For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂചി പേടിയുള്ളയാൾ ഭാര്യയുടെ മുഖം നെഞ്ചിൽ പച്ച കുത്തി, പാഷാണം ഷാജി നൽകിയ സർപ്രൈസിൽ ഞെട്ടി ഭാര്യ!

  |

  സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് പാഷാണം ഷാജി എന്ന സാജു നവോദയ. ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് സാജുവിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്.

  ഭാര്യ രശ്മിയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. യൂട്യൂബ് ചാനലുമായും സജീവമാണ് രശ്മിയും സാജുവും. അടുത്തിടെ ഗുരുവായൂരമ്പലത്തില്‍ വെച്ച് ഇരുവരും വീണ്ടും വിവാ​ഹിതരായതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

  Also Read: ഭാര്യ അറിയാതൊരു അവിഹിതമുണ്ടെന്ന് ആ ചേച്ചി തെറ്റിദ്ധരിച്ചു; മകന് പേരിട്ട കഥ പറഞ്ഞ് നടന്‍ മണികണ്ഠന്‍

  സാജു നവോദയ എന്ന പേരിനേക്കാൾ കൂടുതൽ ആളുകൾക്ക് പരിചയം പാഷാണം ഷാജിയെന്ന പേരാണ്. മീമുകളിലും ട്രോളുകളിലും സാജു നവോദയ അവതരിപ്പിച്ച കഥാപാത്രങ്ങൾ സ്ഥിരമായി ഇടം പിടിക്കാറുണ്ട്. ബി​ഗ് ബോസ് സീസൺ ടുവിലായിരുന്നു സാജു നവോദയ പങ്കെടുത്തത്.

  പക്ഷെ ഷോ കൊവിഡ് കാരണം പാതി വഴിയിൽ അവസാനിപ്പിച്ചു. ബി​ഗ് ബോസിന് ശേഷം ഇപ്പോൾ ഭാര്യയ്ക്കൊപ്പം മറ്റൊരു ഷോയുടെ ഭാ​ഗമായിരിക്കുകയാണ് സാജു നവോദയ.

  Also Read: 'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'

  സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഞാനും ഞാനുമെന്റാളുമാണ് ആ ഷോ. തങ്ങളുടെ പ്രണയകഥയും കുട്ടികൾ ഇല്ലാത്തതിനാൽ തങ്ങൾ അനുഭവിക്കുന്ന വേദനയെ കുറിച്ചുമെല്ലാം ഇരുവരും ഷോയിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു.

  ഇപ്പോഴിത ഭാര്യയ്ക്ക് കിടിലൻ ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് സാജു നവോദയ. നെഞ്ചില്‍ രശ്മിയുടെ മുഖം ടാറ്റു ചെയ്തതാണ് ഷാജി ഷോയിൽ വെച്ച് കാണിച്ചത്. 'സര്‍പ്രൈസ് എന്നൊന്നുമില്ല. എന്റെയൊരു ആഗ്രഹമായിരുന്നു ഇത് എന്നാണ് ടാറ്റു റിവീൽ ചെയ്ത്' സാജു നവോദയ പറഞ്ഞത്.

  Also Read: ഇഷ്ടം തോന്നിയ നടി അമല; ഇന്നത്തെ അമല പോളിനെ ഇഷ്ടം മകന്; നടിയെക്കുറിച്ച് സുധീഷ് പറഞ്ഞത്

  ഇതെപ്പോഴാണെന്നായിരുന്നു ഉടൻ തന്നെ രശ്മിയുടെ ചോദ്യം. സൂചി കുത്തുന്നത് പോലും പേടിയുള്ള ആളാണ് ഷാജിയെന്നും രശ്മി പറയുന്നുണ്ടായിരുന്നു. 'നാല് തവണ വിവാഹിതനായിട്ടുണ്ട്. ഒളിച്ചോട്ടം കഴിഞ്ഞ് ചെറിയൊരു കല്യാണം. അതുകഴിഞ്ഞൊരു പാര്‍ട്ടി.'

  'ഗുരുവായൂരില്‍ വെച്ച് വിവാഹിതയാവണമെന്നത് രശ്മിയുടെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് നാലാമതും വിവാഹം കഴിഞ്ഞത്. ആ ഫോട്ടോ വൈറലായപ്പോള്‍ ഫോണിന് വിശ്രമമില്ലായിരുന്നു. അത്രയധികം കോളുകളായിരുന്നു വന്നത്.'

  വിവാഹ ജീവിതം 21വർഷത്തിലെത്തി നില്‍ക്കുകയാണ്. ഒരു കുഞ്ഞില്ലാത്ത ദുഖം ഞങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്. അതിന്റെ പേരില്‍ ഒരുപാട് പേര്‍ പരിഹസിക്കുന്നുണ്ട്. ചികിത്സകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവിലായി ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ട്ട് ചെയ്യേണ്ടി വന്നിരുന്നു.'

  'അംഗവൈകല്യമൊക്കെ വരുമെന്നും ഇത് കളയാമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. കാര്യങ്ങളെക്കുറിച്ച് അറിയാവുന്നവരും എന്നെ കളിയാക്കുന്നുണ്ട്. ട്രീറ്റ്‌മെന്റിന് പോവുന്ന സമയത്ത് പല തമാശകളും ഉണ്ടാവാറുണ്ടെന്നും അതൊന്നും പറഞ്ഞ് ചിരിക്കാന്‍ പോലും പറ്റാത്ത സന്ദര്‍ഭമാണ്.'

  'ടെസ്റ്റുകളൊക്കെ കഴിഞ്ഞ് റിസല്‍ട്ട് നെഗറ്റീവാണെന്ന് ഇവളോട് പറയേണ്ടി വരുന്ന സാഹചര്യം വേദനാജനകമാണ്' രശ്മിയും സാജു വോദയയും പറഞ്ഞു. കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് പൂർത്തിയാക്കും മുമ്പ് രശ്മി പൊട്ടി കരഞ്ഞിരുന്നു.

  ഇരുവരും നല്ല മൃ​ഗസ്നേഹികൾ കൂടിയാണ്. ഒട്ടനവധി വളർത്ത് മൃ​ഗങ്ങളാണ് സാജുവിന്റെ വീട്ടിലുള്ളത്. 2014 മുതലാണ് സാജു സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. മന്നാർ മത്തായി സ്പീക്കിങ് 2 ആണ് ആദ്യം അഭിനയിച്ച സിനിമ. ആ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

  പിന്നീട് അതേ വർഷം തന്നെ വെള്ളിമൂങ്ങ എന്ന ബിജു മേനോൻ ചിത്രത്തിൽ കൊച്ചാപ്പി എന്ന കഥാപാത്രത്തെ സാജു നവോദയ അവതരിപ്പിച്ചു.

  ആ കഥാപാത്രം വളരെ അധികം വൈറലായിരുന്നു. വെള്ളിമൂങ്ങയിലേത് പോലെ തന്നെ ഭാസ്കർ ദി റാസ്ക്കൽ, ഒരു സെക്കന്റ് ക്ലാസ് യാത്ര, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലെ സാജുവിന്റെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: saju navodaya
  English summary
  Film Actor Saju Navodaya Tattooed His Wife's Face On His Body, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X