നടി ശോഭനയ്ക്ക് പകരം തീരുമാനിച്ചത് നാദിയ മൊയ്തുവിനെ! മണിച്ചിത്രത്താഴിലേക്ക് ശോഭന എത്തിയതും അങ്ങനെയാണ്
ഫാസില്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം മലയാള സിനിമയിലെ എല്ലാ കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. അതില്‍ ശ്രദ്ധേയമായ ചിത്രമായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ്. ഫാസില്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മൂന്നുറ് ദിവസങ്ങള്‍ക്ക് മുകളില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു.
അന്ന് വരെ കേരളത്തിലുണ്ടായിരുന്ന പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടന്ന കൊണ്ടായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ് പ്രദര്‍ശനം നടത്തിയിരുന്നത്. അമ്മ മരിച്ച് പോയ അപ്പൂസ് എന്ന ബാലനും അദ്ദേഹത്തിന്റെ പിതാവായിട്ടെത്തുന്ന ബാലചന്ദ്രന്റെയും കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞിരുന്നത്. അപ്പൂസിന്റെ അമ്മയായി ശോഭന അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ഈ സിനിമയുടെ പിന്നണിയിലുള്ള ചില കഥയാണ് പുറത്ത് വരുന്നത്. ശോഭന അതിഥി വേഷത്തിലെത്തിയ ആ കഥാപാത്രം അഭിനയിക്കുന്നതിന് വേണ്ടി ആദ്യം തീരുമാനിച്ചത് നാദിയ മൊയ്തുവിനെ ആയിരുന്നു. പിന്നീട് അത് ശോഭനയിലേക്ക് എത്തുകയായിരുന്നുവെന്ന് ഫാസില്‍ പറയുകയാണ്. മണിച്ചിത്രത്താഴിലേക്ക് ശോഭനയെ തീരുമാനിക്കുന്നതും ഈ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷമായിരുന്നുവെന്ന് കൂടി സംവിധായകന്‍ ഓര്‍മ്മിക്കുകയാണ്.
'പപ്പയുടെ സ്വന്തം അപ്പൂസ്'എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്കൊരു ഗസ്റ്റ് റോള്‍ വേണം. നദിയ മൊയ്തുവിനെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു. പക്ഷെ പിന്നീടു തീരുമാനം മാറ്റി, ശോഭനയെ വിളിക്കാന്‍ തീരുമാനിച്ചു. ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നല്‍കി. എന്നിലുള്ള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നില്‍.

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോള്‍ മണിച്ചിത്രത്താഴ് എന്റെ മനസ്സിലുണ്ട്. പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി.
മോഹന്‍ലാലിനെപ്പോലും ഞാന്‍ പിന്നീടാണ് കാസ്റ്റ് ചെയ്തത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഞാന്‍ ശോഭനയെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് നാഗവല്ലിയാക്കാന്‍ പറ്റിയ നടി ശോഭന തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ഫാസില്‍ പറയുന്നു.


Click it and Unblock the Notifications











