twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടുവയിലെ ഡയലോഗിന് മറുപടി, സഹതാപവും മുറിവേൽപ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണെന്നും ഫാത്തിമ

    |

    ജൂലെ ഏഴിനാണ് ഷാജി കൈലാസിൻ്റെ പുതിയ ചിത്രം കടുവ റിലീസ് ആയത്. മികച്ച പ്രക്ഷക പിന്തുണയാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും വിമർശനങ്ങളും ചിത്രത്തിന് നേരെ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രം കണ്ടതിന് ശേഷം ഡോ. ഫാത്തിക കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പടത്തിൻ്റെ തുടക്കത്തിൽ ഡിസേബിൾട് കുട്ടികളെ കുറിച്ച് പറയുന്ന ഡയലോകുണ്ട്. ആ ഡയലോകാണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്.

    ഭിന്നശേഷിക്കാരായ മക്കളുണ്ടാകുന്നത് നമ്മൾ ചെയ്ത് കൂട്ടിയ പാപങ്ങളുടെ ഫലമാണെന്ന് പറയുന്ന ഡയലോ​ഗ് ഉണ്ട്, അതിനെതിരെയാണ് ആരെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പ് ഫാത്തിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ ഇറങ്ങിയതിന് ശേഷവും സമാനമായ സംഭവത്തിന് എതിരെ മറ്റുള്ളവരും രം​ഗത്ത് വന്നിരുന്നു. ഫാത്തിമ സിനിമ കണ്ടതിന് ശേഷം പറഞ്ഞത് ഇങ്ങനെ :

    Fathima

    സിനിമയത്തിലെ തുടക്കത്തിലെ ആ മാസ് ഡയലോ​ഗ് കേട്ടിട്ട് സങ്കടം തോന്നിയെന്നും ഉമ്മച്ചിയോ അപ്പയോ അല്ലെങ്കിൽ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കൾ ഇത് പോലുള്ള കുത്ത് വാക്കുകൾ കേട്ടിട്ടുണ്ടാവുമോ എന്ന് ഓർത്ത് പേടി തോന്നിയെന്നും ഫാത്തിമ പറഞ്ഞു. പിന്നീട് സഹതാപവും മുറിവേൽപ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണെന്നും ഫേസ്ബുക്കിൽ ഫാത്തിമ കുറിച്ചു. ശരിക്കും വളരെ അർത്ഥവത്തായ ഒരു കാര്യമാണ് ഫാത്തിമ ചോദിച്ചിരിക്കുന്നത്.

    ഫാത്തിമയുടെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ

    'ഇന്നലെ തന്നെ കടുവ കണ്ടിരുന്നു.. ഫിറു ടിക്കറ്റ് എടുക്കാൻ പോയപ്പോൾ തിയേറ്ററിലേക്ക് ഉള്ള സ്റ്റെപ് നോക്കി കുറേ നേരം ഇരുന്നു.. സ്റ്റെപ്പുകൾ ഉണ്ടാക്കുന്നതിനും റാമ്പ് ഉണ്ടാക്കുന്നതിനും ഒരേ പൈസ ആയിരിക്കോ, ഇച്ചിരി പൈസ കൂടിയാലും റാമ്പ് ഉണ്ടെങ്കിൽ തനിക്കും ആരുടെയും സഹായം ഇല്ലാതെ കയറായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ച്, കണ്ണ് നിറഞ്ഞാണ് സിനിമ കാണാൻ കയറിയതെന്ന് ഫാത്തിമ പറഞ്ഞു.

    'അപ്പൊ ദേ.. സിനിമയുടെ തുടക്കത്തിൽ, 'നമ്മൾ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾട് കുട്ടികൾ ജനിക്കുന്നത് 'എന്ന് അർഥം വരുന്ന മാസ് ഡയലോഗ്. ആൾക്കാർ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാവോ ചിന്തിച്ചു വെച്ചിട്ടുണ്ടാവുക എന്നോർത്തപ്പോ പിന്നെയും സങ്കടം തോന്നി ഫാത്തിമ പറഞ്ഞു.

    പണ്ടൊരിക്കൽ ആരോ 'കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് 'എന്ന് പറഞ്ഞത് ഓർമ വന്നു. ഉമ്മച്ചിയോ അപ്പയോ അല്ലെങ്കിൽ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കൾ ഇത് പോലുള്ള കുത്ത് വാക്കുകൾ കേട്ടിട്ടുണ്ടാവുമോ എന്ന് ഓർത്ത് പേടി തോന്നി. ഡിസേബിൾഡ് ഫ്രൺലി ആയ, സഹതാപവും മുറിവേൽപ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണ്.. അല്ലേ.. എന്നാണ് ഫാത്തിമ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.

    Recommended Video

    പ്രിഥ്വി സമ്മതിക്കില്ല, പക്ഷെ ഞാൻ അവന്റെ ഭാഗ്യമാണ് | Listin Stephen About Prithvira

    'സിനിമയാണ്, അങ്ങനെ കണ്ടാൽ മതി ' എന്നൊക്കെ തനിക്കു അറിയാം, പക്ഷെ ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, തേച്ചാലും മായ്ച്ചാലും പോവാത്ത ഇന്നലകൾ, വേദനകൾ കണ്ണിന്റെ മുന്നിലേക്ക് വരും.. നമ്മളാരുമല്ലന്ന തോന്നലുണ്ടാക്കും.. അതോണ്ട് മാത്രമാണ് ഈ കുറിപ്പ് ഇവിടെ എഴിതിയിടുന്നതെന്നും ഫാത്തിമ പറഞ്ഞു.

    Read more about: prithviraj
    English summary
    Fathima Asla reacts to the mass dialogue in the movie Kaduva about Down Syndrome Children
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X