For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അയാളെ കണ്ടതും മമ്മൂട്ടി ദേഷ്യപ്പെട്ട് പിണങ്ങിപ്പോയി, സോറി പറഞ്ഞിട്ടാണ് ഷൂട്ട് തുടരാൻ സമ്മതിച്ചത്'; ഉണ്ണി

  |

  എഴുപതിലെത്തിയിട്ടും യൂത്തിനെ വെല്ലുന്ന സൗന്ദര്യത്തോടെയും പ്രതിഭയോടെയും സ്ക്രീനിൽ നിറ‍ഞ്ഞ് നിൽക്കുകയാണ് മമ്മൂട്ടി. 2022ൽ ഇറങ്ങിയ മിക്ക മമ്മൂട്ടി ചിത്രങ്ങളും ഹിറ്റായിരുന്നു. എന്ത് പരീക്ഷണത്തിനും തയ്യാറാണ് മമ്മൂട്ടിയിലെ നടൻ.

  അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്. മമ്മൂട്ടിയോട് ബങുമാനം കലർന്ന സ്നേഹത്തോടെ മാത്രമെ സിനിമാപ്രേവർത്തകർ സംസാരിക്കാറുള്ളു.

  Also Read: 'എന്റെ സുനു നല്ല അച്ചടക്കമുള്ള കുട്ടിയാണ്, അടിക്കുന്നതും ശകാരിക്കുന്നതും മക്കൾക്കൊരു പേടിയുണ്ടാകാനാണ്'; ബഷീർ

  എങ്ങനെ എപ്പോൾ പെരുമാറുമെന്ന് പറയാൻ പറ്റില്ലെന്നാണ് മമ്മൂട്ടിക്കൊപ്പം സിനിമകൾ ചെയ്തിട്ടുള്ളവർ പറയാറുള്ളത്.

  അത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം മലയാള സിനിമകൾക്കും മറ്റ് ഭാഷ സിനിമകൾക്കും ഡാൻസർമാരെ എത്തിക്കുക എന്ന വലിയ ദൗത്യം വർഷങ്ങളായി ചെയ്തു വരുന്ന ഫെഫ്ക ഡാൻസേർസ് യൂണിയൻ പ്രസിഡന്റ് ഉണ്ണി മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

  'മമ്മൂക്ക എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പറയാനാവില്ല. മമ്മൂക്കയുടെ സെറ്റിലേക്ക് ആളുകളെ വിടും മുമ്പ് ക്ലാസ് കൊടുക്കും. അവിടെ പെരുമാറേണ്ട രീതി പറഞ്ഞ് മനസിലാക്കി കൊടുക്കാൻ. നടന്മാരെല്ലാം ഡാൻസേഴ്സിനോട് കുശലം ചോദിക്കുന്നവരാണ്.'

  'മമ്മൂക്ക പക്ഷെ അങ്ങനെ ചോദിക്കാറില്ല. അദ്ദേഹത്തിന് അടുത്ത് പോകാനും സംസാരിക്കാനുമെല്ലാം സെറ്റിലെ എല്ലാവർക്കും പേടിയാണ്. ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള അനുവാദം പോലും വളരെ പേടിച്ചാണ് ആളുകൾ മമ്മൂക്കയോട് ചോദിക്കുന്നത്. പുള്ളി എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.'

  'പെട്ടന്ന് റിയാക്ട് ചെയ്യും അദ്ദേഹം പക്ഷെ നല്ല കാരക്ടറുള്ള മനുഷ്യനാണ്. ബഹളമൊക്കെ കേട്ടാൽ മമ്മൂക്ക ദേഷ്യപ്പെടും. അതുകൊണ്ട് തന്നെ ഡാൻസേഴ്സിന് നിർദേശങ്ങൾ നൽകിയെ വിടു. ഇഷ്ടപ്പെടാത്ത പെരുമാറ്റം കണ്ടാൽ മമ്മൂക്ക ദേഷ്യപ്പെടും. മാത്രമല്ല ചിലപ്പോൾ പിണങ്ങിപ്പോകും.'

  'അപ്പോൾ പിന്നെ ഷൂട്ടിങ് മുടങ്ങും. ഡാൻസേഴ്സിനോട് മമ്മൂക്ക ഒരിക്കൽ ദേഷ്യപ്പെട്ടിരുന്നു. സിനിമയുടെ പേര് എനിക്ക് ഓർമയില്ല. വൃന്ദ മാസ്റ്ററായിരുന്നു കൊറിയോ​ഗ്രാഫർ. വില്ലന്റെ ​ഗ്യാങും നായകന്റെ ​ഗ്യാങും തമ്മിലുള്ള രം​ഗമാണ് ഷൂട്ട് ചെയ്യുന്നത്.'

  Also Read: ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുത്ത് ദരിദ്രനായി; കമൽ ഹാസന്റെ ആരോപണം പൊളിച്ചടുക്കി മുൻഭാര്യ വാണി ഗണപതി

  'പെട്ടന്ന് നായകന്റെ ​ഗ്യാങിൽ നിന്നിരുന്ന ഒരാൾ വില്ലന്റെ ​ഗ്യാങിനൊപ്പനവും നിന്നു. അത് ഞങ്ങൾ‌ ശ്രദ്ധിച്ചിരുന്നില്ല. മമ്മൂക്ക ശ്രദ്ധിച്ചിരുന്നു. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളുള്ള സെറ്റായിരുന്നു. അശ്ര​ദ്ധയായതുകൊണ്ട് മമ്മൂക്കയ്ക്ക് ദേഷ്യം വന്നു. പുള്ളിയാകെ വൈലന്റായി.'

  'ആരാടാ നിന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു. മമ്മൂക്ക പിണങ്ങിപ്പോയി. അവസാനം ഷൂട്ടിങ് കുറെനേരം നിർത്തിവെച്ചു. പിന്നെ ഞങ്ങളെല്ലാവരും അവിടെ പോയി സംസാരിച്ച് ഡയറക്ടർ അടക്കം എല്ലാവരും സോറി പറഞ്ഞിട്ടാണ് അദ്ദേഹം ഷൂട്ട് തുടരാൻ സമ്മതിച്ചത്.'

  'എ ടു സെഡ് എല്ലാം മമ്മൂക്ക ശ്രദ്ധിക്കും. മമ്മൂക്കയുടെ എക്സ്പീരിയൻസിന്റെ ​ഗുണമാണ്. ഞാൻ കരുതി എന്റെ പണി അതോടെ തീർന്നുവെന്ന്. അന്ന് ക്രൗഡിൽ അമ്പത് പേരിൽ കൂടുതലുണ്ടായിരുന്നു. ഡാൻസേഴ്സ് പേടിച്ചാണ് മമ്മൂക്കയുടെ സെറ്റിലേക്ക് വരുന്നത്. പേടിച്ചെ നിൽക്കാൻ പറ്റു. മമ്മൂക്കയ്ക്ക് കൊച്ച് കുഞ്ഞുങ്ങളുടെ സ്വഭാവമാണ്.'

  'ഏത് സമയത്ത് എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പറയാൻ പറ്റില്ല. ലാലേട്ടൻ പക്ഷെ ഭയങ്കര ജോളിയാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന എല്ലാവരേയും അദ്ദേഹം കംഫർ‌ട്ടബിളാക്കി വെക്കും. ലാൽ സാറിനൊപ്പം വർക്ക് ചെയ്യാനാണ് ബാ​ഗ്​ഗ്രൗണ്ട് ഡാൻസേഴ്സിന് കൂടുതൽ ഇഷ്ടം' ഉണ്ണി പറഞ്ഞു.

  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.

  വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

  Read more about: mammootty
  English summary
  FEFKA Dancers Union President Unni Latest Statement About Mammootty Rudeness-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X