രാജമാണിക്യവും ബാലേട്ടനും ഒരുക്കിയ തിരക്കഥാകൃത്ത്! ടി എ ഷാഹിദ് ഓര്‍മ്മയായിട്ട് 7 വര്‍ഷങ്ങള്‍

മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ പ്രമുഖ തിരക്കഥാകൃത്തായിരുന്നു ഷാഹിദ്. നാട്ടുരാജാവ്, രാജമാണിക്യം, ബാലേട്ടന്‍, മാമ്പഴക്കാലം, എന്നിങ്ങനെ മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായി അഭിനയിച്ച് ഹിറ്റായ നിരവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് ഷഹീദ് ആയിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ എത്തിയിരിക്കുകയാണ്.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ കുറിപ്പ്

തിരക്കഥാകൃത്ത് ടി. എ. ഷാഹിദ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 7 വര്‍ഷങ്ങള്‍... ഏറെ നന്‍മയുള്ള കഥകള്‍ മലയാളികള്‍ക്കായി നല്‍കിയ ഷാഹിദിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രണാമം. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച തിരക്കഥാകൃത്തായിരുന്നു ടി.എ. ഷാഹിദ്. 2012 സെപ്റ്റംബര്‍ 28-ന് ഇദ്ദേഹം അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരം 6.45 ഓടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 41 വയസ്സായിരുന്നു.

 t-a-shaheed

പ്രശസ്ത തിരക്കഥാകൃത്ത് ടി.എ. റസാക്ക് സഹോദരനാണ്. ആദ്യ സിനിമയായ ബാലേട്ടന്റെ കഥ ഷാഹിദ് കണ്ടെത്തിയത് സ്വന്തം സഹോദരനായ ടി എ റസാഖിന്റെ ജീവിതത്തില്‍ നിന്നായിരുന്നു. കലാഭവന്‍ മണി നായകനായ എം.എല്‍.എ. മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രമാണ് അവസാനമായി പുറത്തു വന്ന ചിത്രം. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

നാട്ടുരാജാവ്, രാജമാണിക്യം, ബാലേട്ടന്‍, മാമ്പഴക്കാലം, പച്ചക്കുതിര, ബെന്‍ ജോണ്‍സണ്‍, മത്സരം, അലിഭായ്, താന്തോന്നി, കാക്കി തുടങ്ങി നിരവധി സിനിമള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ജോഷി, ഷാജി കൈലാസ്, കമല്‍, അന്‍വര്‍ റഷീദ് ഉള്‍പ്പടെ വമ്പന്‍മാര്‍ പലര്‍ക്കും ഷാഹിദ് തിരക്കഥയെഴുതി നല്‍കി.ഭാര്യ: ഷീജ, മക്കള്‍: അഖില, അലിത.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X