twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേജര്‍ രവിയും ധര്‍മജനുമെല്ലാം പങ്കെടുത്തു! ദുരിത കാലത്ത് സ്‌നേഹ സമ്മാനങ്ങളുമായി സിനിമാക്കാരും

    |

    കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. ഈ സാഹചര്യത്തില്‍ ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തി ഇല്ലാത്തവരെ സഹായിക്കുകയാണ് സിനിമാക്കാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ വീട്ടില്‍ നിന്നും ഭക്ഷണമുണ്ടാക്കി നല്‍കുന്നുണ്ട്.

    അതിന് സഹായിക്കാനായി മേജര്‍ രവി, സച്ചി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരെല്ലാം വന്നതിനെ കുറിച്ച് പറയുകയാണ് ബാദുഷയിപ്പോള്‍. ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഒപ്പം ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ആരംഭിച്ച അന്നം എന്ന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കൂടി കടന്നു എന്ന സന്തോഷ വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.

    ബാദുഷ പങ്കുവെച്ച കുറിപ്പ്

    ബാദുഷ പങ്കുവെച്ച കുറിപ്പ്

    ഇന്ന് സന്തോഷം കൂടിയ ഒരു ദിവസമാണ് ഇന്ന് കൊവിഡ് കൂട്ടായ്മ കിച്ചണില്‍ കുറെ സിനിമ പ്രവര്‍ത്തകര്‍ കൂടി നമ്മളോടൊപ്പം സഹായ സഹകരണങ്ങളുമായി മുന്നോട്ടു വന്നു പേരെടുത്തു ആരെയും ഞാന്‍ പരാമര്‍ശിക്കുന്നില്ല. അവരോടെല്ലാം ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു കൂടാതെ ഇന്ന് ഈ കൊവിഡ് കൂട്ടായ്മ കിച്ചന്‍ സന്ദര്‍ശിക്കുവാന്‍ നമുക്ക് പ്രിയപ്പെട്ട മേജര്‍ രവി സര്‍, സച്ചിയേട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ വന്നു.

    ബാദുഷ പങ്കുവെച്ച കുറിപ്പ്

    അത് ഞങ്ങളുടെ കൂടെ ഉള്ള വീനസ് റെസിഡന്റ്സ് അസോസിയേഷനിലെ അമ്മമാര്‍ക്കും അച്ചന്‍മാര്‍ക്കും പെങ്ങന്മാര്‍ക്കും സഹോദരങ്ങള്‍ക്കും ഒക്കെ ഒത്തിരി ആവേശമുണ്ടാക്കി. അവരുടെ സഹകരണവും ആവേശവുമാണ് ഞങ്ങളുടെ ധൈര്യം. അത് കൊണ്ട് ഞങ്ങള്‍ക്കു ഇന്ന് ഉച്ചയ്ക്ക് 1719 പേര്‍ക്കും രാത്രി 1930 പേര്‍ക്കും ഞങ്ങള്‍ക്ക് ആഹാരം കൊടുക്കുവാന്‍ സാധിച്ചു.

     ബാദുഷ പങ്കുവെച്ച കുറിപ്പ്

    ഈ കഷ്ടപ്പാടെല്ലാം കഴിഞ്ഞു രാത്രി ഒന്ന് റസ്റ്റ് എടുക്കുവാന്‍ ഇരിക്കുമ്പോള്‍ വിശപ്പ് കെട്ടവരുടെ സന്തോഷം കൊണ്ടുള്ള ഫോണ്‍ വിളികളും മെസ്സേജുകളും വരുമ്പോള്‍ നമുക്ക് വീണ്ടും ആവേശമുണ്ടാകുന്നു. നാളെയും ഇവരുടെ എല്ലാം വിശപ്പ് മാറ്റുവാനും ഈ മഹാമാരി നമ്മളെ വിട്ടു പോകുന്നത് വരെ എല്ലാവര്‍ക്കും നമുക്ക് ആഹാരം കൊടുക്കുവാന്‍ സര്‍വേശ്വരന്‍ ശക്തി തരട്ടെ എന്നും ഈ മഹാരോഗം നമ്മളെ വിട്ടു എത്രയും പെട്ടെന്ന് പോകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

     ഫെഫ്കയുടെ കുറിപ്പ്

    ഫെഫ്കയുടെ കുറിപ്പ്

    ഫെഫ്കയുടെ 'അന്നം' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്... സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ അടുത്ത നാളില്‍ ഫെഫ്ക തൊഴിലാളി കൂട്ടായ്മ എറണാകുളം ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്തു സംയുക്തമായി ആരംഭിച്ച 'അന്നം'പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിച്ചു. നമ്മുടെ നാടിന്റെ കാവലാളുകളായ പോലീസ് സേനക്ക് വൈകുന്നേരങ്ങളിലെ ചായക്കൊപ്പം ലഘു ഭക്ഷണങ്ങള്‍ വിതരണം ചെയ്തു കൊണ്ടാണ് ഫെഫ്ക പദ്ധതി ആരംഭിച്ചത്.

     ഫെഫ്കയുടെ കുറിപ്പ്

    ദിനംപ്രതി 500 പേര്‍ക്കുള്ള ലഘു ഭക്ഷണങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലകളിലും പദ്ധതി ആരംഭിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണന്‍ ബി അറിയിച്ചു. പൂജപ്പുര മുടവന്‍ മുകളിലെ പാചകശാലയില്‍ തയ്യാറാക്കുന്ന ലഘു ഭക്ഷണം ഫെഫ്ക ട്രഷറര്‍ ശ്രീ സതീഷ് ന്റെ മേല്‍നോട്ടത്തില്‍ പ്രൊഡക്ഷന്‍ അംഗങ്ങളും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയന്‍ അംഗങ്ങളും, ഫെഫ്ക മെസ്സ് അംഗങ്ങളും ചേര്‍ന്നാണ് പോലീസ് സേനക്ക് കൈമാറുന്നത്. പരസ്പര സ്‌നേഹത്തിലൂടെ, നന്മനിറഞ്ഞ സഹകരണത്തിലൂടെ ഈ ദുരന്തകാലത്തെ നമുക്ക് അതിജീവിക്കാം.

    Read more about: coronavirus
    English summary
    FEFKA Directors' Union And Badusha Talks About Food Service
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X