നോക്കെത്താദൂരത്ത് കണ്ണുനട്ട് സിനിമയുടെ സൗന്ദര്യം അതായിരുന്നു, ഫാസിലിന്‍റെ തുറന്നുപറച്ചില്‍ വൈറല്‍
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് നോക്കെത്താദൂരത്ത് കണ്ണുംനട്ട്. ഗേളിയുടെ വരവും വിശേഷമായ കണ്ണടയെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളുമായാണ് സിനിമയെത്തിയത്. മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആയിരം കണ്ണുമായി എന്ന ഗാനത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്.
ഇന്നും ഈ സിനിമ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞെത്തിയിരിക്കുകയാണ് ഫാസില്‍. ഈ സിനിമയുടെ ക്ലൈമാക്‌സ് തിരുത്തണമെന്ന് നിരവധി പേരാണ് പറഞ്ഞത്. അതൊന്നും ചെവിക്കൊള്ളാതെ ചെയ്ത കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു.
1985-ഫെബ്രുവരിയിലാണ് ചിത്രം റിലീസായത്. ഇത്രയും പേര്‍ കാത്തിരിക്കുമ്പോള്‍ ഗേളി തിരിച്ചു വരുമല്ലോ എന്നതാണല്ലോ കാവ്യ നീതി. റിലീസിന് മുന്‍പ് സിനിമയുടെ ക്ലൈമാക്സ് എന്നെ വളരെയേറെ പേടിപ്പിച്ചിരുന്നു.

ഓപ്പറേഷന്‍ സക്സസ് എന്ന ഒരു വാക്ക് എങ്കിലും വേണ്ടതാണ്. എന്തെങ്കിലും കൂടി ചിത്രീകരിക്കണമെന്ന് വിതരണക്കാര്‍ ഉള്‍പ്പടെ പറഞ്ഞിരുന്നു. പക്ഷെ ആ കോളിംഗ് ബെല്‍ തിരിച്ചു വയ്ക്കുന്നതില്‍ സിനിമ അവസാനിക്കുന്നത് ഒരു കവിത പോലെ എനിക്ക് തോന്നി. അവര്‍ കാത്തിരുന്നു അവള്‍ എന്നെങ്കിലും വരുമെന്ന് എന്നാണ് ഒടുവില്‍ എഴുതി കാണിച്ചത്.
Recommended Video
ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതായിരുന്നു ആ സിനിമയുടെ സൗന്ദര്യം. പകരം ഓപ്പറേഷന്‍ തിയേറ്ററും കുറച്ചു മാസങ്ങള്‍ക്ക് ശേഷം മുംബൈ എന്നുമൊക്കെ എഴുതി കാണിച്ചിരുന്നേല്‍ എല്ലാ സൗന്ദര്യവും പോയേനെയെന്നും അദ്ദേഹം പറയുന്നു. ഈ സിനിമയുടെ പേരിലാണ് മലയാള മനസ്സില്‍ നദിയ മൊയ്തു ഇന്നും നിലനില്‍ക്കുന്നതെന്ന് താരവും പറഞ്ഞിരുന്നു. ഗേളിയെ ഇപ്പോഴും മനസ്സിലോര്‍ക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഈ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടോയെന്നാണ് പലരും ചോദിച്ചിട്ടള്ളതെന്നും നേരത്തെ താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











