Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം വരുമോ? ഫാസിലിന്റെ മറുപടി വൈറല്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഫാസില്‍ ടീം. മണിച്ചിത്രത്താഴ് പോലുളള ഇവരുടെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നിരവധി ചിത്രങ്ങളിലാണ് ഫാസിലിനൊപ്പം മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചത്. അതേസമയം ഫാസില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്ന ചിത്രമായിരുന്നു നോക്കത്താദൂരത്ത് കണ്ണുംനട്ട്. 1984ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാലും നദിയാ മൊയ്തുവും പ്രധാന വേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു.
തന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫാസില്‍ ഒരുക്കിയ സിനിമ കൂടിയായിരുന്നു നോക്കത്താദൂരത്ത് കണ്ണും നട്ട്. അതേസമയം മോഹന്‍ലാല്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമോ എന്ന ചോദ്യത്തിന് ഫാസില്‍ നല്കിയ മറുപടി വൈറലായി മാറിയിരുന്നു. നദിയ മൊയ്തുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു നോക്കത്താ ദൂരത്ത് കണ്ണുംനട്ട്. നോക്കെത്താ ദൂരത്തിന്റെ രണ്ടാം ഭാഗം കുറയൊക്കെ ചിന്തിച്ചിരുന്നു എന്ന് ഫാസില്‍ പറയുന്നു. ഗേളി തിരിച്ചുവരുമോ എന്ന് പലരും ചോദിച്ചപ്പോള്‍ അവള് തിരിച്ചുവരുന്നു.
അപ്പോഴേക്കും അമ്മൂമ്മ പോയിരുന്നു. അവള് ശ്രീകുമാറിനെയും തപ്പി നടക്കുന്നതൊക്കെയായി ആലോചിച്ചു. കുറെ കഴിഞ്ഞപ്പോള്‍ വിട്ടു. ഒരു പടം അതിന്റെ പരമാവധിയില്‍ കൊടുത്താല്‍ അതിനപ്പുറത്തേക്ക് അതിന്റെ രണ്ടാം ഭാഗം വരാന്‍ വലിയ പ്രയാസമാണ്. നോക്കത്താദൂരത്ത് കണ്ണും നട്ടും, മണിച്ചിത്രത്താഴുമൊക്കെ അതിന്റെ പരമാവധിയില്‍ എത്തിനില്‍ക്കുകയാണ്. അതിനപ്പുറം ഒരു രണ്ടാം ഭാഗം ഉണ്ടാക്കുകയെന്നത് ഉളള പേര് പോകാന്‍ സാധ്യതയുളള പരിപാടിയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം