twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാംജിറാവു സ്പീക്കിങില്‍ മോഹന്‍ലാല്‍ വേണ്ട എന്ന തീരുമാനത്തിന് പിന്നില്‍ ഫാസില്‍!!

    |

    1989 ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ ജനിക്കുന്നത്. കഥ - തിരക്കഥ - സംവിധാനം - സിദ്ധിഖ് ലാല്‍ എന്ന പേര് മലയാള സിനിമയില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു സൂപ്പര്‍സ്റ്റാറിന്റെയും സാന്നിധ്യമില്ലാതെ പുതുമുഖ സംവിധായകര്‍ തങ്ങളുടെ ആദ്യ ചിത്രം വിജയിപ്പിച്ചു. ജനറേഷന്‍ ഗ്യാപ്പുകള്‍ ബാധിക്കാത്ത വിജയവും മൈലേജും സിനിമയ്ക്ക് ലഭിച്ചു.

    സിദ്ധിഖിന്റെയും ലാലിന്റെയും എഴുത്തും സംവിധാനവും മാത്രമല്ല, സിനിമയില്‍ അഭിനയിച്ച ഓരോരുത്തരുടെയും വിജയമാണ് ആ സിനിമ. സായി കുമാറിന്റെയും ആദ്യ സിനിമയാണ് റാംജി റാവു സ്പീക്കിങ്. എന്നാല്‍ ഈ കഥാപാത്രത്തിന് വേണ്ടി ലാലും സിദ്ധിഖും ആദ്യം മനസ്സില്‍ കണ്ടത് സാക്ഷാല്‍ മോഹന്‍ലാലിനെ ആയിരുന്നുവത്രെ. എന്നാല്‍ മോഹന്‍ലാല്‍ വേണ്ട എന്ന തീരുമാനം നിര്‍മാതാവ് ഫാസിലിന്റേതായിരുന്നു എന്ന് സിദ്ധിഖ് പറയുന്നു.

    ഇതെന്തൊരു ഗതികേട്, ഫുള്‍ മേക്കപ്പ് ഇട്ട് തറ തുടയ്ക്കുന്ന പ്രശസ്ത നടി; വീഡിയോ വൈറലാവുന്നു

    ramjiraospeakingandsiddique

    Recommended Video

    കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam

    തങ്ങളിലെ എഴുത്തുകാരെ തിരിച്ചറിഞ്ഞത് ഫാസിലിക്കയാണ്. നല്ല പരിചയ സമ്പത്ത് കൂടെയായാല്‍ സിനിമയില്‍ വലിയ ഭാവിയുണ്ട് എന്ന് പറഞ്ഞ് ഫാസിലിക്ക, നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം മുതല്‍ ഞങ്ങളെ കൂടെക്കൂടി. ഒരു സമയമെത്തിയപ്പോള്‍ ഇനി സിനിമ സ്വന്തമായി സംവിധാനം ചെയ്യാന്‍ പറഞ്ഞതും ഫാസിലിക്കയാണ്. നിര്‍മാണവും ഏറ്റെടുത്തു. മോഹന്‍ലാലിനെ നായകനാക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ലാലിന്റെ സ്റ്റാര്‍ഡം ഇല്ലാതെ ഒരു പുതിയ നടനെ കൊണ്ടുവന്ന് സിനിമ വിജയിപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും പേടിക്കാനില്ല എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സായി കുമാറിലെത്തിയത്.

    കഴിഞ്ഞ ഏഴ് വര്‍ഷമായി തൃഷ തന്നോട് ചെയ്യുന്ന ക്രൂരത തുടരുന്നു; ആരോപണവുമായി മീരകഴിഞ്ഞ ഏഴ് വര്‍ഷമായി തൃഷ തന്നോട് ചെയ്യുന്ന ക്രൂരത തുടരുന്നു; ആരോപണവുമായി മീര

    അതു പോല തന്നെ നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ ആദ്യം നായകനായി പരിഗണിച്ചത് മോഹന്‍ലാലിനെ അല്ലായിരുന്നു എന്നും സിദ്ധിഖ് പറയുന്നു. കഥയുടെ തുടക്കം മുതലേ ലാല്‍ ചെയ്താല്‍ ശരിയാവില്ല എന്നായിരുന്നു ഫാസിലിക്കാന്റെ അഭിപ്രായം. ഒരു പയ്യന്‍ എന്ന് തോന്നും വിധമുള്ള അയല്‍പ്പക്കകാരനായിരിക്കണം എന്നായിരുന്നു ആലോചന. എന്നാല്‍ എഴുതി വന്നപ്പോള്‍ ലാലിനല്ലാതെ മറ്റൊരാള്‍ക്ക് ഈ റോള്‍ ചെയ്യാന്‍ പറ്റില്ല എന്ന് അദ്ദേഹത്തിന് തോന്നി. വെറുമൊരു അയല്‍പ്പക്കരാനല്ല, ഡെപ്തുള്ള കഥാപാത്രമാണെന്ന് മനസ്സിലാക്കിയപ്പോഴാണ് കഥാപാത്രത്തെ മോഹന്‍ലാലിനെ ഏല്‍പിച്ചത് - സിദ്ധിഖ് പറഞ്ഞു.

    English summary
    fazil decided that someone new comer should play the role in ramjirao speaking: siddique
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X