കാത്തിരുന്ന് ജനിച്ച മകൻ; എനിക്കൊരു സങ്കടമേയുള്ളൂ; നൊമ്പരമായി മമ്മൂട്ടിയുടെ ഉമ്മ പറഞ്ഞ വാക്കുകൾ

നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മയിൽ മരിച്ചെന്ന വാർത്ത ആരാധകരെയുൾപ്പെടെ വിഷമിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 93 വയസ്സായിരുന്നു. പരേതനായ പാണപറമ്പിൽ ഇസ്മയിലിന്റെ ഭാര്യയാണ് ഫാത്തിമ. ഇബ്രാഹിംകുട്ടി, സക്കറിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മമ്മൂട്ടിയുടെ സഹോദരങ്ങൾ. മമ്മൂട്ടിയുടെ കരയറിലെ തുടക്ക കാലത്തെ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നിരുന്ന വ്യക്തിയായിരുന്നു ഉമ്മ ഫാത്തിമ.

അമ്മ തന്റെ അടുത്ത സുഹൃത്താണെന്ന് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. പൊതുവെ തന്റെ കുടുംബ വിശേഷങ്ങൾ മമ്മൂട്ടി പൊതുവേദികളിൽ അധികം സംസാരിക്കാറില്ല. മമ്മൂട്ടിയെക്കുറിച്ച് ഉമ്മ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃഭൂമിയിലെഴുതിയ കുറിപ്പിലായിരുന്നു ഇത്.

Mammoottys Mother

വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലത്തിന് ശേഷം ജനിച്ച മകനാണ് മമ്മൂട്ടിയെന്ന് അന്ന് ഉമ്മയോർത്തു. അഞ്ച് കൊല്ലമാണ് ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ കാത്തിരുന്നത്. അത്രയും കൊതിച്ചുണ്ടായ കുട്ടിയായതിനാൽ എല്ലാവരും ഏറെ പുന്നാരിച്ചിരുന്നു. വല്ല്യപ്പയും വല്ല്യുമ്മയുമാണ് അവനെ വളർത്തിയത്. ജനിച്ച് എട്ടാം മാസത്തിൽ അവൻ മുലകുടി നിർത്തി. പാലൊക്കെ അന്നേ കുടിച്ച് തീർത്തത് കൊണ്ടാവാം അവൻ കട്ടൻ ചായ മാത്രമാണ് കുടിക്കുന്നതെന്നും ഉമ്മ തമാശയോടെ പറഞ്ഞു.

എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്. വല്യുപ്പയുടെ പേരാണ് അവനിട്ടത്. മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. മമ്മൂട്ടി എന്ന് പേര് മാറ്റിയപ്പോൾ മകനെ ഒരുപാട് വഴക്ക് പറഞ്ഞിരുന്നു. ഇന്ന് ആ പേരിൽ ഉമ്മയും സന്തോഷിക്കുന്നുണ്ടെങ്കിലും തനിക്ക് മാത്രം അവൻ അന്നും ഇന്നും മമ്മൂഞ്ഞാണെന്നും ഉമ്മ അന്ന് പറഞ്ഞു. ചെറുപ്പത്തിലേ മമ്മൂട്ടിയുടെ മനസ്സിൽ സിനിമയായിരുന്നു. ആദ്യമായി സിനിമ കാണിക്കുന്നത് ബാപ്പയാണ്. പിന്നെ അനിയൻമാരുടെ കൂടെപ്പോയി.

ഒരു സിനിമ പോലും വിടുമായിരുന്നില്ല. കേളേജിലെത്തിയപ്പോഴേക്കും അഭിനയിച്ച് തുടങ്ങിയിരുന്നെന്നും ഉമ്മ ഓർത്തു. ​ദൈവ നിശ്ചയം കൊണ്ടാണ് മകൻ വലിയ ആളായത്. അതിൽ പങ്കില്ല. ഇപ്പോൾ മകനെ കാണാൻ സാധിക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രമേ ഉള്ളൂയെന്നും ഉമ്മ അന്ന് പറഞ്ഞു. പക്ഷെ അവൻ തിരക്കുകൾ മറ്റാരേക്കാളും നന്നായി അറിയാം. പിന്നെ വിരൽ കൊണ്ട് ഒന്നമർത്തിയാൽ അവനെ കാണാമെന്നും ടിവിയിൽ എത്ര പ്രാവശ്യം വന്ന് പോവുന്നെന്നും മമ്മൂട്ടിയുടെ ഉമ്മ അന്ന് പറഞ്ഞു.

mammootty

ഇതിനോടകം നിരവധി പേർ മമ്മൂട്ടിയുടെ ഉമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ചെമ്പ് ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ വെച്ചായിരിക്കും ഖബറടക്കം. ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്ബൂൽ സൽമാൻ, കുട്ടി സുറുമി തുടങ്ങിയവരാണ് കൊച്ചുമക്കൾ. 71 കാരനാണ് മമ്മൂട്ടി. നടന്റെ പിതാവ് ഇസ്മയിൽ 2003 ൽ മരിച്ചു. 82ാം വയസ്സിലായിരുന്നു മരണം. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയാണ് മമ്മൂട്ടി.

ഒടുവിൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിന് മുമ്പിറങ്ങിയ റോഷാക്ക് ഉൾപ്പെടെയുള്ള സിനിമകൾ ജനസ്വീകാര്യത നേടി. ജിയോ ബേബി ഒരുക്കുന്ന കാതലാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ ജ്യോതികയാണ് നായികയായെത്തുന്നത്.

കരിയറിന്റെ മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി കടന്ന് പോവുന്നതെന്നാണ് ആരാധകർ പറയുന്നത്. സൂപ്പർ സ്റ്റാർ ലേബലിലുള്ള സിനിമകളിൽ നിന്ന് മാറി വ്യത്യസ്തമായ സിനിമകൾക്ക് മമ്മൂട്ടി കൈ കൊടുക്കുന്നെന്ന് ആരാധകർ പറയുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X