ശോഭനയുടെ നിർദ്ദേശപ്രകാരമാണ് മണിച്ചിത്രത്താഴിൽ ആ നടനെ കാസ്റ്റ് ചെയ്തത്, വെളിപ്പെടുത്തി ഫാസിൽ

പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാകുന്ന ഒരു ചിത്രമാണ് 1993 ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെട്ട് പോകാതെ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകും. ഗംഗയും നകുലനും, ശ്രീദേവിയും, ഡോ. സണ്ണി ജോസഫ്, നഗവല്ലിയുമെല്ലാം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. ചിത്രത്തിനെ കുറിച്ചുള്ള ചർച്ച ഇന്നും സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും നടക്കുന്നുണ്ട്. ഇപ്പോഴിത മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തലുമായി സംവിധായകൻ ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ രാമനാഥന്റെ റോളിൽ അഭിനയിച്ച ശ്രീധർ എന്ന കന്നഡ താരത്തെ കുറിച്ചായിരുന്നു സംവിധായകന്റെ വാക്കുകൾ.

sobhana-Fazil

മണിച്ചിത്രത്താഴിൽ ശോഭനയെ കാസ്റ്റ് ചെയ്യാനുണ്ടായ പ്രധാന കാരണത്തെക്കുറിച്ച് പങ്ക് വയ്ക്കവെയാണ് ശ്രീധർ ചിത്രത്തിലെത്തിയതിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്. ചിത്രത്തിൽ രാമനാഥന്റെ റോളിൽ അഭിനയിച്ച ശ്രീധർ എന്ന കന്നഡ നടനെ കാസ്റ്റ് ചെയ്തത് ശോഭനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നുവെന്നും ഫാസിൽ പറയുന്നു . ശോഭനയുടെ അഭിനയ പ്രകടനം പോലെ തന്നെ മോഹൻലാലിന്റെ സണ്ണി ജോസഫ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മണിച്ചിത്രത്താഴിൽ ശോഭനയെ കാസ്റ്റ് ചെയ്തത് ബേസിക്കലി അവർ ഒരു നർത്തകി ആയത് കൊണ്ടാണ്. നൃത്തവും അഭിനയവും ഒരു പോലെ മനോഹരമായി ചെയ്യുന്ന മറ്റൊരാൾ നമ്മുടെ സിനിമ മേഖലയിലില്ല. അത് കൊണ്ട് ശോഭന മാത്രമായിരുന്നു ഗംഗയായും നാഗവല്ലിയായും എന്റെ മനസ്സിലുണ്ടായിരുന്നത്. അതിലെ രാമനാഥൻ എന്ന കഥാപാത്രം ശ്രീധർ ആണ്. ആ കഥാപാത്രത്തെ കണ്ടെത്താൻ ഞങ്ങൾ ഒരു പാട് വിഷമിച്ചു. പിന്നെ ശോഭനയോട് കാര്യം പറഞ്ഞപ്പോൾ അവരാണ് ശ്രീധറിനെക്കുറിച്ച് പറഞ്ഞത്. അത്ര ബ്രില്യൻറായ ആളാണെന്ന് ശോഭന പറഞ്ഞപ്പോൾ ഇന്റർവ്യു പോലും നടത്താതെയാണ് ശ്രീധറിനെ തെരഞ്ഞെടുത്തത്'- ഫാസിൽ പറയുന്നു.

Recommended Video

മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നു

സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് മണിച്ചിത്രത്താഴ് നിർമ്മിച്ചിരിക്കുന്നത്. . പ്രമുഖരായ സിദ്ദിഖ്-ലാൽ, പ്രിയദർശൻ, സിബിമലയിൽ എന്നിവർ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. നിരവധി പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. കൂടാതെ ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചു. മണിച്ചിത്രത്താഴ് ഇന്ത്യയിലെ വിവിധ ഭാഷകളിലേയ്ക്ക് റീമോക്ക് ഛെയ്യുകയും ചെയ്തിരുന്നു. തിമിഴ്.. തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ രീമേക്ക് ചെയ്ത് ചിത്രം വലിയ വിജയമായിരുന്നു., തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ കന്നടയിൽ ആപ്തമിത്ര എന്നീ പേരുകളിലാണിവ ഇറങ്ങിയത്.

More from Filmibeat

Read more about: sobhana fazil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X