For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിച്ചിത്രത്താഴില്‍ ആദ്യം കാസ്റ്റ് ചെയ്തത് ഈ താരത്തെ! മോഹന്‍ലാലിനെ പോലും പിന്നീടാണ് തീരുമാനിച്ചത്‌

  |

  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയിലെ മിക്ക രംഗങ്ങളും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്തതാണ്. ഹൊറര്‍ സൈക്കോളജിക്കല്‍ തില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിട്ടാണ് ഫാസില്‍ മണിച്ചിത്രത്താഴ് അണിയിച്ചൊരുക്കിയത്.

  മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. മണിച്ചിത്രത്താഴിലെ പ്രകടനത്തിലൂടെയാണ് ശോഭനയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. ചിത്രത്തില്‍ നാഗവല്ലിയായും ഗംഗയായും എത്തിയ നടി തന്റെ നാട്യം കൊണ്ടും നടനംകൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.

  മണിച്ചിത്രത്താഴ് പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോഴും ശോഭനയുടെ അത്ര പ്രകടനം മറ്റ് നടിമാരൊന്നും കാഴ്ചവെച്ചിരുന്നില്ല. അതേസമയം മണിച്ചിത്രത്താഴിലേക്ക് ശോഭനയെ തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണം സംവിധായകന്‍ ഫാസില്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മണിചിത്രത്താഴിനെ കുറിച്ച് ശോഭനയോട് പറഞ്ഞതെന്ന് ഫാസില്‍ പറയുന്നു.

  പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്കൊരു ഗസ്റ്റ് റോള്‍ വേണം. നദിയയെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു. പക്ഷേ പിന്നീട് തീരുമാനം മാറ്റി, ശോഭനയെ വിളിക്കാന്‍ തീരുമാനിച്ചു. ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നല്‍കി. എന്നിലുളള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിക്ക് പിന്നില്‍.

  പപ്പയുടെ സ്വന്തം അപ്പൂസ് സിനിമ ചെയ്യുമ്പോള്‍ മണിച്ചിത്രത്താഴ് എന്ന സിനിമ എന്റെ മനസിലുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ് കഴിഞ്ഞ് ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി. മോഹന്‍ലാലിനെ പോലും ഞാന്‍ പിന്നീടാണ് കാസ്റ്റ് ചെയ്തത്. ഫാസില്‍ പറഞ്ഞു.

  മണിച്ചിത്രത്താഴില്‍ ഡോ സണ്ണി ജോസഫ് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ഗംഗയുടെ ഭര്‍ത്താവ് നകുലനായി സുരേഷ് ഗോപിയും ചിത്രത്തില്‍ അഭിനയിച്ചു. നെടുമുടി വേണു, വിനയപ്രസാദ്. സുധീഷ്, കെപിഎസിലളിത, ഇന്നസെന്റ്, തിലകന്‍, കുതിരവട്ടം പപ്പു, കെബി ഗണേഷ് കുമാര്‍, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  റെക്കോർഡുകൾ ലാലേട്ടന് മുന്നിൽ വഴി മാറിയപ്പോൾ | filmibeat Malayalam

  എംജി രാധാകൃഷ്ണന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു മുറൈ വന്ത് പാര്‍ത്തായ പോലുളള പാട്ടുകളാണ് അന്ന് വലിയ തരംഗമായി മാറിയിരുന്നത്. മധു മുട്ടം തിരക്കഥയെഴുതിയ ചിത്രം സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു നിര്‍മ്മിച്ചിരുന്നത്. മണിച്ചിത്രത്താഴിന്‌റെ തമിഴ് പതിപ്പായ ചന്ദ്രമുഖി കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായി മാറിയിരുന്നു. രജനീകാന്ത് നായക വേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്.

  Read more about: shobhana
  English summary
  Fazil Fixed Shobhana In Manichithrathazhu Movie During Mammootty's Pappayude Swantham Appoos Filming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X