ശ്രീവിദ്യയും ലളിത ചേച്ചിയും,ആ രംഗം ഒരിക്കലും മറക്കാന്‍ കഴിയില്ല, ഫാസില്‍ പറയുന്നു...

കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമ ലോകത്തെ ആകെ തളര്‍ത്തിയിട്ടും. അവസാനകാലം വരെ സിനിമയില്‍ സജീവമായിരുന്നു താരം സിനിമയുടെ ജനറേഷന്‍ വ്യത്യാസമില്ലാതെയാണ് ലളിത നിറഞ്ഞ് ആടിയത് ഇപ്പേഴിത ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് പ്രിയപ്പെട്ട ലളിത യാത്രയായിരിക്കുകയാണ്. നിരവധി കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് താര മടങ്ങുന്നത്.

ഇപ്പോഴിത കെപിഎസി ലളിതയെ കുറിച്ച് വാചാലനാവുകയാണ് സംവിധായകന്‍ ഫാസില്‍. മനോരമ ഓണ്‍ലൈനോടാണ് താരം മനസ് തുറന്നത്. കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെയാണെന്ന് സംവിധായകന്‍ ഫാസില്‍. ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിരുന്ന അവര്‍ക്ക് മരണത്തിലൂടെ മോക്ഷം ലഭിക്കട്ടെയെന്നാണ് പ്രാര്‍ഥനയെന്നും ഫാസില്‍ പറഞ്ഞു.

ഫാസിലിന്റെ വാക്കുകള്‍

ഫാസിലിന്റെ വാക്കുകള്‍: ''ലളിത ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ പറ്റില്ല. കരള്‍ മാറ്റി വയ്ക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ആശുപത്രിയില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന അവസ്ഥയായപ്പോഴാണ് വീട്ടിലേക്കു കൊണ്ടു വന്നത്. ആളുകളെ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു വിധത്തില്‍ ഈ വിയോഗം ആശ്വാസകരമാണ്. അവര്‍ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ!

കെപിഎസി ലളിത


അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി. എനിക്കുള്ള വ്യക്തിപരമായ അഹങ്കാരം എന്താണെന്നു വച്ചാല്‍, എന്റെ തന്നെ ഏറ്റവും മികച്ച സിനിമയെന്നു കരുതുന്ന മണിച്ചിത്രത്താഴിലും അനിയത്തിപ്രാവിലും അതുല്യമായ പ്രകടനമാണ് അവര്‍ കാഴ്ച വച്ചത്. അവരുടെ വിയോഗം മലയാള സിനിമയ്ക്കു നഷ്ടമാണ്. പലരും മരിക്കുമ്പോള്‍ അവര്‍ക്കു പകരം വയ്ക്കാന്‍ ആരുമില്ലെന്ന് പറയുന്നത് ലളിത ചേച്ചിയുെട കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അവര്‍ക്ക് എല്ലാ മോക്ഷവും കൊടുക്കട്ടെ.''

അനിയത്തി പ്രാവ്

നേരത്തെ മനോരമയക്ക് നല്‍കിയ അഭിമുഖത്തില്‍ കെപിഎസി ലളിതയെ കുറിച്ചും അനിയത്തി പ്രാവ് എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളും ഈ അവസരത്തില്‍ വൈറല്‍ ആവുന്നുണ്ട്. അനിയത്തി പ്രാവ് എന്ന സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ചായിരുന്നു പറഞ്ഞത്.

ക്ലൈമാക്സ്

അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞത് ഇങ്ങനെ: ''ശ്രീവിദ്യയാണെങ്കിലും ലളിത ചേച്ചി ആണെങ്കിലും തിലകന്‍ ചേട്ടന്‍ ആണെങ്കിലും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അവര്‍ക്ക് അത് ചെയ്യാന്‍ പറ്റും. അതുകൊണ്ടാണല്ലോ പുതുമുഖങ്ങളെ വച്ച് പടം ചെയ്യുമ്പോള്‍ ഈ അമ്മമാരെ കാസ്റ്റ് ചെയ്യുന്നതിന് കാരണം. നമ്മള്‍ എന്ത് ഉദ്ദേശിക്കുന്നുവോ അതിന്റെ മൂന്നിരട്ടിയായി അവര്‍ ഇങ്ങോട്ടു തരും. അവര്‍ ആയതുകൊണ്ടാണ് ആ ക്ലൈമാക്‌സ് അത്രയും വിജയിച്ചത് എന്നത് യാഥാര്‍ത്ഥ്യമാണ്.ക്ലൈമാക്‌സില്‍ 'എന്റെ മോളല്ലേ, ഇങ്ങു തന്നേര്,' എന്നു പറയുന്നതിന് മുന്‍പ് ശ്രീവിദ്യയും ലളിത ചേച്ചിയും ഉണ്ടാക്കിയെടുക്കുന്ന ബില്‍ഡ് അപ്‌സ് ഉണ്ട്. അതായിരുന്നു ആ ക്ലൈമാക്‌സിന്റെ കരുത്തെ്ത്തു ഫാസില്‍ അഭിമുഖത്തില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X