ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ചരിത്ര സംഭവം! സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് സഹായം ലഭിക്കും
കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് ഇരുപത്തിയൊന്ന് ദിവസത്തോളം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സാധാരണക്കാരായവര്‍ ബുദ്ധിമുട്ടിലും. തിയേറ്ററുകളും ഷൂട്ടിങ്ങുകളും നിര്‍ത്തിയതോടെ സിനിമാ മേഖലയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരും ബുദ്ധിമുട്ടിലായി. ഇവരെ സഹായിക്കുന്നതിനായി താരങ്ങളും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ദിവസവേതന തൊഴിലാളികള്‍ക്കും ദുരിതാശ്വാസ സഹായം നല്‍കാന്‍ ആള്‍ ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ചരിത്ര സംഭവം..! കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് നിശ്ചലമായ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ദിവസവേതന തൊഴിലാളികള്‍ക്കും ദുരിതാശ്വാസ സഹായം നല്‍കാന്‍ സഹായിക്കണമെന്ന ആള്‍ ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ (AIFEC) അഭ്യര്‍ത്ഥന അംഗീകരിച്ചതായി സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണനെ, കല്യാണ്‍ ജ്വല്ലേഴ്സിന്റെ ചെയര്‍മാന്‍ ശ്രീ.കല്യാണരാമനും, ബ്രാന്‍ഡ് അംബാസിഡര്‍ ശ്രീ അമിതാഭ് ബച്ചനും അറിയിച്ചു.

ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ തലത്തില്‍ ഇത്തരമൊരു തൊഴിലാളി ക്ഷേമ സംരംഭം നടപ്പിലാകുന്നത്. ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്, മലയാളം, കന്നട, ബംഗാളി തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഭാഷാ ചിത്രങ്ങളിലേയും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ അംഗങ്ങളായ മലയാളത്തിലെ ഫെഫ്ക അടക്കമുള്ള പ്രാദേശിക ചലച്ചിത്ര ട്രേഡ് യൂണിയനുകളുടെ കോണ്‍ഫെഡറേഷനാണ് ഐഫെക്ക്.

കേരളത്തില്‍, ചിത്രീകരണം നിലച്ചതിനാല്‍ കഷ്ടത്തിലായ ഫെഫ്കയിലെ അംഗങ്ങളായ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ധനസഹായം ചെയ്യുന്നതിലേക്ക് ' കരുതല്‍ നിധി' എന്ന് പേരിട്ട ധനസമാഹരണ ഉദ്യമത്തിലായിരുന്നു ഫെഫ്ക. ആദ്യ ഘട്ടത്തില്‍ സഹായവുമായി ഓടി എത്തിയവരാണ് ശ്രീ.മോഹന്‍ലാലും ശ്രീമതി. മഞ്ജുവാര്യരും ഫെഫ്ക്കയിലെ അംഗങ്ങളും. എന്നാല്‍, സാമ്പത്തിക അപാര്യാപ്തത തീഷ്ണമായ സാഹചര്യത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സഹായാഭ്യര്‍ത്ഥനയുമായി കല്യാണ്‍ ജുവലേര്‍സ്സിനെ സമീപിക്കുകയും, കല്യാണിന്റെ ചെയര്‍മാന്‍ ശ്രീ. കല്യാണരാമന്‍ തുറന്ന മനസ്സോടെ സഹായ വാഗ്ദാനം നടത്തുകയുമാണുണ്ടായത്.

ഈ കരുതല്‍പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അളവില്ലാതെ സഹായിക്കുന്ന കല്യാണ്‍ ജുവലേര്‍സ്സിനും, ഒപ്പം, സഹായഹസ്തം നീട്ടുന്ന സോണി ചാനലിനും ഇന്ത്യന്‍ ചലച്ചിത്ര തൊഴിലാളികള്‍ കടപ്പെട്ടിരിക്കുന്നു.പ്രതിസന്ധികള്‍ നിറഞ്ഞ ഇത്തരമൊരു സാഹചര്യത്തില്‍ മാതൃകാപരമായ തീരുമാനം കൈക്കൊണ്ട് സമയ ബന്ധിതമായി ദേശീയ തലത്തില്‍ പദ്ധതി നടപ്പാക്കുന്ന ശ്രീ ബി ഉണ്ണികൃഷ്ണന്‍, ശ്രീ അമിതാഭ് ബച്ചന്‍, കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ശ്രീ.കല്യാണരാമന്‍ എന്നിവരെ ഫെഫ്ക പ്രസിഡന്റ് ശ്രീ സിബി മലയില്‍, ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ശ്രീ ജി എസ് വിജയന്‍ എന്നിവര്‍ അഭിനന്ദിച്ചു .


Click it and Unblock the Notifications