ദേശീയ പുരസ്‌കാരം 8 തവണ, അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസിന് പിറന്നാള്‍ ആശംസകള്‍

മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്‍ യേശുദാസ് എണ്‍പതിന്റെ നിറവിലാണ്. പിറന്നാള്‍ ദിനത്തില്‍ കുടുംബസമേതം കെല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് യേശുദാസ്. സമൂഹ മാധ്യമങ്ങള്‍ നിറയെ ഗാനഗന്ധര്‍വ്വനുള്ള ആശംസകളാണ്. താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും തുടങ്ങി നിരവധി താരങ്ങളാണ് ഫേസ്ബുക്കിലൂടെ ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. കൂട്ടത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനുമുണ്ട്.

 ഫെഫ്കയുടെ പോസ്റ്റ്

ഫെഫ്കയുടെ പോസ്റ്റ്

മലയാളികളുടെ മനസ്സിലും ചുണ്ടിലും പാടി കൊണ്ടു നടക്കുന്ന മാറ്റി വയ്ക്കാനാകാത്ത ശീലം. സ്വകാര്യ അഹങ്കാരം, സംഗീതസങ്കല്‍പ്പത്തിന്റെ മറ്റൊരു പേരായി ദാസേട്ടന്‍ മാറിയിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി. തലമുറകളുടെ വ്യത്യാസമില്ലാതെ ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാര്‍ധക്യവുമെല്ലാം സംഗീത സുരഭിലമാക്കിയ മലയാളത്തിന്റെ സ്വന്തം ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.

ഫെഫ്കയുടെ പോസ്റ്റ്

അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ ഗായകന്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഫെഫ്കയുടെ പോസ്റ്റ്

മലയാളികള്‍ക്ക് സംഗീതമധുരവും ശ്രുതിശുദ്ധവുമായ ഒരു കാലമാണ് യേശുദാസ്. മലയാളത്തിന്റെ ദേശസത്തയെ മലയാളി വീണ്ടെടുത്ത നാദരൂപം. 1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛന്‍ തന്നെ. എട്ടാം വയസ്സില്‍ പ്രാദേശിക സംഗീത മത്സരത്തില്‍ നേടിയ സ്വര്‍ണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്റെ അടയാളനക്ഷത്രമായി. ശാസ്ത്രീയ സംഗീതത്തോട് അതും കര്‍ണ്ണാടക സംഗീതത്തോട് വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛന്‍ തന്നെയായിരുന്നു.

ഫെഫ്കയുടെ പോസ്റ്റ്

തുടര്‍ന്ന്, കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റയും പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം, 1960 ല്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ എത്തിയത് വഴിത്തിരിവായി. പ്രിന്‍സിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ വഴി സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശ്രീനിവാസിന്റെ സംഗീതത്തില്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടി സിനിമാ സംഗീത ലോകത്തേക്ക്.

 ഫെഫ്കയുടെ പോസ്റ്റ്

'ജാതിഭേദം മതദ്വേഷം' അവിടുന്നിങ്ങോട്ട് യേശുദാസിനെ കേള്‍ക്കാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോയിട്ടില്ല, കുടില്‍ തൊട്ട് കൊട്ടാരം വരെ അതേറ്റുപാടി. വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, ജി.ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എം എസ് ബാബുരാജ് ശ്രീകുമാരന്‍ തമ്പി, എം കെ അര്‍ജ്ജുനന്‍ എന്നിങ്ങനെ ഒട്ടേറെ മഹാരൂപികള്‍, ഈ സമൃദ്ധിയില്‍ ഒരേ ഒരു യേശുദാസ്. പ്രതിഭയുടെ ആ വൈവിധ്യം യേശുദാസിലേക്ക് സംക്രമിച്ചു. അത് മലയാളത്തിന്റെ ഗാനവസന്തമായി തലമുറകളിലേക്കും. പല ഭാഷകളില്‍ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സര്‍ഗ്ഗസംഗീതം പടര്‍ന്നുപന്തലിച്ചു.

 ഫെഫ്കയുടെ പോസ്റ്റ്

കോഴിക്കോട് അബ്ദുള്‍ ഖാദറും മന്നാഡെയും മെഹ്ബൂബും ഉദയഭാനുവും കമുകറയുമെല്ലാം ഗ്രാമീണമായ ശബ്ദഭേദങ്ങളോടെ പാടിയപ്പോള്‍ യേശുദാസിനെ വിശേഷിപ്പിക്കാന്‍ നമുക്ക് ഗന്ധര്‍വനെന്ന സംഗീതരൂപകം വേണ്ടിവന്നു. ദേവഗായകന്‍! ആലാപനത്തിന്റെയും ശബ്ദത്തിന്റെയും മാനകം മലയാളിക്ക് യേശുദാസായി. അസ്സാമില്‍ ഭൂപന്‍ ഹസാരികയ്‌ക്കോ പാകിസ്ഥാനില്‍ മെഹ്ദി ഹസനോ കിട്ടാത്ത അനന്യത. പാടുന്നവരെല്ലാം യേശുദാസാകാന്‍ നോക്കി. അങ്ങനെ സംഗീതപ്രതിഭയ്ക്കും മീതെ യേശുദാസ് നമുക്കൊരു വിശ്വാസമായി.

ഫെഫ്കയുടെ പോസ്റ്റ്

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (8) നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പത്മവിഭൂഷണ്‍ (2017), പത്മഭൂഷണ്‍(2002), പത്മശ്രീ (1973) പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യവും പലതവണ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

 ഫെഫ്കയുടെ പോസ്റ്റ്

മുല്ലവീട്ടില്‍ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് യേശുദാസ് വിവാഹം കഴിച്ചു. പിന്നീട് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് (1977) ഇവരുടെ മൂത്തമകന്‍ വിനോദിന്റെ ജനനം. പിന്നീട് വിജയ് (1979), വിശാല്‍ (1981) എന്നിങ്ങനെ രണ്ട് ആണ്‍മക്കള്‍ കൂടി അദ്ദേഹത്തിനുണ്ടായി. രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ അതിപ്രസിദ്ധനായ ഗായകനാണ്. കേരളത്തിന്റ ആത്മാവില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വരമധുരമായ ശബ്ദത്തിന്റെ ഉടമയ്ക്ക്, മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ജന്മദിനാശംസകള്‍ നേരുന്നതിനോടൊപ്പം ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X