twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനാണ് നാദിര്‍ഷയുടെ തീരുമാനം; പിന്തുണയുമായി തങ്ങളുണ്ടെന്ന് ഫെഫ്ക

    |

    നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന പുത്തന്‍ സിനിമ വിവാദത്തില്‍ കുടുങ്ങിയിരുന്നു. ജയസൂര്യ നായകനായിട്ടെത്തുന്ന ചിത്രത്തിന്റെ പേരാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നിങ്ങനെയുള്ള സിനിമകള്‍ക്ക് ശേഷം നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് ഈശോ എന്നാണ് പേരിട്ടത്.

    ഗ്ലാമറസ് ലുക്കിൽ ഫോട്ടോയുമായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാവുന്നു

    ബൈബിളില്‍ നിന്നുള്ള കഥയല്ലെന്നും സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണിതെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് നിരവധി പേര്‍ രംഗത്ത് വരികയും സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. വിഷയത്തില്‍ നാദിര്‍ഷയ്ക്കും സിനിമയ്ക്കും പിന്തുണ അറിയിച്ച് സംവിധായകരുടെ സംഘടനയായ ഫെഫ്കയും രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി ഫെഫ്ക പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

     നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഫെഫ്ക

    ശ്രീ. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ ചില തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തില്‍ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു.

    നടി പൂജയോ മറ്റ് പെണ്ണുങ്ങളോ അല്ല പ്രണയ തകര്‍ച്ചയ്ക്ക് കാരണം; ബോബിയും നടി നീലവും വേര്‍പിരിയാനുണ്ടായ കാരണം ഇതാണ്നടി പൂജയോ മറ്റ് പെണ്ണുങ്ങളോ അല്ല പ്രണയ തകര്‍ച്ചയ്ക്ക് കാരണം; ബോബിയും നടി നീലവും വേര്‍പിരിയാനുണ്ടായ കാരണം ഇതാണ്

     നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഫെഫ്ക

    വിശ്വാസി സമൂഹത്തില്‍ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങള്‍ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
    സിനിമയുടെ ടൈറ്റില്‍ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തര്‍ദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട്. ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ്), ജോസഫ്, നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്.

    അവസരം അന്വേഷിച്ചു നടന്ന കാലം തനിക്ക് ഉണ്ടായിരുന്നു; അവഹേളനങ്ങള്‍ കിട്ടിയിരുന്ന കാലത്തെ കുറിച്ച് കിടിലം ഫിറോസ്അവസരം അന്വേഷിച്ചു നടന്ന കാലം തനിക്ക് ഉണ്ടായിരുന്നു; അവഹേളനങ്ങള്‍ കിട്ടിയിരുന്ന കാലത്തെ കുറിച്ച് കിടിലം ഫിറോസ്

     നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഫെഫ്ക

    സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ല. ജാതി, മത, രാഷ്രീയ, പ്രാദേശിക വിഭജനങ്ങളില്ലാതെ, പൂര്‍ണ്ണമായും സാമുദായിക സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഇടമാണ് ചലച്ചിത്ര മേഖല. അത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പരസ്പരം കൈകോര്‍ത്ത് കൂടുതല്‍ കരുത്തോടെ സിനിമാരംഗം മുന്നേറുകയാണ് ചെയ്തിട്ടുള്ളത് എന്ന് സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ.

    പാര്‍വതിയെയും ജയറാമിനെയും പോലെ പ്രണയിച്ച് വിവാഹം കഴിക്കുമോ? വിവാഹത്തെ കുറിച്ച് ചക്കി പറയുന്നതിങ്ങനെപാര്‍വതിയെയും ജയറാമിനെയും പോലെ പ്രണയിച്ച് വിവാഹം കഴിക്കുമോ? വിവാഹത്തെ കുറിച്ച് ചക്കി പറയുന്നതിങ്ങനെ

    Recommended Video

    നാദിർഷക്ക് പൂർണ്ണ പിന്തുണ നൽകി ബിനീഷ് ബാസ്റ്റിന്‍ | FilmiBeat Malayalam
     നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഫെഫ്ക

    ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സിനിമയുടെ ഉള്ളടക്കം, പേര് തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളില്‍ പുറത്തു നിന്നുള്ള നിയന്ത്രണം അങ്ങേയറ്റം ആപത്കരമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നു കയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉണ്ടാകണമെന്ന് ഫെഫ്ക അഭ്യര്‍ത്ഥിക്കുന്നു. എന്നുമാണ് പുറത്ത് വന്ന കുറിപ്പില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക പറയുന്നത്.

    ദേവിയ്ക്കും ബാലനും കുഞ്ഞതിഥി ഉടനെ വരും? സാന്ത്വനം കുടുംബത്തിലെ സന്തോഷത്തിനൊപ്പം അപ്പച്ചിയും കല്ലുവുംദേവിയ്ക്കും ബാലനും കുഞ്ഞതിഥി ഉടനെ വരും? സാന്ത്വനം കുടുംബത്തിലെ സന്തോഷത്തിനൊപ്പം അപ്പച്ചിയും കല്ലുവും

    Read more about: നാദിര്‍ഷ
    English summary
    FEFKA Directors' Union Came In Support Of Nadhirshah's Isho Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X