'സിനിമാച്ചോറ് ഒരിക്കലുണ്ടാല്‍ പിന്നെ വിട്ടു പോകില്ല' മുഖ്യമന്ത്രിയ്‌ക്കൊപ്പം കരുതലായി ഫെഫ്കയും

കൊറോണയ്‌ക്കെതിരെ പൊരുതാന്‍ മലയാള സിനിമയിലെ താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം സജീവമായിട്ടുണ്ട്. സംവിധാകന്മാരുടെ നേതൃത്വത്തിലുള്ള ഫെഫ്ക ഹ്രസ്യചിത്രങ്ങള്‍ ഒരുക്കി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. സൂപ്പര്‍ വുമണും സൂപ്പര്‍മാനുമായി കൊറോണ കാലത്ത് പൊരുതുന്നവരുടെ കഥയാണ് ഇതിലൂടെ പറഞ്ഞിരുന്നത്. ഒപ്പം മറ്റ് മേഖലകളിലും ഫെഫ്ക സഹായം നല്‍കാനുണ്ട്.

രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിന് സഹായിക്കാന്‍ ഫെഫ്കയും രംഗത്ത് എത്തിയിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങള്‍ നല്‍കിയും ഭക്ഷണമൊരുക്കിയുമൊക്കെയാണ് ഫെഫ്ക രംഗത്ത് വരുന്നത്.

ഫെഫ്കയുടെ കുറിപ്പ്

സാധാരണ നിലക്ക്, രാവിലെ 5 മണിക്ക് ഹോട്ടല്‍ മുറിയുടെ കതക് തട്ടി, നിറഞ്ഞ ചിരിയോടെ ഗുഡ്മോണിംഗ് പറഞ്ഞ് ഒരു ഷൂട്ടിങ്ങ് സംഘത്തിന് മുഴുവന്‍ ചൂട് ചായയോ കാപ്പിയോ നല്‍കി എഴുന്നേല്‍പ്പിച്ചു കൊണ്ടാണ് പ്രൊഡക്ഷന്‍ ബോയ്‌സ് എന്ന് വിളിക്കപ്പെടുന്ന സിനിമാ നിര്‍മ്മാണത്തിലെ ഏറ്റവും അഭിവാജ്യ ഘടകമായ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്‍സ് പണി ആരംഭിക്കുന്നത്. മെസ്സ് സംഘത്തിന്റെ പണി അതിനും മുമ്പേ തുടങ്ങണം, നൂറോ നൂറ്റമ്പതോ ഇരുന്നൂറോ അഞ്ഞൂറോ വരുന്ന ഷൂട്ടിങ്ങ് സംഘത്തിന് ആവശ്യമായ മുഴുവന്‍ ഭക്ഷണവും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി സ്വാദിഷ്ടമായി ഉണ്ടാക്കുന്നത് ഇവരാണ്.

 ഫെഫ്കയുടെ കുറിപ്പ്

'സിനിമാച്ചോറ് ഒരിക്കലുണ്ടാല്‍ പിന്നെ വിട്ടു പോകില്ല' എന്ന ചൊല്ലിന് ഒട്ടേറെ വൈകാരിക അടരുകളുണ്ടെങ്കിലും സിനിമാ സെറ്റുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയും വൈവിധ്യവും ഈ വാക് പ്രയോഗത്തെ തീര്‍ച്ചയായും സാധൂകരിക്കുന്നതാണ്. രാത്രി ജോലി ഭാരം കഴിഞ്ഞ് മുറിയിലെത്തി, കുളി കഴിഞ്ഞ് കേരിയര്‍ തുറന്ന് കഞ്ഞിയും ചമ്മന്തിയും പയറ് തോരനും ഉണക്ക് മുള്ളനും കൂട്ടി ഒരു പിടി പിടിക്കുന്ന ഓര്‍മ്മ ഈ പണിയില്ലാ നാളുകളില്‍ ഏത് സിനിമാ പ്രവര്‍ത്തകന്റെയും പ്രിയപ്പെട്ട നൊസ്റ്റാള്‍ജിയകളില്‍ ഒന്നാണ്.

ഫെഫ്കയുടെ കുറിപ്പ്

ഡ്രൈവിംഗ് ലൈസന്‍സ് വണ്ടിയോടിക്കാനുള്ള യോഗ്യതയാണ്. പക്ഷെ മനസ്സില്‍ കലയുള്ള, ക്ഷമയുള്ള ഒരാള്‍ക്ക് മാത്രമേ ചലച്ചിത്ര മേഖലയില്‍ ഡ്രൈവറായി ജോലി ചെയ്യാന്‍ സാധിക്കൂ. ആവിഷ്‌കാര സംഘര്‍ഷങ്ങളിലൂടെയുള്ള ചലച്ചിത്ര കലാകാരന്മാരുടെ രാപ്പകല്‍ യാത്രകളില്‍ സാരഥ്യം വഹിക്കുക എന്നത് ഏറെ ആഹ്ലാദത്തോടെ ചെയ്യുന്നവരാണ് സിനിമാ സെറ്റുകളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍.കാരണം അവര്‍ എഴുതാത്ത എഴുത്തുകാരാണ്. അഭിനയിക്കാത്ത നടന്മാരാണ് .

 ഫെഫ്കയുടെ കുറിപ്പ്

കോവിഡ് 19 ന്റെ ഭീഷണിയെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ ആവശ്യമുള്ളവര്‍ക്ക് ഡോര്‍ ഡെലിവറിയായി ഭക്ഷണമെത്തിക്കുമെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഫെഫ്കയുടെ ഈ മൂന്ന് യൂണിയനുകള്‍ മുന്നിട്ടിറങ്ങുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ അറിയിച്ചു. വീടുകളിലും തെരുവിലും ഒറ്റപെട്ടുപോയവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഫെഫ്കയുടെ മെസ്സ് യൂണിയന്‍ ഉണ്ടാക്കുന്ന ഭക്ഷണം, ഡ്രൈവേഴ്‌സ് യൂണിയന്റെ വാഹനങ്ങളില്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ് യൂണിയന്‍ അംഗങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഇന്ന് 28 ന് ശനിയാഴ്ച്ച എറണാകുളത്ത് ആരംഭിക്കും. അന്നം എന്ന് പേരിട്ട ഈ പദ്ധതി തുടര്‍ന്ന് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.

ഫെഫ്കയുടെ കുറിപ്പ്

കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഫ്കയുടെ 400 വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാനുള്ള തീരുമാനം ഫെഫ്ക കൈക്കൊണ്ടത്. പണിയില്ലാതെ പ്രയാസം അനുഭവിക്കുന്ന അയ്യായിരത്തോളം വരുന്ന ഫെഫ്ക അംഗങ്ങള്‍ക്ക് ഏപ്രില്‍ മാസം ധനസഹായം വിതരണം ചെയ്യുന്നതിനുള്ള ധന സമാഹരണ യജ്ഞവും സമാന്തരമായി സംഘടന ആരംഭിച്ചു കഴിഞ്ഞു.

ഫെഫ്കയുടെ കുറിപ്പ്

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അല്ലു അര്‍ജുന്‍ തുടങ്ങി ഒട്ടേറെ താരങ്ങളും അഭ്യുദയകാംഷികളും സാമ്പത്തിക ശേഷിയുള്ള ഫെഫ്ക അംഗങ്ങളും ഈ സ്‌നേഹ കൂട്ടായ്മയില്‍ സംഘടനയുടെ ഭാഗമാകുന്നുണ്ട്. കോവിഡ് 19 ന്റെ വ്യാപനത്തെ തടയാന്‍ IAM ആയി സഹകരിച്ച് ഫെഫ്ക നിര്‍മ്മിച്ച 9 ലഘു ചിത്രങ്ങള്‍ പൊതു സമൂഹത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച് കൊണ്ടിരിക്കുകയാണ്. ഫെഫ്കയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും പ്രസിഡന്റ് സിബി മലയിലും നന്ദി അറിയിച്ചു.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X