twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വലിയ സ്വപ്‌നമായിരുന്നു മോഹന്‍ലാലിനൊപ്പമുള്ള ആ ചിത്രം! എന്നിട്ടും ഉപേക്ഷിച്ചുവെന്ന് ഫാസില്‍! കാരണം?

    |

    Recommended Video

    വലിയ സ്വപ്‌നമായിരുന്നു മോഹന്‍ലാലിനൊപ്പമുള്ള ആ ചിത്രം

    എന്നെന്നും മലയാളിക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍, ഫാസിലിന് ഈ വിശേഷണം എന്തുകൊണ്ടും ചേരുന്നതാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് സിനിമകള്‍ സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നവാഗത താരങ്ങളെ പരിചയപ്പെടുത്താനും അന്യഭാഷാ താരങ്ങളെ മലയാളത്തിലേക്ക് കൊണ്ടുവരാനുമൊക്കെ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും നടനായും അദ്ദേഹം തിളങ്ങിയിരുന്നു. യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായി മാറിയ ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രവും വാപ്പച്ചിയായ ഫാസിലിനൊപ്പമായിരുന്നു. പാച്ചിക്കയെന്ന പേരിലാണ് അദ്ദേഹം സിനിമാക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറില്‍ സുപ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

    പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും അദ്ദേഹം പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഫഹദിനെ നായകനാക്കി സിനിമയൊരുക്കാനുള്ള പദ്ധതിയിലാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീദേവിയേയും മോഹന്‍ലാലിനേയും നായികനായകന്‍മാരാക്കി ഹര്‍ഷന്‍ ദുലഹരി എന്ന സിനിമയൊരുക്കുന്നതായി അദ്ദേഹം ഒരിടയ്ക്ക് വ്യക്തമാക്കിയിരുന്നു. എആര്‍ റഹ്മാനായിരുന്നു ചിത്രത്തിന് ഈണമൊരുക്കാനിരുന്നത്. മനസ്സിലെ വലിയ ആഗ്രഹമായിരുന്നു ഈ ചിത്രം. എന്നാല്‍ ഇടയ്ക്ക് അത് ഉപേക്ഷിച്ചുവെന്ന വാര്‍ത്തയായിരുന്നു എത്തിയത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ചെയ്യാതിരിക്കരുതെന്ന് എല്ലാവരും പറഞ്ഞു

    ചെയ്യാതിരിക്കരുതെന്ന് എല്ലാവരും പറഞ്ഞു

    ഹര്‍ഷന്‍ ദുലഹരി എന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞവരെല്ലാം ഈ ചിത്രം സംഭവിക്കണമെന്നായിരുന്നു പറഞ്ഞത്. മോഹന്‍ലാലും ശ്രീദേവിയും നായികനായകന്‍മാരായെത്തുന്ന പ്രണയ ചിത്രത്തിന് സംഗീതമൊരുക്കാന്‍ എആര്‍ റഹ്മാനും തയ്യാറായിരുന്നു. മനസ്സിലെ വലിയ സ്വപ്‌ന പദ്ധതിയായിരുന്നു ഈ ചിത്രം. ഇതേക്കുറിച്ച് ഫാസില്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. ഗസല്‍ ഗായകനായ ഹര്‍ഷനും ദുലരിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചായിരുന്നു സിനിമ. കഥ കേട്ടവരെല്ലാം ഈ സിനിമയ്ക്കായി കാത്തിരുന്നവരായിരുന്നു. എന്നാല്‍ എല്ലാവരും പിന്നീട് നിരാശയിലാവുകയായിരുന്നു.

    മോഹന്‍ലാലിനെ മോഹിപ്പിച്ചു

    മോഹന്‍ലാലിനെ മോഹിപ്പിച്ചു

    മോഹന്‍ലാലും എആര്‍ റഹ്മാനുമൊക്കെ കേട്ടമാത്രയില്‍ത്തന്നെ യെസ് മൂളിയവരാണ്. ഈ സിനിമ സംഭവിച്ചേ മതിയാവൂ എന്നായിരുന്നു അവരും പറഞ്ഞത്. എന്നാല്‍ ആ സ്വപന് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു സംവിധായകന്‍. തന്റെ ഇഷ്ടത്തെക്കുറിച്ചും സിനിമയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയ മോഹന്‍ലാലാവട്ടെ തന്നെ നായകനാക്കിയില്ലെങ്കിലും വേണ്ട ഈ സിനിമ എടുക്കണമെന്നും വിട്ടുകളയരുതെന്നുമായിരുന്നു ഫാസിലിനോട് പറഞ്ഞത്. ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും ആ സ്വപ്‌നത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു താനെന്നും ഫാസില്‍ പറയുന്നു.

    എആര്‍ റഹ്മാനും താല്‍പര്യം പ്രകടിപ്പിച്ചു

    എആര്‍ റഹ്മാനും താല്‍പര്യം പ്രകടിപ്പിച്ചു

    ഈ സിനിമ സംഭവിച്ചിരുന്നുവെങ്കില്‍ മലയാളി മനസ്സിലേക്ക് എആര്‍ റഹ്മാന്റെ ഈണങ്ങള്‍ കൂടി സ്വന്തമാവുമായിരുന്നു. യോദ്ധയ്ക്ക് ശേഷമുള്ള വരവും ഇതായിരുന്നേനെ. പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിലൂടെ അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഹര്‍ഷന്‍ ദുലരിയെക്കുറിച്ച് താന്‍ റഹ്മാനുമായി സംസാരിച്ചിരുന്നുവെന്നും ഈ വിഷയം തനിക്ക് ഇഷ്ടമായെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

    കൈയ്യില്‍ ഒതുങ്ങില്ലെന്ന് മനസ്സിലായി

    കൈയ്യില്‍ ഒതുങ്ങില്ലെന്ന് മനസ്സിലായി

    മണിച്ചിത്രത്താഴിന് ശേഷം മധു മുട്ടം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയായിരുന്നു ഇത്. മണിച്ചിത്രത്താഴിനും മുകളില്‍ നില്‍ക്കുന്ന തരത്തിലുള്ള ചിത്രമായും മാറിയേനെയെന്നും അദ്ദേഹം പറയുന്നു. ഭ്രാന്ത് എന്ന രോഗാവസ്ഥയായിരുന്നു മണിച്ചിത്രത്താഴിന്റെ പ്രമേയം. സിനിമ ചെയ്യാനായുള്ള തയ്യാറെടുപ്പിനിടയിലാണ് ഈ വിഷയം കൈയ്യില്‍ ഒതുങ്ങില്ലെന്നും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മനസ്സിലാക്കിയത്. ഇത് തന്റെ കൈയ്യില്‍ ഒതുങ്ങില്ലെന്നും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ തനിക്ക് കഴിയില്ലെന്നും മനസ്സിലാക്കിയതിനെക്കുറിച്ചും അതിന് ശേഷമാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

    ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നു

    ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നു

    ഒരാള്‍ക്ക് ആത്മസാക്ഷാത്ക്കാരം കിട്ടുന്ന തരത്തിലുള്ള ക്ലൈമാക്‌സായിരുന്നു ചിത്രത്തിന്റേത്. അതെങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടായിരുന്നു. ആത്മസാക്ഷാത്ക്കാരം കിട്ടിയവര്‍ക്കല്ലേ അറിയൂ, എത് എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു. ആത്മസാക്ഷാത്കാരം കിട്ടുന്ന ഒരു കഥാപാത്രത്തെ താന്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്നറിയാതെ സങ്കടത്തോടെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒ്‌രുക്കിയാലോ എന്നാലോചിച്ചിരുന്നുവെങ്കിലും അതിനുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും ഫാസില്‍ പറയുന്നു.

    English summary
    Fazil dropped his dream project with Mohanlal, reason here
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X