Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
'അധികാരം കിട്ടുമ്പോൾ ചിലർ അതിൽ മേയും, ഓടാൻ സാധ്യതയുള്ള പടങ്ങൾ ഇടവേള ബാബു പിടിച്ച് വെക്കും'; മണിയൻപിള്ള രാജു
ഇന്ന് ലോകത്തെമ്പാടുമുള്ള സിനിമാ പ്രേമികൾ വളരെ ആകാംഷയോടെയും അത്ഭുതത്തോടെയും നോക്കി കാണുന്ന സിനിമാ മേഖലയാണ് മലയാളം ഫിലിം ഇൻഡസ്ട്രി. വളരെ കുറഞ്ഞ ബജറ്റിൽ എങ്ങനെ ഇത്രത്തോളം രസകരമായി റിയലിസ്റ്റിക്ക് സിനിമകൾ ചെയ്യുന്നുവെന്നാണ് മറ്റ് സിനിമാ മേഖലയിലുള്ളവർ ചോദിക്കാറുള്ളത്.
വളരെ കുറഞ്ഞ ബജറ്റിൽ മിന്നൽ മുരളി പോലൊരു സൂപ്പർ ഹീറോ സിനിമ മലയാളത്തിൽ നിന്നും പിറവി കൊണ്ടതും എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒന്നാണ്.
ഇന്ന് നല്ലതേത് മോശം സിനിമയേത് എന്നത് പ്രേക്ഷകന് നന്നായി തിരിച്ചറിയാനും കഴിയുന്നുണ്ട്. വെറുതെ യുട്യൂബിൽ നിറയുന്ന റിവ്യൂസ് മാത്രം കണ്ടല്ല കൃത്യമായി പഠിച്ചും മനസിലാക്കിയുമാണ് മലയാളി പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ചെല്ലുന്നത്.
അതുകൊണ്ട് തന്നെ ഡബിൾ മീനിങ് കോമഡികളും ക്ലീഷെ സാധനങ്ങളും പ്രേക്ഷകർക്കിപ്പോൾ സ്വീകരിക്കാറില്ല ഇപ്പോൾ. മാത്രമല്ല പരസ്യമായി ആരോഗ്യപരമായി വിമർശിക്കുകയും ചെയ്യാറുണ്ട്.

എന്നാൽ ആരോഗ്യപരമായ വിമർശനങ്ങൾ കേൾക്കുമ്പോൾ അത് സ്വീകരിക്കാൻ തയ്യാറാവാതെ കൊറിയയിൽ സിനിമയെ ആരും വിമർശിക്കാറില്ലെന്ന ന്യായങ്ങൾ പറഞ്ഞ് പ്രേക്ഷകരോട് ചില സിനിമാക്കാർ അമർഷം പ്രകടിപ്പിക്കാറുമുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ വ്യത്യസ്തമായൊരു ട്രീറ്റ്മെന്റ് സമ്മാനിച്ച സിനിമയായിരുന്നു വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ്. ഡാർക്ക് കോമഡിയായിരുന്നു സിനിമയുടെ പശ്ചാത്തലം.

ഒരു സിനിമയെന്ന രീതിയിൽ വളരെ പുതുമയുള്ള അനുഭവമായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്നായിരുന്നു സിനിമ കണ്ട പ്രേക്ഷകരിൽ ഏറെപ്പേരും പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ നടൻ ഇടവേള ബാബു സിനിമയെ വല്ലാതെ പരിഹസിച്ചാണ് സംസാരിച്ചത്.
മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയ്ക്ക് എങ്ങനെ സെൻസറിങ് കിട്ടിയെന്ന് മനസിലാകുന്നതില്ലെന്നും സിനിമ മുഴുവനും നെഗറ്റീവാണെന്നും അതിലെ നായിക ക്ലൈമാക്‌സില്‍ ഉപയോഗിക്കുന്ന വാക്കുകളൊന്നും ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.

ഇടവേള ബാബുവിന്റെ വാക്കുകൾ വൈറലായതോടെ സൈബർ ലോകം ഇടവേള ബാബുവിനെതിരെ രംഗത്തെത്തി. ഇപ്പോൾ സോഷ്യൽമീഡിയ നിറയെ ഇടവേള ബാബുവിനെ പരിഹസിച്ചുള്ള മീമുകളാണ് നിറയുന്നത്.
ഈ സാഹചര്യത്തിൽ ഇടവേള ബാബുവിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് നടൻ മണിയൻ പിള്ള രാജു പറയുന്ന വീഡിയോ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ. ചിലർക്ക് അധികാരം കിട്ടുമ്പോൾ അവർ അതിൽ ഒന്ന് മേയുമെന്നാണ് ഇടവേള ബാബുവിനെ കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞത്.

'ചിലർക്ക് അധികാരം കിട്ടുമ്പോൾ അവർ അതിൽ ഒന്ന് മേയും. ചില സിനിമകൾ ഒരു ദിവസം പോലും ഓടില്ലാത്ത പടങ്ങൾ നേരത്തെ വരും. എന്നാൽ ഓടാൻ സാധ്യതയുള്ള പടങ്ങൾ ഇടവേള ബാബു ഇടപെട്ട് പിടിച്ച് വെക്കും. നമ്മൾ കണ്ടിട്ടുണ്ടാവും റോഡ് ടാർ ചെയ്യുന്ന സമയത്ത് ഒരു വശത്തെ ട്രാഫിക്ക് നിയന്ത്രിക്കാനായി ഒരാൾ ചുവന്ന കൊടിയും പിടിച്ച് നിൽക്കുന്നുണ്ടാവും.'
'ആ അധികാരം അരമണിക്കുറിലേക്ക് കിട്ടുമ്പോൾ അവൻ കാണിക്കുന്ന പെർഫോമൻസുണ്ട്. ബെൻസ് കാറൊക്കെ വരുമ്പോൾ പോകരുതെന്ന് ദേഷ്യപ്പെട്ട് പറഞ്ഞ് ചിലപ്പോൾ വണ്ടിയുടെ ബോണറ്റിൽ അടിക്കുകയൊക്കെ ചെയ്യും.'

'കൂടാതെ വണ്ടിയുമായി വരുന്ന ആളുകളെ ചീത്ത വിളിച്ച് പുറകിലോട്ട് പറഞ്ഞ് വിടും' മണിയൻപിള്ള രാജു പറഞ്ഞു. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയാണ് ഇപ്പോൾ ഇടവേള ബാബു.
പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോൾ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങിൽ നിന്നും ഇറക്കിവിട്ടിരുന്നെന്നും അന്ന് ഇടവേള ബാബു എടുത്ത ശപഥമാണ് ആ കസേരയെന്നുമായിരുന്നു കുറച്ച് ദിവസം മുമ്പ് ടിനി ടോം പറഞ്ഞത്. ഇടവേള ബാബു തന്നെയാണ് ഈ കഥ തന്നോട് ഒരിക്കൽ പറഞ്ഞതെന്നും ടിനി ടോം പറഞ്ഞിരുന്നു.