»   » മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ നൃത്തരംഗം കഴിഞ്ഞ് വന്ന ശോഭ ഫാസിലിനോട് പറഞ്ഞത്

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ നൃത്തരംഗം കഴിഞ്ഞ് വന്ന ശോഭ ഫാസിലിനോട് പറഞ്ഞത്

Posted By: Nihara
Subscribe to Filmibeat Malayalam

ഫാസില്‍ സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റാക്കിയ മണിച്ചിത്രത്താഴ് ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി,ശോഭന, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ അനുഭവത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ഫാസില്‍.

നമ്മളില്‍ യാര് വില്ലന്‍? നീങ്കളോ ഞാനോ? വിശാലും മോഹന്‍ലാലും മുഖാമുഖം, വില്ലന്‍ ട്രെയിലര്‍

നിവിന്‍ പോളിയും അഹാനയും ഒന്നാം തീയതി തന്നെ എത്തിയതിനു പിന്നിലെ കാരണം?

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മണിച്ചിത്രത്താഴും മറ്റ് ഓര്‍മ്മകളും എന്ന പുസ്തകത്തിലാണ് ഫാസില്‍ ഈ അനുഭവം പങ്കുവെച്ചിട്ടുള്ളത്. മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാര്‍ത്തായ ഗാനരംഗത്തിനിടയിലെ അനുഭവത്തെക്കുറിച്ചാണ് സംവിധായകന്‍ പങ്കുവെച്ചിട്ടുള്ളത്.

ലാലേട്ടന്‍ പൊളിച്ചടുക്കി.. ലാല്‍ ജോസും മോഹന്‍ലാലും വെറുപ്പിച്ചില്ല.. പക്ഷേ മറ്റു ചിലര്‍ ?

ആധികാരികമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു

മണിച്ചിത്രത്താഴില്‍ നാഗവല്ലിയുടെ നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ആ രംഗത്തെക്കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്്തിരുന്നു. നൃത്തസംവിധായകര്‍ക്ക് തന്റെ മനസ്സിലുള്ള കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലായിരുന്നു.

രാത്രിയില്‍ ഷൂട്ട് ചെയ്തത്

ഗംഗയുടെ ഭ്രാന്തമായ നൃത്ത ചലനങ്ങളില്‍ നിന്നും പെട്ടെന്ന് നാഗവല്ലിയിലേക്ക് കട്ട് ചെയ്യുമെന്ന് നൃത്ത സംവിധായകരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ രണ്ട് ചലനങ്ങളും തമ്മില്‍ സാമ്യമുണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

കഷ്ടപ്പെട്ടാണ് പൂര്‍ത്തിയാക്കിയത്

വളരെയധികം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമാണ് ഗാനരംഗം പൂര്‍ത്തിയാക്കിയത്. നൃത്തരംഗത്ത് നല്ല ഗ്രേസ് വേണമെന്ന് ശോഭനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നൃത്തം ജീവിതമാക്കിയ ശ്രീധര്‍

ചിത്രത്തില്‍ നാഗവല്ലിയോടൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന രാമനാഥനെ പ്രേക്ഷകര്‍ മറന്നുകാണാനിടയില്ല. ശ്രീധറാണ് രാമനാഥനെ അവതരിപ്പിച്ചത്. നൃത്തം ജീവിതമാക്കിയ കലാകാരനാണ് അദ്ദേഹമെന്നും സംവിധായകന്‍ പറയുന്നു.

എഡിറ്റിങ്ങിനിടയില്‍ ശോഭനയുടെ സഹായം തേടി

ഗാനത്തിന്റെ ചിത്രീകരണം കഴിഞ്ഞതിനു ശേഷം എഡിറ്റിങ്ങിനിടയിലും ശോഭനയുടെ സഹായമുണ്ടായിരുന്നു. നൃത്തത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നൊരാള്‍ കൂടെയുള്ളത് എഡിറ്റിങ്ങ് എളുപ്പമാക്കി.

ശോഭനയുടെ മറുപടി

എഡിറ്റിങ്ങ് കഴിഞ്ഞതിനു ശേഷം പാട്ട് അസ്സലായിട്ടുണ്ടെന്നാണ് ശോഭന പ്രതികരിച്ചത്. ശോഭനയുടെ കരിയറിലെ തന്നെ മികച്ച ഗാനരംഗങ്ങളിലൊന്നായി ആ ഗാനവും സിനിമയും മാറിയെന്നതാണ് പ്രധാന സവിശേഷത.

മറ്റ് സംവിധായകരും സഹായിച്ചു

നാഗവല്ലിയുടെ ഗാനചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ മറ്റ് താരങ്ങള്‍ വെറുതെ ഇരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിഖ് തുടങ്ങിയവരോട് സഹായിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സന്തോഷത്തോടെയാണ് അവര്‍ സീനുകള്‍ എടുത്ത് നല്‍കിയതെന്നും സംവിധായകന്‍ പറയുന്നു.

English summary
Fazil about Manichitrathazhu shooting experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam