ഇനി സംവിധായകനാവാന്‍ ഇന്റര്‍വ്യു പാസ്സാവണം!

ആരെല്ലാം സിനിമ നിര്‍മിക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന തീരുമാനിക്കും. സംവിധാനമടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ തീരുമാനിക്ാന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക)യുണ്ട്. എല്ലാറ്റിന്റെയും തലപ്പത്ത് കാര്യമായ ജോലിയൊന്നുമില്ലാത്ത, മറ്റുള്ളവര്‍ക്ക് എങ്ങനെ പാരപണിയണമെന്നതില്‍ ഡോക്ടറേറ്റ് എടുത്ത കുറച്ചാളുകളും.
ഫെഫ്കയുടെ പുതിയൊരു വാറോല വരാനിരിക്കാന്‍ പോകുകയാണ്. പുതുതായി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നവരെ ഫെഫ്കയിലെ തലമുതിര്‍ന്ന കുറച്ചു സംവിധായകര്‍ ചേര്‍ന്നു ഇന്റര്‍വ്യു ചെയ്യും. സംവിധായകനെയും നിര്‍മാതാവിനെയും വിളിച്ചിരുത്തി കാര്യങ്ങളെല്ലാം സംസാരിച്ച് ഈ സിനിമയൊരുക്കാന്‍ രണ്ടുപേര്‍ക്കും കെല്‍പ്പുണ്ടോ എന്നെല്ലാം തീരുമാനിച്ച ശേഷമേ ഇവര്‍ക്ക് ഫെഫ്ക അനുമതി നല്‍കയുള്ളൂ.
അതായത് പുതിയ ആരും ഇനി സംവിധാന മോഹവുമായി വരണ്ട എന്നര്‍ഥം. വന്നാല്‍ ഫെഫ്കയുടെ തലമുതിര്‍ന്നവരുടെ ചോദ്യത്തിനു മുന്‍പില്‍ ഇവര്‍ വെള്ളം കുടിക്കും. അതോടെ അവന്റെ സംവിധാന മോഹം അതോടെ തീരും. നിര്‍മാതാക്കള്‍ പെരുവഴിയിലായി പോകാതിരിക്കാന്‍ വേണ്ടിയാണ് ഈ ഇന്റര്‍വ്യു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുറേ പേര്‍ സിനിമാ പിടിത്തം തുടങ്ങും. 20 ലക്ഷം മുടക്കിയാല്‍ മതിയെന്നു പറഞ്ഞ് നിര്‍മാതാക്കളെ ചാക്കിട്ടുപിടിക്കും.
പിന്നെ കുറച്ചുകൂടി പണം നിര്‍മാതാവ് കടംമുടക്കി ഇറക്കും. അതും കഴിയുമ്പോള്‍ ചിത്രം പെട്ടിയിലാകും. അങ്ങനെ പെരുവഴിയിലായ ഒത്തിരി നിര്‍മാതാകകള്‍ ഇവിടെയുണ്ട്. ഇനി അത്തരക്കാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് നവാഗതര്‍ക്കായി ഈ ഇന്റര്‍വ്യു എന്നാണ് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ പറയുന്നത്.
ആദ്യമൊന്നു ചോദിക്കട്ടെ. പുതിയ സംവിധായകരുടെ കഴിവ് അളക്കാന്‍ മാത്രം കഴിവുള്ള ആരെല്ലാമാണ് ഇവിടെയുള്ളത്.? തുടര്‍ച്ചയായി പത്തു ചിത്രങ്ങള്‍ നിലം തൊടാതെ പൊട്ടിയതിനാല്‍ നിര്‍മാതാക്കളെ കിട്ടാതെ ചൊറിയും കുത്തിയിരിക്കുന്ന കുേ തലനിരച്ചവരോ? നിങ്ങള്‍ കാരണം പെരുവഴിയിലായ നിര്‍മാതാക്കളെ പുനരധിവസിപ്പിക്കാന്‍ ആദ്യം നടപടിയെടുക്കുകയാണു വേണ്ടത്.
മലയാളത്തില്‍ ഒത്തിരി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ആ ബഹുമാനമെല്ലാം നിലനിര്‍ത്തികൊണ്ട് ചോദിക്കട്ടെ. ഇഷ്ടം എന്ന ചിത്രത്തിനു ശേഷം താങ്കള്‍ ചെയ്ത എല്ലാ സിനിമയ്ക്കും വേണ്ടി പണം മുടക്കിയ പെരുവഴിയിലായവരെ താങ്കള്‍ അന്വേഷിച്ചിട്ടുണ്ടോ? ഒന്നോ രണ്ടോ പേരല്ല ആ ലിസ്റ്റില്‍ ഉണ്ടാകുക.
അവസാനമായി ചെയ്ത ഉന്നം എന്ന ചിത്രം വരെ പത്തിലേറെയുണ്ടാകും. ദേവദൂതന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളത്തിലെ പ്രമുഖനായ ഒരു നിര്‍മാതാവ് എല്ലാം ഉപേക്ഷിച്ചുപോയ കാര്യം താങ്കള്‍ക്കറിയാന്‍ പറ്റുമായിരിക്കും. മലയാളത്തില്‍ ഒട്ടനവധി ഹിറ്റൊരുക്കിയ നിര്‍മാതാവായിരുന്നു അദ്ദേഹം. അതുപോലെ ഫ്‌ലാഷ്, വയലിന്‍., ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, അമൃതം, പുതിയരാഗം എന്നിങ്ങനെ എല്ലാ നിര്‍മാതാക്കളുടെയും ഇപ്പോഴത്തെ അവസ്ഥയൊന്നു അന്വേഷിച്ചാല്‍ മതി.
താങ്കളുടെ ഹിറ്റ്ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താല്‍ അധിക സിനിമകള്‍ക്കും തിരക്കഥയെഴുതിയത് ലോഹിതദാസ് ആണെന്നു മനസ്സിലാക്കാം. ലോഹിതദാസ് ഇല്ലാതെ താങ്കള്‍ ചെയ്ത ചിത്രങ്ങളിലധികവും വന്‍ പരാജയവുമായിരുന്നു. അപ്പോള്‍ ഒരു കാര്യം കൂടി വ്യക്തമാകും. ലോഹിതദാസ് എന്ന കഴിവറ്റ തിരക്കഥാകൃത്ത് എഴുതിവച്ചത് ക്യാമറയില്‍ പകര്‍ത്തിയല്ലേ താങ്കളും ഇപ്പോഴത്തെ നിലയില്‍ എത്തിയത്.
ഇതുപോലെ കഴിവു തെളിയിക്കാന്‍ ഒത്തിരിപേര്‍ വരും. അവരെ മുളയിലേ നുള്ളാനുള്ള നിങ്ങളുടെ നീക്കം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.കാരണം ഇവിടുത്തെ എല്ലാ മലയാളിയും രണ്ടുനേരം കഴിക്കുന്നത് അന്നം തന്നെയാണ്. മറ്റു പലതുമല്ല എന്നോര്‍ത്താല്‍ മതി.
അടുത്ത പേജില്‍


Click it and Unblock the Notifications