മഞ്ജു വാര്യരും മോഹന്‍ലാലും കൊടുത്തു! പിന്നാലെ യുവനടിയും, ഇപ്പോള്‍ സഹായവുമായി സന്തോഷ് കീഴാറ്റൂരും

ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ച ലോക്ഡൗണ്‍ പിന്നെയും നീണ്ട് പോവുകയാണ്. അതേ സമയം കേരളത്തിന് ആശ്വസിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സാധാരണക്കാര്‍ക്കൊപ്പം സിനിമാ താരങ്ങളുമുണ്ടായിരുന്നു.

സിനിമാ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തി വെച്ചതോടെ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ കരുതല്‍ നിധി എന്നൊരു പദ്ധതി തുടങ്ങിയിരുന്നു. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരുമടക്കമുള്ള താരങ്ങള്‍ സഹായങ്ങളുമായി വന്നിരുന്നു. ഇപ്പോഴിതാ നടന്‍ സന്തോഷ് കീഴാറ്റൂരും സഹായവുമായി എത്തിയിരിക്കുകയാണ്.

ഫെഫ്കയുടെ കുറിപ്പ്

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഐശ്യര്യ ലക്ഷ്മി, അലന്‍സിയര്‍ എന്നിവര്‍ക്ക് പിന്നാലെ ഫെഫ്കയുടെ 'കരുതല്‍ നിധി ' പദ്ധതിയിലേക്ക് ധനസഹായവുമായി നടന്‍ സന്തോഷ് കീഴാറ്റൂരും സ്വമേധയാ മുന്നോട്ട് വന്ന നന്മയുടെ വാര്‍ത്ത അറിയിക്കട്ടെ. സഹസംവിധായകനായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ അംഗത്വമുള്ള സന്തോഷ് കീഴാറ്റൂര്‍ ചലച്ചിത്ര താരം, തിയേറ്റര്‍ പേഴ്‌സണ്‍, ഷോര്‍ട്ട് ഫിലിം - സീരിയല്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലൊക്കെ കഴിവ് തെളിയിയിച്ച ബഹുമുഖ പ്രതിഭയാണ്.

 ഫെഫ്കയുടെ കുറിപ്പ്

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ സന്തോഷ് കീഴാറ്റൂര്‍ ലോഹിതദാസിന്റെ 'ചക്രം' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. ലാല്‍ജോസിന്റെ 'വിക്രമാദിത്യന്‍' എന്ന സിനിമയിലെ കുഞ്ഞുണ്ണി മേനോന്‍ എന്ന കള്ളന്‍ കഥാപാത്രം കരിയറിലെ വഴിത്തിരിവായി. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു. അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ചതാണ് 'കരുതല്‍ നിധി ' പദ്ധതി.

ഫെഫ്കയുടെ കുറിപ്പ്

ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങള്‍ക്കൊപ്പം , വ്യവസായ രംഗത്ത് നിന്ന് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ശ്രീ കല്യാണ രാമനും ചലച്ചിത്ര മേഖലയില്‍ നിന്ന് ധാരാളം സുമനസുകളും ഈ പദ്ധതിക്കുള്ള പിന്തുണ ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചിരുന്നു. ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിധത്തില്‍ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളര്‍ത്താന്‍ ഇന്ത്യന്‍ ഫിലിം എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (AIFEC) ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

ഫെഫ്കയുടെ കുറിപ്പ്

സംവിധായകര്‍ തൊട്ട് ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്‍സും സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാന്‍ രാപ്പകല്‍ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരും .. ഇങ്ങിനെ വിവിധ തസ്തികളില്‍ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കരുതല്‍ നിധി പദ്ധതിയുടെ സഹായം ലഭിക്കുന്നുണ്ട്. പ്രിയ സന്തോഷ് കീഴാറ്റൂര്‍ അവിസ്മരണീയ കഥാപാത്രങ്ങളാല്‍ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം, ഈ സങ്കീര്‍ണ്ണ സാഹചര്യത്തില്‍ സംഘടനയുമായി കൈകോര്‍ത്തതിന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ അഭിനന്ദനങ്ങള്‍ ..

More from Filmibeat

Read more about: santhosh keezhattoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X