മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല; തന്റെ ആഗ്രഹം പറഞ്ഞ് സംവിധായകന്‍ ഫാസില്‍

മകന്‍ ഫഹദ് ഫാസിലിനെ നായകനായി സിനിമയിലേക്ക് എത്തിച്ച സംവിധായകന്‍ ഫാസില്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഫഹദിന്റെ ആദ്യ സിനിമയ്ക്ക് ശേഷം പിതാവും മകനും വീണ്ടും ഒന്നിക്കുകയാണ്. ഫഹദ് നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫാസിലാണ്. അടുത്തിടെയാണ് ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

ഫഹദിനൊപ്പമുള്ള സിനിമ മാത്രമല്ല മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ വെച്ച് സിനിമ എടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കൂടി ഫാസില്‍ വ്യക്തമാക്കിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഇപ്പോഴത്തെ സിനിമകളെ കുറിച്ചും തന്റെ പഴയ ചിത്രങ്ങളുമായിട്ടുള്ള വ്യത്യാസങ്ങളെ കുറിച്ചും ഫാസില്‍ തുറന്ന് സംസാരിച്ചത്.

സിനിമയില്‍ കാലഘട്ടം ഉണ്ടാക്കിയ ഒരുപാട് മാറ്റങ്ങളുണ്ട്. അത് പ്രണയത്തിലും നിഴലിച്ചിട്ടുണ്ട്. 'അനിയത്തിപ്രാവ്' എന്ന സിനിമ റിലീസ് ചെയ്തിരുന്നത് ഇപ്പോള്‍ ആയിരുന്നെങ്കില്‍ അതൊരു പരാജയമായിരിക്കും. നാണം എന്ന ഘടകത്തിന് വംശനാശം വരുന്നതിന് മുന്‍പേയാണ് അനിയത്തിപ്രാവ് റിലീസ് ചെയ്തത്. സിനിമയില്‍ ശാലിനി അവതരിപ്പിച്ച കഥാപാത്രത്തിന് അല്‍പം നാണം അവശേഷിയ്ക്കുന്നുണ്ടായിരുന്നു. സിംഹവാലന്‍ കുരങ്ങന് വംശനാശം സംഭവിച്ചത് പോലെ പ്രണയത്തില്‍ ലജ്ജ എന്ന ഘടകത്തിനും വംശനാശം സംഭവിച്ചിരിക്കുന്നു.

'ഫേസ് ഓഫ്' എന്ന ഹോളിവുഡ് സിനിമ കണ്ടതിനു ശേഷം അതുപോലെയുള്ള ഒരു സിനിമ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് എടുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഹോളിവുഡിലെ മികച്ച ആക്ഷന്‍ ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ് ഫേസ് ഓഫ്. നായകനും വില്ലനും തമ്മില്‍ മുഖം മാറുന്നതാണ് സിനിമയുടെ പ്രമേയം. അതുകൊണ്ടു തന്നെ സിനിമയില്‍ ഒരു നായകനോ വില്ലനോ ഉണ്ടാകുന്നില്ല.

 mohanlal-mammootty-fazil

അതിനാല്‍ മോഹന്‍ലാലിന്റയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല. ഞാന്‍ വിളിച്ചാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇനിയും എന്റെ സിനിമയില്‍ അഭിനയിക്കും. ഫേസ് ഓഫ് പോലത്തെ ഒരു സബ്ജക്ട് വെച്ച് സിനിമയെടുക്കണമെന്നു ഞാന്‍ ആലോചിക്കുന്നുണ്ട്. മോഹന്‍ലാലും, കുഞ്ചാക്കോ ബോബനും, ഫഹദ് ഫാസിലുമാണ് ഞാന്‍ കൊണ്ട് വന്ന നടന്മാര്‍. മോഹന്‍ലാല്‍ മികച്ച നടനാണെന്ന് തെളിയിച്ചു കഴിഞ്ഞു.

വൈറസും, അഞ്ചാം പാതിരയും കണ്ടതിനു ശേഷമാണ് കുഞ്ചാക്കോ ബോബനിലെ മികച്ച നടനെ എനിക്ക് ബോധ്യപ്പെട്ടത്. അതുപോലെ തന്നെ ദുല്‍ഖറും, പൃഥ്വിരാജും ടൊവിനോയും നല്ല നടന്മാരാണെന്നു എപ്പോഴൊക്കെയോ നമ്മള്‍ പറഞ്ഞിട്ടുണ്ട്. ഇനിയും പറയേണ്ടി വരും. ഫഹദ് ഫാസില്‍ മറ്റെല്ലാവരെക്കാള്‍ മികച്ച നടനാണെന്ന് അച്ഛനും സംവിധായകനുമെന്ന നിലയില്‍ ഞാന്‍ പറയില്ല. എന്നാല്‍ ഫഹദ് വളരെ ബുദ്ധിപരമായിട്ടാണ് ചിന്തിയ്ക്കുന്നതെന്നും ഫാസില്‍ പറയുന്നു.

Recommended Video

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല | FilmiBeat Malayalam

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

More from Filmibeat

Read more about: fazil ഫാസില്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X