twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരക്കാറിന്റെ റിലീസ് ദിവസം കരിദിനം ആചരിക്കും, നിലപാട് കടുപ്പിച്ച് ഫിയോക്

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് താരങ്ങളും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവെച്ച ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിനായി ഒരുങ്ങുകയാണ്. അമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്ത് വരുക. എന്നാൽ തീയതി പുറത്ത് വിട്ടിട്ടില്ല.

    marakkar

    ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ രൂക്ഷ വിമർശനവുമായി തിയേറ്റർ ഉടമകളുടെ സംഘടന രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ രാജിവെച്ചിരുന്നു. ഇപ്പോഴിത മരയ്ക്കാറിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മരക്കാറിന്റെ റിലീസ് ദിവസം കരിദിനം ആചരിക്കുമെന്നാണ് നിർമ്മാതാക്കളുടെ സംഘടന പറയുന്നത്. മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പാണെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

    ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടന തീരുമാനത്തിലെത്തിയത്. സിനിമാ തിയേറ്ററില്‍ അന്നേ ദിവസം കരിങ്കൊടി കെട്ടും. ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്നും തീരുമാനത്തിന് വിപരീതമായി മരക്കാര്‍ റിലീസ് ചെയ്യുന്ന തിയേറ്റര്‍ ഉടമകളെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.മോഹന്‍ലാലിന്റെ ആരാധകരുടെ ആവശ്യത്തെത്തുടര്‍ന്ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ശേഷം മരക്കാര്‍ തിയേറ്ററിലും റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ ഫിയോക് പ്രസ്താവന നടത്തിയത്. മോഹന്‍ലാലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മരക്കാര്‍ ഒ.ടി.ടിയ്ക്ക് വിടുന്നതെന്ന് ആന്റണി നേരത്തെ പറഞ്ഞിരുന്നു. നിര്‍മാതാവിന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു.

    കുറുപ്പ് ഒ.ടി.ടിയ്ക്ക് നല്‍കാതിരുന്നത് ഇതുകൊണ്ടാണ്, ദുല്‍ഖര്‍ ഏറ്റെടുത്ത വെല്ലുവിളിയെക്കുറിച്ച് ശ്രീനാഥ്കുറുപ്പ് ഒ.ടി.ടിയ്ക്ക് നല്‍കാതിരുന്നത് ഇതുകൊണ്ടാണ്, ദുല്‍ഖര്‍ ഏറ്റെടുത്ത വെല്ലുവിളിയെക്കുറിച്ച് ശ്രീനാഥ്

    അതേസമയം മരയ്ക്കാറിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും പിന്തുണയുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ എത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം വന്നതോടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പിന്തുണ പ്രഖ്യാപിച്ചത്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ വിമല്‍ കുമാര്‍ ഫേസ്ബുക്കിലൂടെയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. "ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍; ആന്റണി പെരുമ്പാവൂര്‍ എടുക്കുന്ന എല്ലാ തീരുമാനത്തിനും കൂടെയുണ്ട്. ഞങ്ങളുണ്ട് കൂടെ..." എന്നായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ് മരയാക്കാർ.

    മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ എംജി ശ്രീകുമാറും ലേഖയും, സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ...മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ എംജി ശ്രീകുമാറും ലേഖയും, സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ...

    Recommended Video

    മരക്കാരിന്റെ OTT റിലീസ്.. ദുൽഖറിന് പറയാനുള്ളത്. | Filmibeat Malayalam

    അതേസമയം മരയ്ക്കാർ അമസോണിന് വിറ്റത് വൻ തുക വാങ്ങിയാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ രണ്ടാ മത്തെ ചിത്രമാണ് ആമസോണിൽ െത്തുന്നത്. ദൃശ്യവും വലിയ തുകയ്ക്ക് ആയിരുന്നു പ്രൈമിന് നൽകിയത്. ആശിർവാദിന്റെ ബാനറിൽ ഒരുങ്ങുന്ന ഇനി വരാനുള്ള മോഹൻലാലിന്റെ അഞ്ച് ചിത്രങ്ങളും ഒടിടിയില്‍ ആകും റിലീസ് ചെയ്യുക. പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍, കൂടാതെ 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്റണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

    English summary
    Feuok announced TheirNew decision About Mohanlal Movie Marakkar Ott Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X