twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ ചെയ്തതും ചില്ലറ കാര്യമല്ല! 5 ലക്ഷം നല്‍കിയ ലേഡീ സൂപ്പര്‍സ്റ്റാറിന് നന്ദി പറഞ്ഞ് ഫെഫ്ക

    |

    പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും ഇപ്പോള്‍ കൊറോണ വൈറസ് വന്നപ്പോഴും കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു. മാതൃകാപരമായ ഒരുപാട് കാര്യങ്ങളായിരുന്നു എല്ലാവരും ചെയ്തിരുന്നത്. കൂട്ടത്തില്‍ സിനിമാ താരങ്ങളുടെ പ്രവൃത്തികള്‍ എല്ലാ കാലവും അഭിനന്ദനം അര്‍ഹിക്കുന്നതാണ്. സിനിമകളുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ താരങ്ങളെല്ലാവരും വീടുകളില്‍ കഴിയുകയായിരുന്നു.

    എന്നാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ പലവധിത്തിലുള്ള സഹായങ്ങളാണ് താരങ്ങള്‍ നല്‍കുന്നത്. നടന്‍ മോഹന്‍ലാല്‍ പത്ത് ലക്ഷത്തോളം രൂപയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന് നല്‍കിയത്. ഇപ്പോഴിതാ നടി മഞ്ജു വാര്യരും സാമ്പത്തിക സഹായം നല്‍കിയിരിക്കുയാണ്. മഞ്ജു വാര്യരോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, ഫെഫ്ക എഴുതിയ കത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

     ഫെഫ്കയുടെ കുറിപ്പ്

    ശ്രീമതി മഞ്ജു വാര്യര്‍, കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ആദ്യം നിശ്ചലമായ മേഖലകളിലൊന്നാണല്ലോ നമ്മള്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര വ്യവസായം. ഇനിയെന്ന് ചിത്രീകരണം പുന:രാരംഭിക്കാന്‍ കഴിയുമെന്നും നമ്മുക്കറിയില്ല. മലയാളത്തില്‍ മൂവായിരത്തോളം വരുന്ന ദിവസവേതനക്കാരായ സഹപ്രവര്‍ത്തകര്‍ നമ്മുക്കുണ്ട്. കൂടാതെ, സഹസംവിധായകര്‍, ഡബിംഗ് ആര്‍ട്ടിസ്റ്റുകള്‍, നര്‍ത്തകര്‍... അങ്ങനെ വലിയൊരു വിഭാഗം.

     ഫെഫ്കയുടെ കുറിപ്പ്

    അവരൊയെക്കെ എങ്ങിനെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ കഴിയും എന്ന ആശങ്കയില്‍ ഞങ്ങള്‍ കൂടിയാലോചന നടത്തുന്ന സമയത്താണ് താങ്കള്‍ എന്നെ ഇങ്ങോട്ട് ഫോണില്‍ വിളിച്ച് ഞങ്ങള്‍ സമാഹരിക്കുന്ന 'കരുതല്‍ നിധി'യിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ആ പണം അയച്ചു തരികയും ചെയ്തു.

     ഫെഫ്കയുടെ കുറിപ്പ്

    താങ്കള്‍ തന്നെയാണ് ഈ ധനസമാഹരണത്തിനു സഹായകമാവും എന്ന ലക്ഷ്യത്തോടെ കല്യാണ്‍ ജ്വലേഴ്‌സുമായി എന്നെ ബന്ധപ്പെടുത്തുന്നതും. ആ ചര്‍ച്ച വികസിച്ചത് ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവന്‍ ചലച്ചിത്ര തൊഴിലാളികള്‍ക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിയിലേക്കാണ്.

     ഫെഫ്കയുടെ കുറിപ്പ്

    ഫെഫ്കയിലെ അംഗങ്ങളോട് കാട്ടിയ സ്‌നേഹത്തിനും പ്രതിബദ്ധതയ്ക്കും ഞങ്ങള്‍ക്കു മഞ്ജുവിനോട് നിസ്സീമമായ നന്ദിയുണ്ട്. സ്‌നേഹവും. മഞ്ജുവിന്റെ തുടര്‍യാത്രകളില്‍ ഉള്ളില്‍ സൂക്ഷിക്കുന്ന തൊഴിലാളി വര്‍ഗ്ഗബോധത്തിന്റേയും സാഹോദര്യത്തിന്റേയും ശക്തമായ മൂല്യങ്ങള്‍ തുണയായി എപ്പോഴും കൂടെ ഉണ്ടാവുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല. സ്‌നേഹത്തോടെ, ഉണ്ണിക്കൃഷ്ണന്‍ ബി (ജനറല്‍ സെക്രട്ടറി, ഫെഫ്ക). എന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ സംഘടന പറഞ്ഞിരിക്കുന്നത്.

    Recommended Video

    പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | FilmiBeat Malayalam
     ഫെഫ്കയുടെ കുറിപ്പ്

    ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന സിനിമാ പിന്നണി പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നിരവധി മാര്‍ഗങ്ങളാണ് കണ്ടെത്തിയിരുന്നത്. കൊറോണയ്‌ക്കെതിരെ ബോധവത്കരണം നല്‍കുന്നതിന് ഒന്‍പതോളം ഹ്രസ്യ ചിത്രങ്ങള്‍ ഒരുക്കിയിരുന്നു. ഒപ്പം കരുതല്‍ നിധി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയിലൂടെ ധനസമാഹരണം കണ്ടെത്താന്‍ ശ്രമിച്ചു. പലയിടങ്ങളിലും കുടുങ്ങി കിടക്കുന്നവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ പോലെ സിനിമാക്കാരുടെ നേതൃത്വത്തില്‍ അന്നം എന്നൊരു പദ്ധതിയും ആരംഭിച്ചിരുന്നു.

    English summary
    FEFKA Directors' Union Thanks Letter To Manju Warrier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X