ഈ വാചകം അറം പറ്റിയതു പോലെയായി! അര്‍ജുനന്‍ മാസ്റ്റര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഫെഫ്ക

മലയാളത്തിന്റെ സംഗീത കുലപതി എന്ന വിശേഷണം സ്വന്തമാക്കി പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനങ്ങള്‍ കൊണ്ട് നിറയുകയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അര്‍ജുനന്‍മാസ്റ്റര്‍ കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് അന്തരിക്കുന്നത്. മാസ്റ്റര്‍ക്ക് ഫെഫ്കയും അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്.

 എം.കെ. അര്‍ജുന്‍ മാസ്റ്റര്‍ക്ക് വിട

എം.കെ. അര്‍ജുന്‍ മാസ്റ്റര്‍ക്ക് വിട! മലയാളചലച്ചിത്രരംഗത്തെ പ്രമുഖ സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ എന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് ( ഏപ്രില്‍ 6, 2020 തിങ്കളാഴ്ച) രാവിലെ 3:30 നു കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മലയാള ചലച്ചിത്ര സംഗീത രംഗത്തെ മാസ്റ്റര്‍ക്ക് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികള്‍.

 എം.കെ. അര്‍ജുന്‍ മാസ്റ്റര്‍ക്ക് വിട

നൂറ്റിയമ്പതോളം മലയാള ചലച്ചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇവയില്‍ ഭൂരിപക്ഷവും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്.

എം.കെ. അര്‍ജുന്‍ മാസ്റ്റര്‍ക്ക് വിട

1936 ഓഗസ്റ്റ് 25- ന് ഫോര്‍ട്ടു കൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായി അര്‍ജ്ജുനന്‍ ജനിച്ചു. പതിനാലുപേര്‍ ജനിച്ചെങ്കിലും രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന നാലുപേര്‍ മാത്രമാണ് ബാക്കിയായത്. അവരില്‍ ഇന്ന് ബാക്കിയുള്ളത് അര്‍ജ്ജുനന്‍ മാത്രമാണ്. ആസ്പിന്‍വാള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ഛന്‍ മരിക്കുമ്പോള്‍ കുറെ ജീവിതപ്രാരാംബ്ദങ്ങള്‍ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യം.

അന്ന് അര്‍ജ്ജുനന് പ്രായം ആറുമാസം മാത്രം. മക്കളെ പോറ്റാന്‍ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാന്‍ രണ്ടാം ക്ലാസ്സില്‍ അര്‍ജ്ജുനന്‍ പഠനം നിര്‍ത്തി. പലഹാരമുണ്ടാക്കി കൊണ്ടു നടന്നു വിറ്റ് തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാന്‍ പാടുപെട്ടു. വീടുകളില്‍ ജോലിക്കു നിന്നും, ചുമട് എടുത്തും, കൂലിപ്പണി ചെയ്തുമാണ് ജീവിതം മുന്‍പോട്ടു നീക്കിയത്.

 എം.കെ. അര്‍ജുന്‍ മാസ്റ്റര്‍ക്ക് വിട

അന്ന് ഫോര്‍ട്ട് കൊച്ചിയിലുണ്ടായിരുന്ന രാമന്‍വൈദ്യന്‍ എന്നൊരു സാമൂഹിക പ്രവര്‍ത്തകനാണ് ഈ ദുരിതങ്ങളില്‍ നിന്നു എം.കെ. അര്‍ജ്ജുനനെ രക്ഷിച്ചത്. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് അര്‍ജ്ജുനനെയും ജ്യേഷ്ഠന്‍ പ്രഭാരകരനെയും രാമന്‍വൈദ്യനാണ് കൊണ്ടുപോയത്. രണ്ടുപേരെങ്കിലും പട്ടിണിയില്‍ നിന്നു രക്ഷപ്പെടുമല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ആ മക്കളെ യാത്രയാക്കി.

സംഗീതലോകത്തേക്ക്

സംഗീതലോകത്തേക്ക്

നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ അധിപന്‍. ആശ്രമത്തില്‍ എല്ലാ ദിവസവും ഭജനയുണ്ട്. അര്‍ജ്ജുനനും പ്രഭാകരനും അതില്‍ എന്നും പങ്കുചേരുമായിരുന്നു. കുട്ടികളുടെ സംഗീതവാസന മനസ്സിലാക്കിയ നാരായണസ്വാമി അവര്‍ക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. അങ്ങനെ ഏഴു വര്‍ഷം. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതോടെ ഇരുവര്‍ക്കും ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു.

വീണ്ടും കുടുംബഭാരം. സംഗീതകച്ചേരികള്‍ നടത്തിയും കൂലിവേല ചെയ്തും ഒരു വിധത്തില്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവില്‍ കാവല്‍ക്കാരനായും ജോലി ചെയ്തു. സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കന്‍മാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാര്‍ണമോണിയവും അഭ്യസിച്ചു.

സംഗീതലോകത്തേക്ക്

ഹാര്‍മോണിയം വായന പിന്നീട് തൊഴിലാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകള്‍ക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട് നിന്നുള്ള 'കലാകൗമുദി ട്രൂപ്പുകാര്‍ ഒരു നാടകത്തിനു ഈണം പകരാന്‍ ക്ഷണിച്ചതോടെയാണ് പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്. 'തമ്മിലടിച്ച തമ്പുരാക്കള്‍. എന്ന ഗാനത്തിനാണ് ആദ്യമായി ഈണം പകര്‍ന്നത്. ഈ ഗാനം വിജയിച്ചതോടെ കൂടുതല്‍ അവസരങ്ങളായി. നിരവധി നാടകങ്ങള്‍ക്ക് ഈണം പകര്‍ന്നു. ഇതിനിടയ്ക്കു എം.കെ. അര്‍ജ്ജുനന്‍ തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തി. 1964-ല്‍ ആയിരുന്നു വിവാഹം. ഭാര്യയുടെ പേര് ഭാരതി. അഞ്ചുമക്കളുണ്ട്.

സംഗീതലോകത്തേക്ക്

നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയില്‍ അര്‍ജ്ജുനന്‍മാസ്റ്റര്‍ക്ക് അവസരമൊരുക്കിയത്. ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാങ്ങള്‍ക്ക് അദ്ദേഹം ഹാര്‍മോണിയം വായിച്ചു.1968-ല്‍ 'കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ പേര് എഴുതിച്ചേര്‍ക്കാന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്കു കഴിഞ്ഞു. തന്റെ ജീവിതം പകര്‍ത്തിയെഴുതിയ പോലെ പി. ഭാസ്‌കരന്‍ പാട്ടെഴുതി കൊടുത്തപ്പോള്‍ ഹൃദയമുരുകി എം.കെ. അര്‍ജ്ജുനന്‍ ഈണം പകര്‍ന്നു. ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാം...

സംഗീതലോകത്തേക്ക്

ആയിടയ്ക്കാണ് അര്‍ജ്ജുനന്‍ ശ്രീകുമാരന്‍ തമ്പിയുമായി പരിചയപ്പെടുന്നത്. ശ്രീകുമാരന്‍ തമ്പി ചിത്രമേള, വെളുത്ത കത്രീന തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ദേവരാജന്‍ മാഷുമായി സ്വല്‍പം അകന്നു നില്‍ക്കുന്ന സമയവുമായിരുന്നു. ഒരിക്കല്‍ എന്തോ പറഞ്ഞു ദേഷ്യത്തിന് ശ്രീകുമാരന്‍ തമ്പി ദേവരാജന്‍ മാഷിനോട് 'മാഷിനു സ്വന്തം സംഗീതത്തില്‍ വിശ്വാസമുള്ളതു പോലെ എനിക്ക് എന്റെ കഴിവിലും വിശ്വാസമുണ്ട്, എനിക്കൊരു പാട്ടു നന്നാക്കാന്‍ മാഷിന്റെ ഹാര്‍മോണിസ്റ്റു തന്നെ ധാരാളമാണ്' എന്നു പറയുകയുണ്ടായി.

സംഗീതലോകത്തേക്ക്

ഈ വാചകം അറം പറ്റിയതു പോലെയായി. പില്‍ക്കാലത്ത് എം കെ അര്‍ജ്ജുനനുമായി ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. എം കെ അര്‍ജ്ജുനന്‍ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ഗായകര്‍ക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്.

Recommended Video

എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു | FilmiBeat Malayalam
സംഗീതം പകര്‍ന്ന ചില ചലച്ചിത്രഗാനങ്ങള്‍

സംഗീതം പകര്‍ന്ന ചില ചലച്ചിത്രഗാനങ്ങള്‍

ഭാമിനീ ഭാമിനീ...(ആദ്യത്തെ കഥ)
തളിര്‍വലയോ താമരവലയോ (ചീനവല)
മല്ലീസായകാ...നിന്മനസ്സൊരു...(സൂര്യവംശം)
ദ്വാരകേ...ദ്വാരകേ...(ഹലോ ഡാര്‍ലിങ്ങ്)
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം...(ആദ്യത്തെ കഥ)
കാറ്റിന്‍ ചിലമ്പൊലിയോ...(ഹലോ ഡാര്‍ലിങ്ങ്)
പൂന്തുറയിലരയന്റെ പൊന്നരയത്തി...(ചീനവല)
ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് 2008. മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (2017) ഭയാനകം സംവിധാനം: ജയരാജ്)

More from Filmibeat

Read more about: death മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X