twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ വെച്ചുളള മറക്കാനാവാത്ത ക്ലൈമാക്‌സ് രംഗത്തെ കുറിച്ച് ഫാസില്‍,സംവിധായകന്‍ പറഞ്ഞത് കാണാം

    By Prashant V R
    |

    മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് ഫാസില്‍. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ അരങ്ങേറ്റം കുറിച്ചത്. 1980ല്‍ പുറത്തിറങ്ങിയ സിനിമയിലെ വില്ലന്‍ കഥാപാത്രം മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ശങ്കര്‍ നായകനായ ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന പ്രതിനായക കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നത്.

    പൂര്‍ണിമ ഭാഗ്യരാജ്, പ്രതാപചന്ദ്രന്‍, നെടുമുടി വേണു, ആലുമൂടന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കാറുളളത്.

    അതേസമയം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

    അതേസമയം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ക്ലൈമാക്‌സിനെ കുറിച്ച് സംവിധായകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ വില്ലനായി എത്തിയ ചിത്രത്തിലെ അവസാന രംഗങ്ങള്‍ ചിത്രീകരിച്ച അനുഭവമായിരുന്നു സംവിധായകന്‍ പങ്കുവെച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ എല്ലാ രംഗങ്ങളും കഴിഞ്ഞ ശേഷം ബാക്കി വന്നത് ഒരു ഫൈറ്റ് സ്വീക്വന്‍സായിരുന്നു എന്ന് ഫാസില്‍ പറയുന്നു.

    ആ ഫൈറ്റ് സ്വീക്വന്‍സ്

    ആ ഫൈറ്റ് സ്വീക്വന്‍സ് എടുക്കുന്നത് മദ്രാസില്‍ വെച്ചായിരുന്നു. അന്ന് അമിതാഭ് ബച്ചന്‍ പടത്തിലെല്ലാം സ്റ്റണ്ട് മാസ്റ്ററായിരുന്ന ആളായിരുന്നു ഞങ്ങള്‍ക്ക് വേണ്ടി സ്റ്റണ്ട് ഒരുക്കാന്‍ വന്നത്. ആ ഫൈറ്റ് മാസ്റ്ററും കൂടെയുളള ആളുകളുമെല്ലാം മദ്രാസില്‍ എത്തുന്നു. ഒരു ഗോഡൗണ്‍ മുഴുവന്‍ സെറ്റപ്പ് ചെയ്ത് ഫൈറ്റ് എടുക്കാനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പിറ്റേ ദിവസമാണ് ഫൈറ്റ്.

    ഞാനും നവോദയ അപ്പച്ചന്‍

    അന്ന് ഞാനും നവോദയ അപ്പച്ചന്‍ സാറും വണ്ടിയില്‍ പോവുമ്പോള്‍ ഓപ്പോസിറ്റ് സൈഡില്‍ നിന്നും ഒരു ബൈക്കില് മോഹന്‍ലാല്‍ വരുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും മോഹന്‍ലാല്‍ വണ്ടി തിരിച്ച് ഞങ്ങള്‍ സഞ്ചരിച്ച ജീപ്പിനടുത്തേക്ക് വന്നു. അന്ന് എന്തോ ബ്രേക്ക് കിട്ടാതെ വന്ന് ലാലിന്റെ ബൈക്ക് ഞങ്ങളുടെ വാഹനത്തില്‍ ഇടിച്ചു. തുടര്‍ന്ന് ലാലിനെ ചെന്ന് നോക്കിയപ്പോള്‍ കാല് മുറിഞ്ഞതായി കണ്ടു.

    അപ്പോ പിറ്റേദിവസം

    പിറ്റേദിവസം ഫൈറ്റാണ്. രക്തം ഒലിക്കുന്നു. അപ്പോ തന്നെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. അന്ന് ഫ്രാക്ചര്‍ ഉണ്ട് മുറിവുണ്ട്. പ്ലാസ്റ്റര്‍ ഇടേണ്ടി വന്നു. ഈ പ്ലാസ്റ്റര്‍ ഇട്ട് ലാല് കിടക്കുവാണ്. അപ്പോ എല്ലാവരും ആലോചിക്കുകയാണ് നാളെ എങ്ങനെ ഫൈറ്റ് എടുക്കുമെന്ന്. ശങ്കറും ലാലും തമ്മിലുളള ഒരു നിര്‍ണായകമായ സംഘടന രംഗമാണ്. അങ്ങനെ എങ്ങനെ ഈ രംഗം എടുക്കുമെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ ഒരു ഐഡിയ തോന്നി.

    ഞാന്‍ സ്‌ക്രിപിറ്റില്

    ഞാന്‍ സ്‌ക്രിപിറ്റില് ഒരു ചെറിയ മാറ്റം വരുത്താം. എന്നിട്ട് ലാലിലോട് ചോദിച്ചു. പ്ലാസ്റ്ററിട്ട് വന്ന് അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. ലാല് പറഞ്ഞു തീര്‍ച്ചയായും ഞാന്‍ വന്ന് അഭിനയിക്കാമെന്ന്. അങ്ങനെ ഞാന്‍ പറഞ്ഞു. ഒരു വോക്കിംഗ് സ്റ്റിക്ക്. അത് തുറന്നാല്‍ വാള്‍ ആയിരിക്കണം കാണിക്കേണ്ടത്. അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു. അപ്പോ ആദ്യം ശങ്കറ് വന്ന് ഗുണ്ടകളുമായി ഫൈറ്റ് ചെയ്തു.

    Recommended Video

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് 38 വയസ്സ് | Old Movie Review | filmibeat Malayalam
    ഗുണ്ടകളെയെല്ലാം ഇല്ലാതാക്കി

    ഗുണ്ടകളെയെല്ലാം ഇല്ലാതാക്കി. അത് കഴിഞ്ഞ് ലാല് ഈ പ്ലാസ്റ്ററിട്ട കാലുമായി വരികയാണ്. സിനിമയില്‍ സാധാരണ പ്ലാസ്റ്ററിട്ട് ചുമ്മാ അഭിനയിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇത് ഒറിജിനലാണ്. ആശുപത്രിയില്‍ നിന്ന് കൂട്ടികൊണ്ടുവന്ന ആളാണ് ഇതില്‍ അഭിനയിക്കുന്നത്. അപ്പോ ആ പ്ലാസ്റ്ററിട്ട് വന്നിട്ടുളള ആ ചിരിയും, നീ തന്ന സമ്മാനമാണിതെന്ന ഡയലോഗും കുട്ടികള്‍ അന്ന് ഇമിറ്റേറ്റ് ചെയ്യുമായിരുന്നു. മോഹന്‍ലാലിന്റെ പ്ലാസ്റ്ററിട്ടുളള ആ നടപ്പ്. അപ്പോ അത് ഒരു ദൈവകൃപയായിരുന്നു. അതോടെ വില്ലനെ ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്ക് വന്നു. ഫാസില്‍ അഭിമുഖത്തില്‍ പറഞ്ഞു.

    Read more about: fazil mohanlal
    English summary
    Fazil Opens Up How Ending Scene Of Mohanlal's Manjil Virinja Pookkal Help His Career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X