»   » അതിവേഗം 20 കോടി, ദിലീപിന്റെ രാമലീല പിന്നിലാക്കിയത് വന്‍ ചിത്രങ്ങളെ... ദിലീപ് മൂന്നാമന്‍!

അതിവേഗം 20 കോടി, ദിലീപിന്റെ രാമലീല പിന്നിലാക്കിയത് വന്‍ ചിത്രങ്ങളെ... ദിലീപ് മൂന്നാമന്‍!

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്ക് ശേഷം ആര് എന്ന് ചോദ്യത്തിന് ഇന്നുവരെ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പലരും പലപ്പോഴായി ആ സ്ഥാനത്തേക്ക് എത്തിയിരുന്നെങ്കിലും അത് നിലനിര്‍ത്താന്‍ സാധിച്ചില്ല. ഇപ്പോഴിതാ മലയാള സിനിമയിലെ മൂന്നാമനായി മാറിയിരിക്കുകയാണ് ദിലീപ്.

പുലിമുരുകന് വെല്ലുവിളിയാകില്ല വില്ലന്‍! ആദ്യ ഷോയുടെ സമയവും തീരുമാനിച്ചു... ഏട്ടന്‍ റെഡി!

'എന്നെയോ മമ്മൂട്ടിയെയോ കൂടുതലിഷ്ടം ആരെ?', ലാലിന്റെ ചോദ്യത്തിന് ശങ്കരാടിയുടെ കിടലന്‍ മറുപടി!!!

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായത് ദിലീപിന്റെ ജനപ്രീതിയെ ബാധിച്ചു എന്ന് ശക്തമായ പ്രചരണങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം തള്ളിക്കളയുന്നതായിരുന്നു രാമലീലയുടെ വിജയം. ജനപ്രീതിക്ക് തെല്ലും ഇടിവ് സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് രാമലീല അതിവേഗം 20 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു.

അതിവേഗം 20 കോടി

കേരളത്തില്‍ നിന്നും അതിവേഗം 20 കോടി നേടി ചിത്രങ്ങളുടെ പട്ടികയിലേക്ക് രാമലീലയും ഇടം പിടിച്ചിരിക്കുകയാണ്. നാലാം സ്ഥാനമാണ് പട്ടികയില്‍ രാമലീലയ്ക്കുള്ളത്.

മലയാളത്തില്‍ മൂന്നാമത്

മലയാള ചിത്രങ്ങളുടെ കണക്കില്‍ മൂന്നാം സ്ഥാനമാണ് രാമലീലയ്ക്ക്. കാരണം ഒന്നാം സ്ഥാനം സ്വന്തമാക്കിരിക്കുന്നത് ബാഹുബലിയാണ്. നാല് ദിവസം കൊണ്ടാണ് ബാഹുബലി 20 കോടി കളക്ഷന്‍ നേടിയത്.

മൂന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും

അതിവേഗ ഇരുപത് കോടി ക്ലബ്ബില്‍ ദിലീപിന് മുന്നിലുള്ള മലയാള താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ്. അഞ്ച് ദിവസം കൊണ്ട് 20 കോടി എത്തിയ പുലിമുരുകനും 10 ദിവസം കൊണ്ട് എത്തിയ ദ ഗ്രേറ്റ് ഫാദറും.

നാലാം സ്ഥാനത്ത് മൂന്ന് ചിത്രങ്ങള്‍

രാമലീലയ്‌ക്കൊപ്പം മറ്റ് രണ്ട് ചിത്രങ്ങളൂടെ നാലാം സ്ഥാനത്തുണ്ട്. മോഹന്‍ലാല്‍ ചിത്രങ്ങളായ മുന്തിരിവള്ളികള്‍ തളിക്കുമ്പോള്‍, ഒപ്പം എന്നിവയും പതിനൊന്ന് ദിവസം കൊണ്ട് 20 കോടി പിന്നിട്ട ചിത്രങ്ങളാണ്.

രണ്ട് ചിത്രങ്ങള്‍

അതിവേഗം ഇരുപത് കോടി നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യം ഇടം നേടിയ ദിലീപ് ചിത്രം രാമലീലയല്ല. ടൂ കണ്‍ട്രീസാണ് ആദ്യ ചിത്രം. 15 കൊണ്ട് 20 കോടി നേടിയ ചിത്രം ഒമ്പതാം സ്ഥാനത്താണ്.

പൃഥ്വിരാജിനൊപ്പം

അതിവേഗം 20 കോടി ക്ലബ്ബിലെ ആദ്യ പത്തില്‍ ദിലീപിനേപ്പോലെ പൃഥ്വിരാജിനും രണ്ട് ചിത്രങ്ങളാണ് ഉള്ളത്. 12 ദിവസം കൊണ്ട് 20 കോടി എത്തിയ എസ്രയും 16 ദിവസം കൊണ്ട് 20 കോടി എത്തിയ അമര്‍ അക്ബര്‍ അന്തോണിയും.

മോഹന്‍ലാലിന് പിന്നില്‍

അതിവേഗം 20 കോടി നേടിയ ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ തന്നെ മൂന്ന് ചിത്രങ്ങളുള്ള മോഹന്‍ലാല്‍ തന്നെയാണ് മുന്നില്‍. രണ്ട് ചിത്രങ്ങളുമായി ദിലീപാണ് രണ്ടാം സ്ഥാനത്ത്. പൃഥ്വിരാജിനും രണ്ട് ചിത്രങ്ങളാണ്.

25 കോടി പിന്നിട്ടു

രാമലീലയ്‌ക്കെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ അരങ്ങറേയിരുന്നെങ്കിലും അതിനെയെല്ലാം നഷ്ഫലമാക്കുന്ന വിജയമാണ് ചിത്രം നേടിത്. രണ്ടാം വാരം ചിത്രം 25 കോടി കളക്ഷന്‍ പിന്നിട്ടു.

രാമലീല തരംഗം

തരംഗം റിലീസിന് മുമ്പേ രാമലീല വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ മനഃപ്പൂര്‍വ്വമായ ശ്രമം നടന്നിരുന്നെങ്കിലും റിലീസൊടെ അതിനെ മറികടന്ന് രാമലീല തരംഗം കേരളത്തില്‍ നിറയുകയായിരുന്നു.

തിരിച്ചടിയിലും തളരാതെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ രാമലീലയും റിലീസും അനിശ്ചിതത്വത്തിലായിരുന്നു. ദിലീപിന്റെ ജനപ്രീതിക്ക് മങ്ങലേറ്റു എന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊര്‍ജമായി രാമലീലയുടെ വിജയം മാറുകയായിരുന്നു.

English summary
Ramaleela on the fourth place of fastest Twenty crore movie list.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam