For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് ഞാന്‍ അറിഞ്ഞിരുന്നു; ഇപ്പോള്‍ അവന്‍ വന്ന് കീഴടക്കി, എന്ന് പറയാമെന്ന് ഫാസില്‍

  |

  പിതാവ് ഫാസിലിന്റെ സിനിമയിലൂടെയാണ് ഫഹദ് ഫാസില്‍ ആദ്യമായി നായകനായി അരങ്ങേറ്റം നടത്തുന്നത്. എന്നാല്‍ ആദ്യ ചിത്രം വലിയ പരാജയമായി മാറിയതോടെ സിനിമ ഉപേക്ഷിച്ച് ഫഹദ് അമേരിക്കയില്‍ പഠിക്കാന്‍ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ താരം ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി മാറി.

  ഫഹദിന്റെ ആദ്യ സിനിമയുടെ പരാജയത്തിന്റെ കാരണത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഫാസില്‍. ഇതുവരെ ഉണ്ടായിരുന്ന നായക ബിംബങ്ങളെ തകര്‍ത്തെറിയുന്നതാണ് ഫഹദില്‍ നിന്നും താന്‍ കണ്ട ഗുണമെന്നും അവന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ വ്യക്തമാക്കി.

  ഫഹദിനെ വച്ച് ഒരു സിനിമ ചെയ്യുക എന്നുള്ളത് കുറേ നാളത്തെ ആഗ്രഹമായിരുന്നു. അപ്പോഴാണ് ഈ കഥ കേള്‍ക്കുന്നത്. ഫഹദ് അഭിനയിച്ച ആദ്യ ചിത്രം അത്ര വിജയിച്ചില്ല. അത് ആ ചിത്രത്തിന്റെ വിധി ആയിരുന്നു. കൈയെത്തും ദൂരത്ത് ഷൂട്ടിന് മുന്‍പ് ഫഹദിനോട് പലതും ചോദിച്ച്, പല കാര്യങ്ങളും ചെയ്യിപ്പിച്ച് ഒരു ഇന്റര്‍വ്യൂ വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ആ വീഡിയോ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒക്കെ കാണിച്ച് അവര്‍ നല്ല അഭിപ്രായം പറഞ്ഞതിന് ശേഷമാണ് അന്ന് ഞാന്‍ അവനെ നായകനായി കാസ്റ്റ് ചെയ്തതെന്നാണ് ഫാസില്‍ പറയുന്നത്.

  അവന്റെയുള്ളില്‍ നല്ലൊരു നടന് വേണ്ട സ്പാര്‍ക്ക് ഉണ്ടെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. സിനിമ അന്ന് വിജയിക്കാതെ പോയത് ഫഹദിന്റെ കുഴപ്പമായിരുന്നില്ല. അവന്‍ പിന്നീട് അമേരിക്കയില്‍ പഠിക്കാന്‍ പോയി. അപ്പോഴും അവന്റെ മനസില്‍ സിനിമ തന്നെയായിരുന്നു. അവന്‍ മലയാല സിനിമയിലേക്ക് തന്നെ തിരിച്ച് വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അന്നൊരിക്കല്‍ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ എന്തായിരിക്കും ഫഹദിന്റെ ഭാവി പരിപാടി എന്ന് ചോദിച്ചപ്പോള്‍ അവന്‍ തീര്‍ച്ചയായും സിനിമയിലേക്ക് തിരിച്ച് വരും എന്നാണ് ഞാന്‍ പറഞ്ഞത്. അതുപോലെ തന്നെ സംഭവിച്ചു.

  'അവന്‍ വന്നു, കണ്ടു കീഴടക്കി' എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. ഫഹദ് അവന്റേതായ റൂട്ടിലാണ് സഞ്ചരിക്കുന്നത്. അങ്ങനെ വേണം അല്ലെങ്കില്‍. അല്ലെങ്കില്‍ എല്ലാവരും ഒരു അച്ചില്‍ വാര്‍ത്തത് പോലെ തോന്നും. ഓരോ ആക്ടറും അവരുടേതായ പാറ്റേണില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ചങ്കൂറ്റം കാണിക്കുമ്പോഴാണ് മലയാള സിനിമ ധന്യമാകുന്നത്. അവന്‍ സ്വന്തം വഴി വെട്ടിതെളിച്ച് കഴിവ് തെളിയിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.

  തനിക്ക് വീണ്ടും സിനിമ സംവിധാനത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചും ഫാസില്‍ സൂചിപ്പിക്കുന്നു. 'സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. കാലഘട്ടത്തിന് അനുയോജ്യമായ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്'. ഈ സിനിമ കഴിഞ്ഞാല്‍ ഇനിയും ചിത്രങ്ങള്‍ നിര്‍മ്മിക്കാനും സിനിമയില്‍ സജീവമാകാനുമാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്.

  Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam

  ഇതുവരെ സിനിമയില്‍ ഉണ്ടായിരുന്ന ബിംബങ്ങള്‍ തകര്‍ക്കുക എന്നതാണ് ഞാന്‍ ഫഹദില്‍ കാണുന്ന ഗുണം. ഒരു തിരക്കുള്ള നയാകനായി നില്‍ക്കുമ്പോള്‍ പോലും കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രം ചെയ്യുക എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്. ഒരു സോ കോള്‍ഡ് ചോക്ലേറ്റ് നായകനില്‍ നിന്നും വ്യത്യസ്തമായി ഹീറോ ഇമേജ് ഇല്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് ഒരു ആക്ടറിന്റെ ചലഞ്ചാണ്. അത്തരത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുന്നതിന്റെ ഫഹദിന്റെ പരമാനന്ഗം ആണെന്നും പിതാവ് സൂചിപ്പിക്കുന്നു.

  262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

  English summary
  Fazil About Son Fahadh Faasil's Movie Selection And His First Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X