twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2 തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്‌കാരങ്ങള്‍! മോഹന്‍ലാലിനെ ചരിത്രത്തിലെത്തിച്ച അംഗീകാരങ്ങൾ

    |

    മലയാള സിനിമയുടെ അഹങ്കാരമായ മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ വിപുലമായി ആഘോഷിക്കുകയാണ്. ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമുഖരാണ് താരരാജാവിന് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴില്‍ നിന്നും വിജയ്, സൂര്യ അടക്കമുള്ള താരങ്ങളും മോഹന്‍ലാലിന് ജന്മദിന സന്ദേശം അയച്ച് കഴിഞ്ഞു.

    കൂട്ടത്തില്‍ സംവിധായകന്മാരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനുമുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ ഓരോ കാര്യങ്ങളും ചൂണ്ടി പറഞ്ഞ് കൊണ്ടായിരുന്നു ഫെഫ്ക ഫേസ്ബുക്കിലൂടെ മോഹന്‍ലാലിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

     ഫെഫ്കയുടെ കുറിപ്പ്

    'മലയാള ചലച്ചിത്ര ചരിത്രം ലോക സിനിമയ്ക്ക് സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യന്‍ ഇതിഹാസം ശ്രീ മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍ ദിനം. വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനായി 1960 മെയ് 21 നായിരുന്നു ഈ മഹാനടന്റെ ജനനം. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ബാലാജിയുടെ മകള്‍ സുചിത്രയാണ് ഭാര്യ. ചലച്ചിത്ര നടനും സഹസംവിധായകനുമായ പ്രണവ് മോഹന്‍ലാല്‍, വിദ്യാര്‍ത്ഥിനിയായ വിസ്മയ മോഹന്‍ലാല്‍ എന്നിവരാണ് മക്കള്‍.

    ഫെഫ്കയുടെ കുറിപ്പ്

    രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മലയാളത്തിന് രാജ്യാന്തര ഖ്യാതി സമ്മാനിച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഒട്ടേറെ ചിത്രങ്ങളില്‍ പിന്നണി ഗായകനായും രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയമായ മെഗാ സ്റ്റേജ് ഷോ പ്രോഗ്രാമുകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.

    ഫെഫ്കയുടെ കുറിപ്പ്

    നാടകം, നൃത്തം, കഥകളി, മാജിക് തുടങ്ങിയ കലകളിലെ പ്രാവീണ്യത്തിന് മോഹന്‍ലാല്‍ കാണികളുടെയും അതാത് രംഗത്തെ മഹാരഥന്മാരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പലവട്ടം പാത്രമായിട്ടുണ്ട്. വികാരതീവ്രമായ സീനുകളിലും ഗാന ചിത്രീകരണ രംഗത്തും സംഘട്ടന രംഗങ്ങളിലും സംഭാഷണ മികവിലും മോഹന്‍ലാല്‍ പുലര്‍ത്തുന്ന സ്വാഭാവികമായ അഭിനയ ശൈലി പാഠപുസ്തകം പോലെ പിന്തുടരുന്നവരാണ് പുതുതലമുറയിലെ അഭിനയ വിദ്യാര്‍ത്ഥികള്‍. അന്യഭാഷകളിലെ താരപദവിയുള്ള നടീനടന്മാര്‍ മുതല്‍ സാധാരണ ആരാധകര്‍ വരെ ഇദ്ദേഹത്തെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കുന്നു.

     ഫെഫ്കയുടെ കുറിപ്പ്

    ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.

    ഫെഫ്കയുടെ കുറിപ്പ്

    കഴിഞ്ഞ മൂന്ന് ദശകങ്ങളിലേറെയായി ലോകമെമ്പാടുമുള്ള മലയാളികളെ ഏറ്റവും സ്വാധീനിച്ച അപൂര്‍വ്വ പ്രതിഭാശാലിയായ മോഹന്‍ലാലിന് മലയാള ചലച്ചിത്ര ലോകത്തിന്റേയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റേയും പിറന്നാള്‍ ആശംസകള്‍. മോഹന്‍ ലാലിനെ തേടിയെത്തിയ സംസ്ഥാന ദേശീയ അംഗീകാരങ്ങളുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു.

    ദേശീയ സിനിമ പുരസ്‌കാരങ്ങള്‍.

    ദേശീയ സിനിമ പുരസ്‌കാരങ്ങള്‍.

    1989 പ്രത്യേക ജൂറി പുരസ്‌കാരം - കിരീടം
    1991 മികച്ച നടന്‍ - ഭരതം
    1999 മികച്ച നടന്‍ - വാനപ്രസ്ഥം
    1999 മികച്ച ചലച്ചിത്ര നിര്‍മാതാവ് - വാനപ്രസ്ഥം
    2016 പ്രത്യേക ജൂറി പുരസ്‌കാരം - പുലിമുരുകന്‍, ജനത ഗാരേജ്, ഒപ്പം.

    Recommended Video

    #HappyBirthdayMohanlal
    കേരളസംസ്ഥാന അവാര്‍ഡുകള്‍

    കേരളസംസ്ഥാന അവാര്‍ഡുകള്‍

    1986 മികച്ച നടന്‍ - ടിപി. ബാലഗോപാലന്‍ എം എ
    1988 പ്രത്യേക ജൂറി പുരസ്‌കാരം (പാദമുദ്ര, ചിത്രം, ഉത്സവപിറ്റേന്ന്, ആര്യന്‍ & വെള്ളാനകളുടെ നാട്)
    1991 മികച്ച നടന്‍ - ഉള്ളടക്കം,കിലുക്കം,അഭിമന്യു
    1991 മികച്ച രണ്ടാമത്തെ ചിത്രം - ഭരതം(നിര്‍മാതാവ്)
    1995 മികച്ച നടന്‍ - കാലാപാനി,സ്ഫടികം
    1995 മികച്ച രണ്ടാമത്തെ ചിത്രം - കാലാപാനി(നിര്‍മാതാവ്)
    1999 മികച്ച നടന്‍ - വാനപ്രസ്ഥം
    2005 മികച്ച നടന്‍ - തന്മാത്ര
    2007 മികച്ച നടന്‍ - പരദേശി

    English summary
    FEFKA Directors' Union's Birthday Wishes To Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X