twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീനിയര്‍ റാഗിങ് മുളയിലേ നുള്ളണം

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/feature/2013/02/fefka-plan-conduct-interviews-sibi-malayil-1-107513.html">« Previous</a>

    Interview
    മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് പുതിയ സംവിധായകരുടെ പ്രൊജക്ടുകള്‍ക്കാണ്. മോഹന്‍ലാല്‍ ആറു പുതിയ സംവിധായകരെയാണ് ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതിനര്‍ഥം ഇവിടുത്തെ കഴിവുറ്റ സീനിയര്‍ സംവിധായകരെയൊന്നും വേണ്ട പുതിയ ചിന്തയുള്ള, പുതിയ ആശയങ്ങളുള്ള ആളുകള്‍ മതിയെന്നല്ലേ. മോഹന്‍ലാലിനെ വച്ച് നിരവധി ഹിറ്റൊരുക്കിയ ആളാണ് സിബി മലയില്‍. എന്നാല്‍ അദ്ദേഹം ലാലിനെ വച്ച് അവസാനം ചെയ്ത രണ്ടു ചിത്രങ്ങള്‍- ദേവദൂതന്‍, ഫഌഷ് എന്നിവയിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് ആര്‍ക്കെങ്കിലും മനസ്സിലായിരുന്നോ? ഇനിയും ലാല്‍ ഇത്തരമൊരു കഥയുമായി വന്നാല്‍ സിബി മലയിലിന് ഡേറ്റു നല്‍കുമോ?

    എല്ലാ മേഖലയിലും പുതിയ ചിന്താഗതിക്കാര്‍ വരും. അങ്ങനെ വന്നവരായിരുന്നു സിബിയും കമലുമെല്ലാം. അവരെയെല്ലാം ഉള്‍ക്കൊണ്ടവരാണു മലയാളികള്‍. പുതിയ തലമുറയിലെ ആഷിക് അബു, വി. കെ. പ്രകാശ്, രഞ്ജിത്ത് എന്നിവരെ ഉള്‍ക്കൊള്ളുന്നത് അവരുടെ ചിന്തയിലെ പുതുമ കൊണ്ടാണ്. അല്ലാതെ നിര്‍മാതാക്കളെ വെള്ളത്തിലാക്കുന്നവരായതുകൊണ്ടല്ല.

    ലോകത്തില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാകാര്യവും നമ്മുടെ വിരല്‍തുമ്പില്‍ എത്തുന്നുണ്ട്. ലോക സിനിമയില്‍ നടക്കുന്ന മാറ്റവും നാം അറിയുന്നു. അതുള്‍ക്കൊണ്ടാണ് പുതിയ നിര്‍മാതാക്കള്‍ വരുന്നത്. അവരുടെ പുത്തന്‍ ആശയങ്ങളുംകാഴ്ചപ്പാടും നാം സ്വീകരിക്കുന്നു. കൊള്ളാന്‍ പറ്റാത്തവ തള്ളിക്കളയുന്നു. എന്നാല്‍ മുന്‍പ് ചെയ്ത ചിത്രങ്ങള്‍ പേരും നാളും മാറ്റി കൊണ്ടുവന്നാല്‍ നാം തിരിച്ചറിയില്ലേ? അങ്ങനെ തിരിച്ചറിഞ്ഞപ്പോള്‍ ഇവിടുത്തെ പല മുതിര്‍ന്ന സംവിധായകരെയും നാം തള്ളിയിട്ടുണ്ട്. അങ്ങനെ തള്ളപ്പെ്ടവരാണു പുതിയ ആശയക്കാരെ ഇന്റര്‍വ്യു ചെയ്യാന്‍ വരുന്നത്. വിരോധാഭാസം മാത്രമല്ല, ആഭാസം കൂടിയാണിത്.

    പുതിയൊരു സംവിധായകനു നിര്‍മാതാവിനെ കിട്ടാന്‍ പ്രയാസമുള്ള നാടാണിത്. അപ്പോള്‍ ഏറെ കഷ്ടപ്പെട്ടിട്ടായിരിക്കും ഒരു സംവിധായകനെ സംഘടിപ്പിക്കുക. ഇവിടുത്തെ തലയും ചിന്തയും നരച്ച സംവിധായകരുടെ ഇന്റര്‍വ്യു കാരണം അവരുടെ അവസരം ഇല്ലാതാക്കരുത്. രണ്ടുവര്‍ഷം മുന്‍പ് സൂപ്പര്‍ഹിറ്റയ, മലയാളത്തില്‍ മാറ്റം തുടങ്ങിവച്ച ട്രാഫിക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് പിള്ളയെ മൂന്നു നിര്‍മാതാക്കളാണ് വഞ്ചിച്ചത്. ഒടുവില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന പുത്തന്‍ ചിന്താഗതിക്കാരന്‍ വന്നതുകൊണ്ടു മാത്രമാണ് അയാള്‍ രക്ഷപ്പെട്ടത്. അതൊന്നും നാം മറക്കരുത്.

    പ്രിയ തലമുതിര്‍ന്ന സംവിധായരേ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ഓര്‍മക്കുറിപ്പുകള്‍ എഴുതി വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കാം. അല്ലെങ്കില്‍ നല്ല പുസ്തകമാക്കി ഇറക്കാം. അല്ലാതെ പുതിയ സംവിധായക പ്രതിഭകളെ ഇന്റര്‍വ്യു ചെയ്ത് നശിപ്പിക്കരുത്.

    തലമുതിര്‍ന്ന സംവിധായരുടെ ചോദ്യങ്ങൡ ചിലത് ഇങ്ങനെയായിരിക്കാം
    1. സദയം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആര്?
    2. ലാല്‍ നായകനായ ഭരതം എന്ന ചിത്രം സംവിധാനം ചെയ്തത് ആര്.?
    3 കിരീടം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് ആര്?
    4 അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു എന്ന പാട്ട് ആരു സംവിധാനം ചെയ്ത ചിത്രത്തിലേത്?
    5 മുത്താരം കുന്ന് പി.ഒ. എന്ന ചിത്രത്തില്‍ മുകേഷിനെ നായകനാക്കിയത് ആര് ?
    6. നിര്‍മാതാവിനു ലാഭമുണ്ടാക്കികൊടുത്ത മാടമ്പി സംവിധാനം ചെയ്ത സംവിധായകന്‍ ആര്?

    ആദ്യ പേജില്‍

    ഇനി സംവിധായകനാവാന്‍ ഇന്റര്‍വ്യു പാസ്സാവണം!ഇനി സംവിധായകനാവാന്‍ ഇന്റര്‍വ്യു പാസ്സാവണം!

    <ul id="pagination-digg"><li class="previous"><a href="/movies/feature/2013/02/fefka-plan-conduct-interviews-sibi-malayil-1-107513.html">« Previous</a>

    English summary
    Film Employees' Federation of Kerala (FEFKA) has decided to conduct interviews for debutant directors. "Many take up direction without any background. Some may not even have watched a film shoot," says Sibi Malayil, president, FEFKA, and general secretary of FEFKA Directors' Union.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X