For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മമാർ ചെയ്യുന്നത് അച്ഛന്മാർ ചെയ്യുന്നില്ല!! ആക്രമണങ്ങളെ കുറിച്ച് തിരക്കഥാകൃത്തുക്കൾ..

  |

  ഉയരെയിലൂടെ രണ്ടാം വരവ് ആഘോഷമാക്കുകയാണ് പാർവതി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു വലിയ ഹിറ്റുമായിട്ടാണ് പാർവതിയുടെ രണ്ടാം വരവ്. സമൂഹമാധ്യമങ്ങളിലും സിനിമ ഗ്രൂപ്പുകളിലേയും പ്രധാന ചർച്ച വിഷയം ഉയരെയാണ്,. ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പല്ലവിയെ അതിമനോഹരമായി താരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. വിമർശിച്ചവർ വരെ കയ്യടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.

  മമ്മൂക്ക തകർത്തു!! സിത്താരയുടെ ശബ്ദം പൊളിച്ചു, എന്നാൽ സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല, മോഹമുന്തിരിയ്ക്ക് വിമർശനം

  എസ് ക്യൂ പ്രൊഡക്ഷന്റെ ബാനറിൽ ഷെനുഗ, ഷെർഗ,ഷെഗ്ന എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പാർവതിയ്ക്കൊപ്പം ആസിഫ് അലി, ടൊവിനോ, അനാർക്കലി മരയ്ക്കാർ, സിദ്ദിഖ് എന്നിവരും ഉയരെയെ ഉയരങ്ങളിൾ എത്തിച്ചിരുന്നു. ചിത്രത്തിൻരെ വിജയത്തിനു പിന്നിലെ മറ്റൊരു ശക്തമായ ഘടകം തിരക്കഥയാണ്. എന്നും പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ തൂലികയിലൂടെ സമ്മാനിച്ച ബോബി, സഞ്ജയ് ടീമാണ് ഉയരയ്ക്കും തൂലിക ചലിപ്പിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺക്കുട്ടിയുടെ ഉയർത്തെഴുന്നേൽപ്പാണ് ചിത്രത്തിൽ. പെൺകുട്ടികളോട് അമ്മമാർ തുറന്നു സംസാരിക്കുന്നതു പോലെ ആൺകുട്ടികളോട് അച്ഛന്മാർ സംസാരിക്കാറില്ല. സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച അച്ഛനും- മക്കളും തുറന്നു സംസാരിക്കാത്തതാണ് പ്രശ്നങ്ങളുടെ പ്രധാന കാരണമെന്ന് ബോബി, സഞ്ജയ്. സിനിമ പാരഡൈസോ ക്ലബ്ബിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.,

  ഞാൻ ഇങ്ങനെയാകാൻ കാരണം രാജീവ് മേനോൻ !! വെളിപ്പെടുത്തലുമായി അജിത്ത്

   ആൺമക്കളോട് സംസാരിക്കേണ്ടത്

  ആൺമക്കളോട് സംസാരിക്കേണ്ടത്

  ആർത്തവത്തെ കുറിച്ചും ശരീരിക മാറ്റങ്ങളെ കുറിച്ചും അമ്മമാർ പെൺമക്കളോട് തുറന്നു സംസാരിക്കാറുണ്ട്. എന്നാൽ അച്ഛന്മാർ ആൺമക്കളോട് അത്തരത്തിലുളള എന്തെങ്കിലും കാര്യങ്ങൾ പങ്കുവെയ്ക്കാറുണ്ടോ? ലൈംഗികതയെ കുറിച്ച് ആൺകുട്ടികൾ അറിയുന്നത് മൂന്നാംകിട മാഷുമാരിൽ നിന്നാണ്. സ്കൂളിലെ മുതിർന് കുട്ടികളിൽ നിന്നും ആശ്ലീല പുസ്തകങ്ങളിലൂടേയുമാണ് കുട്ടികൾ വളരുന്നത്. ഇത് സ്ത്രീകളോടുളള സമീപനത്തെ സ്വാദീനിക്കാറുണ്ട്.

   ലൈംഗികതയെ കുറിച്ച് സംസാരിക്കാറില്ല

  ലൈംഗികതയെ കുറിച്ച് സംസാരിക്കാറില്ല

  നമ്മുടെ മാതാപിതാക്കൾ ആൺക്കുട്ടികളോട് ഇത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കാറില്ല. മിണ്ടാൻ പറ്റാത്ത ഒരു കാര്യമായി ഇതിനെ മാറ്റിവെയ്ക്കാറുണ്ട്. മറ്റൊതെങ്കിലും വഴികളിലൂടെ അവർ ഇതൊക്കെ അറിഞ്ഞോട്ടെ എന്ന് വിചാരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഇവർ അറിയുന്നത് തരം താഴ്ന്ന സുഹൃത്തുക്കളിൽ നിന്നും മറ്റ് അശ്ലീല പുസ്തകങ്ങളിൽ നിന്നുമാണ്.

   എതിർ ലിംഗക്കാരോട് തോന്നുന്ന കൗതുകം

  എതിർ ലിംഗക്കാരോട് തോന്നുന്ന കൗതുകം

  കൗമാരത്തിൽ എതിർ ലിംഗക്കാരോട് തോന്നുന്ന ആകർഷണം ഹോർമോണൽ വ്യതിയാനമാണെന്ന് എല്ലാ അച്ഛന്മാർക്കും അറിയാം. എന്നാൽ എന്ത് കൊണ്ടാണ് ഇത് ഇവർക്കിടയിൽ തുറന്ന ചർച്ചയാകാത്തത്? എന്നു മുതലാണ് ഇത് ഇവർക്കിടയിൽ ഇതൊരു രഹസ്യമായി മാറിയത്. ഇത്തരത്തിലുള്ള വിഷയങ്ങൾ രഹസ്യമായിരിക്കുന്നതു കൊണ്ടാണ് ഇവിടെ ജെൻഡർ വയലൻസ് ഉണ്ടാകുന്നത്.

    പുരുഷന്മാർക്ക് നേരെയുളള ആസിഡ് ആക്രമണം

  പുരുഷന്മാർക്ക് നേരെയുളള ആസിഡ് ആക്രമണം

  സമൂഹത്തിൽ ആസിഡ് ആക്രമണങ്ങൾ നടക്കുന്നത് സ്ത്രീകൾക്ക് നേരെയാണ്.എങ്ങനെ ഒരു സ്ത്രീയെ കാണണം. അല്ലെങ്കിൽ സ്ത്രീ- പുരുഷ ബന്ധത്തെ കുറിച്ച് അച്ഛനും ആൺമക്കളും തമ്മിൽ തുറന്ന ചർച്ച ഉണ്ടാകാത്തതിന്റെ പ്രശ്നങ്ങളാണിതൊക്കെ. പെൺമക്കൾക്ക് അമ്മമാരുണ്ട്. അതുകൊണ്ടാണ് ഒരു പെൺകുട്ടിയും ആൺകുട്ടിയ്ക്ക് നേരെ ആസിഡ് ഒഴിക്കാത്തത്.

  English summary
  fathers are not open talk about their sons says uyare script writers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X