twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിന് ശേഷം പുറത്തിറങ്ങിയ ഫാസിൽ ചിത്രങ്ങൾ പരാജയപ്പെട്ടു...

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ഫാസിൽ. 1980 ൽ മോഹൻലാൽ, ശങ്കർ പൂർണിമ ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. ഫാസിലിന് മാത്രമല്ല അതിലെ താരങ്ങൾക്കും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ താരമൂല്യം കൂടുകയായിരുന്നു.

    ഗ്ലാമറസ് ലുക്കിൽ സാനിയ അയ്യപ്പൻ, ചിത്രം കാണൂ

    നടൻ മോഹൻലാലിന്റെ കരിയർ തന്നെ ചിത്രത്തിലൂടെ മാറിയിരുന്നു. ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ് മോഹൻലാലിന്റെ വില്ലൻ കഥാപാത്രമായ നരേന്ദ്രൻ. ശങ്കറിന്റെ പ്രേം കൃഷ്ണൻ എന്ന കഥാപാത്രത്തിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് മോഹൻലാലിന്റെ കഥാപാത്രമായിരുന്നു. മോഹൻലാലിന്റെ താരമൂല്യം മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന സിനിമ കൊണ്ട് വർധിക്കുകയായിരുന്നു.

    വിജയ ചിത്രം

    മോഹൻലാലിന് താരമൂല്യം കൂടിയെങ്കിലും ഫാസിലിന് ഒരു വിജയചിത്രം നൽകാൻ വർഷങ്ങൾ എടുത്തു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ വൻ വിജയത്തിന് ശേഷം ഫാസിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ധന്യ.1981 റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത് പോലെ വലിയ വിജയം നേടാനായില്ല. ശ്രീവിദ്യ മോഹൻലാൽ, ജഗതി, നെടുമുടി വേണു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ബാലതാരമായ കുഞ്ചാക്കോ ബോബൻ സിനിമയിൽ എത്തുന്നത്.

    ധന്യ

    ധന്യയുടെ പരാജയത്തിന് ശേഷം 1983 ൽ മറക്കില്ലൊരിക്കലും എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രവും വേണ്ടത് പോലെ വിജയം നേടിയിരുന്നില്ല. പ്രേംനസീർ, അംബിക, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി, സീമ, മോഹൻലാൽ, ജഗന്നാഥ വർമ്മ, കവിയൂർ പൊന്നമ്മ, ആലുംമൂടൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. അതേ വർഷം തന്നെ പുറത്തു വന്ന മറ്റൊരു ചിത്രം ഫാസിലിനെ പഴയ പ്രൗഢിയിലേയ്ക്ക് തിരികെ കൊണ്ട് വരുകയായിരുന്നു .

    മാമാട്ടുക്കുട്ടിയമ്മയ്ക്ക്

    വലിയ പരാജയങ്ങൾക്ക് ശേഷം 1983 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്. ഭരത് ഗോപി,മോഹൻലാൽ, തിലകൻ, രാജൻ പി ദേവ്, ശാലിനി, ദിവ്യ ഉണ്ണി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഈ ചിത്രം വൻ വിജയമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിന് ശേഷം വൻ വിജയമായ ഫാസിൽ ചിത്രമായിരുന്നു . ബാലതാരമായിട്ടായിരുന്നു ശാലിനിയും ദിവ്യ ഉണ്ണിയും ചിത്രത്തിലെത്തിയത് ഈ ചിത്രത്തിലൂടെയാണ് ശാലിനി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബേബി ശാലിനി ആയത്.

    Recommended Video

    സൂപ്പര്‍ താരങ്ങളെ കുറിച്ച് ഫാസില്‍ | FilmiBeat Malayalam
    മമ്മൂട്ടി ചിത്രം

    1983 ൽ തന്നെ തന്നെ ഫാസിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പരാജയപ്പെടുകയായിരുന്നു. ഈറ്റില്ലം എന്നായിരുന്നു ചിത്രത്തിന്റ പേര്. മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു,മേനക, ഭരത് ഗോപി, ജലജ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ്. വിചാരിച്ചത് പോലെ വഈ ചിത്രവും വിജയിച്ചിരുന്നില്ല. പിന്നീട് പുറത്തു വന്ന നോക്കെത്താദൂരത്തു കണ്ണുംനട്ട് വലിയ വിജയം നേടിയിരുന്നു. നദിയ മൊയ്തു, പത്മിനി, മോഹൻലാൽ , തിലകൻ എന്നിവാരണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.യ

    Read more about: fazil manjil virinja pookkal
    English summary
    Fazil Movies Faces Bigg Loses After The success of Manjil Virinja Pookkal Movie,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X