മോഹന്‍ലാലില്‍ കണ്ടിട്ടുളള എറ്റവും വലിയ മേന്മ അതാണ്, വെളിപ്പെടുത്തി ഫാസില്‍
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാലിനെ മലയാളത്തില്‍ പരിചയപ്പെടുത്തിയ സംവിധായകനാണ് ഫാസില്‍. അരങ്ങേറ്റ ചിത്രത്തിലെ വില്ലന്‍ വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തുടക്കത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയ താരം പിന്നീട് സൂപ്പര്‍ താരമായി മാറുകയായിരുന്നു. പിന്നീട് ഹരികൃഷ്ണന്‍സ് പോലുളള മോഹന്‍ലാല്‍-ഫാസില്‍ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Recommended Video
അതേസമയം മോഹന്‍ലാലിനെ കുറിച്ച് ഒരഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലില്‍ ഒരു സംവിധായകന്‍ കൂടിയുണ്ടെന്നാണ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞത്. ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ സെറ്റില്‍ വരുമ്പോള്‍ ലാലില്‍ ഒളിഞ്ഞുകിടക്കുന്ന സംവിധായകനെ ലാല്‍ തന്നെ സ്വയം ഒഴിച്ചുനിര്‍ത്തും, സംവിധായകന്‍ പറയുന്നു.

മണിച്ചിത്രത്താഴിന്റെ സെറ്റില്‍ ഉണ്ടായ ഒരു സംഭവം പറയാം. അന്ന് തിലകന്‍ ചേട്ടന് നല്ല തിരക്കുളള സമയമാണ്. തിലകന്‍ ചേട്ടന് ഡേറ്റില്ലായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനോട് പറഞ്ഞ് സമയം കിട്ടുമ്പോഴേക്ക് മണിച്ചിത്രത്താഴ് ഷൂട്ടിന് ഓടിവരും. ഒരു തവണ വന്നപ്പോള്‍ സീന്‍ എടുക്കാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല.

പക്ഷേ എടുക്കാന്‍ നിര്‍ബന്ധിതനായി. ഷോട്ട് ഒന്നും ഡിവൈഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഷോട്ട് ഡിവൈഡ് ചെയ്യാന്‍ ഞാന്‍ ലാലിന്റെ സഹായം തേടി. ഉടനെ ലാല്‍ ചോദിച്ചത് എന്നോടാണോ ചോദിക്കുന്നത് എന്നാണ്. അത് ഞങ്ങളെ രണ്ട് പേരെയും അത്ഭുതപ്പെടുത്തി. നടനായി ഇരിക്കുമ്പോള്‍ അദ്ദേഹം ആ ജോലി ചെയ്യാനായി മാത്രം മനസ് പാകപ്പെടുത്തി വെച്ചിരിക്കുകയാണ്.

അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഒരുപക്ഷേ ലാലില്‍ ഒരു സംവിധായകന്‍ ഉളളത് കൊണ്ടാവും അദ്ദേഹം മാറിനിന്നതും. മോഹന്‍ലാലില്‍ കണ്ടിട്ടുളള എറ്റവും വലിയ മേന്മ അദ്ദേഹത്തിന്റെ പാഷനാണെന്നും അത് സംവിധാനത്തിലും കാണുമെന്ന് ഫാസില്‍ പറയുന്നു. നടന്‍ എന്നതിനെക്കാള്‍ ചലച്ചിത്രകാരന്‍ എന്ന നിലക്കാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നതെന്നും ഫാസില്‍ പറഞ്ഞു.

ലാലിനോട് ഒരു പാട്ട് പാടാന്‍ പറഞ്ഞാലും, തിരക്കഥ എഴുതാന്‍ പറഞ്ഞാലും കവിത എഴുതാന്‍ പറഞ്ഞാലും പാഷനേറ്റായി അത് ചെയ്യും. ഏത് മേഖലയിലും മോഹന്‍ലാല്‍ മികവ് നേടും. അദ്ദേഹത്തിന്റെ സംവിധാനത്തിലും ആ മികവ് കാണുമെന്നാണ് വിശ്വാസമെന്നും അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു. ഫഹദിനൊപ്പമുളള ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്റെ മറുപടിയുമായി ശ്രദ്ധേയമായിരുന്നു. തനിക്കും ഫഹദിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം വന്നാല്‍ ഒരുമിച്ചുളള സിനിമയുണ്ടാകുമെന്നും ഫാസില്‍ പറഞ്ഞു. മഹേഷ് നാരായണന്‍ പറഞ്ഞ ഒരു കഥ ഇഷ്ടപ്പെട്ടിട്ടുണ്ട്. തിയ്യേറ്റര്‍ റിലീസ് സാധ്യമായാല്‍ ആ സിനിമ നിര്‍മ്മിക്കണമെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം മോഹന്‍ലാലിന്റെ സംവിധാന സംരംഭമായ ബറോസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കോവിഡ് വ്യാപനം കാരണമാണ് സിനിമ വൈകിയത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് ശേഷമാകും മോഹന്‍ലാല്‍ ബറോസിലേക്ക് കടക്കുക


Click it and Unblock the Notifications