twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകനായും വില്ലനായും വെള്ളിത്തിരയിൽ നിറഞ്ഞ സത്താര്‍! പ്രിയ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ഫെഫ്ക

    |

    നടന്‍ സത്താറിന്റെ മരണ വാര്‍ത്ത കേട്ടാണ് ഇന്ന് കേരളം ഉണര്‍ന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം വില്ലന്‍ വേഷം കൈകാര്യം ചെയ്തിരുന്നത് സത്താറായിരുന്നു. തുടക്ക കാലത്ത് അന്തരിച്ച മുന്‍നടന്‍ രതീഷ്, ജയന്‍, തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ സത്താര്‍ അഭിനയിച്ചിരുന്നു. 1976 ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറ്റം നടത്തിയത്.

    ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

    ഏറെ കാലം അസുഖ ബാധിതനായി കഴിഞ്ഞിരുന്ന സത്താറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആദാരാഞ്ജലി അര്‍പ്പിച്ചു. ഒപ്പം ഫെഫ്ക ഡയറ്കടേഴ്‌സ് യൂണിയനും തങ്ങളുടെ പ്രിയപ്പെട്ട സത്താറിനെ അനുസ്മരിച്ച് എത്തിയിരിക്കുകയാണ്.

    സത്താറിന്റെ മരണം

    പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു, 67 വയസായിരുന്നു. ഇന്നു വെളുപ്പിന് 3 :50 ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. മരിക്കുന്ന സമയം മകനും മുന്‍ഭാര്യ ജയഭാരതിയും കൂടെയുണ്ടായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍ നടക്കും.

    സത്താറിന്റെ മരണം

    നായകനായും വില്ലനായും സ്വഭാവ നടനായും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടനാണ് സത്താര്‍. എഴുപതുകള്‍ സത്താറിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ 'ഭാര്യയെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താര്‍ പിന്നീട് വില്ലന്‍ വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടിയത്.

    സത്താറിന്റെ മരണം

    തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ശരപഞ്ജരം, സീമന്തിനി, ബീന, യതീം, ബെന്‍സ് വാസു, ഈ നാട്, അവളുടെ രാവുകള്‍, ലിസ, കുറുക്കന്റെ കല്ല്യാണം, തുറന്ന ജയില്‍, 22 ഫീമെയ്ല്‍ കോട്ടയം, കമ്മിഷണര്‍, ലേലം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2003-ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല.

    സത്താറിന്റെ മരണം

    എന്നാല്‍ 2012-ല്‍ ആഷിക്ക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, 2013-ല്‍ വി. കെ പ്രകാശ് സംവിധാനം ചെയ്ത നത്തോലി ചെറിയ മീനല്ല, 2014 ല്‍ സലാം ബാപ്പുവിന്റെ മംഗ്ലീഷ് എന്നീ ചിത്രങ്ങളില്‍ സത്താര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധ നേടി. 2014-ല്‍ പുറത്തിറങ്ങിയ 'പറയാന്‍ ബാക്കി വച്ചത്' ആണ് അവസാനം അഭിനയിച്ച ചിത്രം. സിനിമാ രംഗത്ത് സജീവമായി നില്‍ക്കുന്നതിനിടെ 1979-ല്‍ ആണ് നടി ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്യുന്നത്. സത്താര്‍ - ജയഭാരതി ദമ്പതികളുടെ മകനാണ് ചലച്ചിത്ര നടന്‍ കൂടിയായ കൃഷ് ജെ സത്താര്‍. ജയഭാരതിയും സത്താറും പിന്നീട് വഴിപിരിഞ്ഞു.

    Recommended Video

    ആരായിരുന്നു മലയാളികളുടെ സത്താര്‍
    സത്താറിന്റെ മരണം

    എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ വാരപ്പറമ്പില്‍ ഖാദര്‍ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളില്‍ ഒമ്പതാമനായി ജനിച്ചു. കടുങ്ങല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. സത്താറിന്റെ നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികള്‍.

    English summary
    FEFKA Directors' Union Talks About Sathar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X