‍
മമ്മൂട്ടിയുടെ അബ്രഹാമിന്‌റെ സന്തതികള്‍ 9 ദിവസങ്ങള്‍ കൊണ്ടായിരുന്നു അമ്പത് ലക്ഷത്തിലെത്തിയത്. അടുത്തിടെയായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയിരുന്നത്. മമ്മൂക്കയുടെ കരിയറിലിറങ്ങിയ വലിയ വിജയ ചിത്രങ്ങളിലൊന്നായി അബ്രഹാമിന്റെ സന്തതികള്‍ നേരത്തെ മാറിയിരുന്നു. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഹനീ്ഫ് അദേനിയായിരുന്നു തിരക്കഥയെഴുതിയിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം അന്‍സണ്‍ പോള്‍, കനിഹ, സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷത്തിലെത്തിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍.

ആദി
പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം ആദിയും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേട്ടമുണ്ടാക്കിയിരുന്നു. ഒമ്പത് ദിവസങ്ങള്‍കൊണ്ടായിരുന്നു ചിത്രം അമ്പത് ലക്ഷത്തിലെത്തിയിരുന്നത്. ഒമ്പത് ദിനങ്ങള്‍ കൊണ്ട് 54.5 ലക്ഷം രൂപ ചിത്രം കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നേടിയിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ആദി. അരങ്ങേറ്റത്തില്‍ തന്നെ അമ്പത് കോടി ക്ലബിലെത്തിയായിരുന്നു പ്രണവ് നേട്ടമുണ്ടാക്കിയിരുന്നത്.

കൂടെ
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു കൂടെ. ഒമ്പത് ദിവസങ്ങള്‍ കൊണ്ട് 53.46 ലക്ഷം കളക്ഷനായിരുന്നു ചിത്രം നേടിയിരുന്നത്. പൃഥ്വിരാജിനൊപ്പം നസ്രിയ, പാര്‍വതി, രഞ്ജിത്ത്,റോഷന്‍ മാത്യു,സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവരും ഒന്നിച്ച ചിത്രമായിരുന്നു കൂടെ. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം ബോക്‌സ് ഓഫീസുകളില്‍ നിന്നും വലിയ നേട്ടമുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications