For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി ഗര്‍ഭിണിയായതോടെ അച്ഛനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ശ്രിനിഷ്! ഭാര്യയെക്കുറിച്ച് പറയുന്നതിങ്ങനെ

  |

  ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനെത്തിയതോടെ ജീവിതം മാറി മറിഞ്ഞവരേറെയാണ്. മോഡലിംഗിലും സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരങ്ങളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. പേളി മാണിയും ശ്രിനിഷ് അരവിന്ദും പരിചയപ്പെട്ടത് ബിഗ് ബോസിലൂടെയായിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

  ബിഗ് ബോസില്‍ നിന്നും പുറത്തെത്തി അധികം കഴിയും മുന്‍പായാണ് ശ്രിനിഷും പേളിയും വിവാഹിതരായത്. ക്രിസ്തീയ ആചാരപ്രകാരമായുള്ള വിവാഹം നടത്തിയതിന് പിന്നാലെയായാണ് ഹിന്ദു രീതിയിലുള്ള ചടങ്ങുകളും നടത്തിയത്. തങ്ങള്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്ന സന്തോഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ഇവരെത്തിയത്. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതല്‍ ഭര്‍ത്താവ് അച്ഛനാവുമെന്നാണ് ശ്രിനിഷ് പറയുന്നത്.

  പേളിഷ് പ്രണയം

  പേളിഷ് പ്രണയം

  ബിഗ് ബോസിലെ നിലനില്‍പ്പിനും വിജയിക്കാനുമായാണ് ശ്രിനിഷും പേളിയും പ്രണയം അഭിനയിക്കുന്നതെന്നായിരുന്നു സഹതാരങ്ങള്‍ വരെ പറഞ്ഞത്. ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്നുള്ള ജീവിതത്തിലും ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. വീട്ടുകാര്‍ ഈ ബന്ധത്തെ അംഗീകരിക്കുമോയെന്ന ആശങ്കയായിരുന്നു പേളി മാണിയെ അലട്ടിയത്. മാസങ്ങള്‍ക്ക് ശേഷമായി ഇരുവരും വിവാഹിതരായതോടെ വിമര്‍ശനങ്ങളും അവസാനിക്കുകയായിരുന്നു.

   ശ്രിനിഷ് അരവിന്ദിന്റെ പോസ്റ്റ്

  ശ്രിനിഷ് അരവിന്ദിന്റെ പോസ്റ്റ്

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. വ്യക്തി ജീവിതത്തിലെ സന്തോഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ പറഞ്ഞത്. പേളി മാണി പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരുന്നു. കുട്ടി ജനിക്കുമ്പോഴല്ല അച്ഛനാവുന്നത്, അമ്മ ഗര്‍ഭിണിയായിരിക്കുമ്പോഴേ അച്ഛനിലേക്കുള്ള യാത്ര ആരംഭിക്കുന്നുവെന്നായിരുന്നു ശ്രിനിഷ് കുറിച്ചത്. പേളിക്കൊപ്പമുള്ള ചിത്രവും ശ്രീനി പോസ്റ്റ് ചെയ്തിട്ടുണ്ട്.

  പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
  പേളിയുടെ പോസ്റ്റ്

  പേളിയുടെ പോസ്റ്റ്

  ഞങ്ങള്‍ പ്രൊപ്പോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ് എന്ന് പറഞ്ഞായിരുന്നു പേളി മാണി എത്തിയത്. കുഞ്ഞുവയറില്‍ തൊട്ടുള്ള വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സണ്‍സെറ്റ് കാണാനും ഭക്ഷണം കഴിക്കാനുമൊക്കെയായി പേളി പറയുന്ന കാര്യങ്ങളെല്ലാം താന്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്.

  ആശംസയോടെ താരങ്ങള്‍

  ആശംസയോടെ താരങ്ങള്‍

  പേളിഷ് കുടുംബത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് അറിഞ്ഞതില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. സുഹൃത്തുക്കളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയത്. അനൂപ്, രഞ്ജിനി ജോസ്, ഷിയാസ് കരീം തുടങ്ങിയവരെല്ലാം ശ്രിനിഷിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. പേളി മാണിയും ശ്രീനിയുടെ പോസ്റ്റിന് കീഴില്‍ സ്‌നേഹം വാരിവിതറി എത്തിയിരുന്നു. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  എസ്പിഎസ് വീണ്ടും ഒരുമിച്ചു

  എസ്പിഎസ് വീണ്ടും ഒരുമിച്ചു

  ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി പരിപാടിയിലൂടെ ശ്രിനിഷ് അരവിന്ദും പേളി മാണിയും ഷിയാസും വീണ്ടും ഒരുമിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ ഒരുമിച്ചുള്ള എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ബിഗ് ബോസിന് ശേഷം വീണ്ടും സ്‌ക്രീനില്‍ എസ്പിഎസ് ഒരുമിച്ചത് ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ബിഗ് ബോസിന് ശേഷവും ഇവര്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. പേളിഷ് ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്.

  English summary
  Father doesn't start when the child is born it starts when the mother is pregnant: Srinish Aravind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X